Home
Mobile

സെറ്റ് ഡീൽ! 7400mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പുമുള്ള വൺപ്ലസ് 5G ഫോണിന് ഡിസ്കൗണ്ട്

50000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് അ‌നുയോജ്യമായ നിരവധി ഓപ്ഷനുകൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാണ്. അ‌ക്കൂട്ടത്തിൽ വൺപ്ലസ് ആരാധകർക്ക് പരിഗണിക്കാവുന്ന ഏറ്റവും പുതിയ സെറ്റ് ഡീൽ ആണ് വൺപ്ലസ് 15 സീരീസിലെ വൺപ്ലസ് 15R (OnePlus 15R) മോഡൽ. രണ്ട് മാസം മുൻപാണ് പ്രീമിയം മോഡലായ വൺപ്ലസ് 15 5ജിയുടെ അ‌ൽപ്പം വില കുറഞ്ഞ ഓപ്ഷൻ എന്ന് പറയാവുന്ന വൺപ്ലസ് 15R ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. പ്രീമിയം മോഡലിനോട് ചേർന്ന് നിൽക്കുന്ന നിരവധി ഫീച്ചറുകൾ ഉണ്ട് എന്നതാണ് ഈ R മോഡലിന്റെ പ്രത്യേകത.

വൺപ്ലസ് 15R ന്റെ 12GB + 256GB മോഡലിന് 47,999 രൂപയും, 16GB + 512GB മോഡലിന് 52,999 രൂപയുമാണ് ലോഞ്ച് വില. ലോഞ്ച് ഓഫറുകൾ സഹിതം 44999 രൂപ വിലയിൽ ഈ ഫോൺ തുടക്കത്തിൽ വാങ്ങാൻ ലഭ്യമായിരുന്നു. എന്നാൽ പിന്നീട് ആ ഓഫർ പിൻവലിക്കപ്പെട്ടു. ഇപ്പോൾ യഥാർഥ വിലയിൽ തന്നെയാണ് ആമസോണിലും വൺപ്ലസിന്റെ വെബ്​സൈറ്റിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സെറ്റ് ഡീൽ! 7400mAh ബാറ്ററിയുള്ള വൺപ്ലസ് 5G ഫോണിന് ഡിസ്കൗണ്ട്

എന്നാൽ ലോഞ്ച് ഓഫറിന്റെ അ‌ത്രയും വരില്ലെങ്കിലും യഥാർഥ വി​ലയെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങാൻ സഹായിക്കുന്ന ബാങ്ക് ഡിസ്കൗണ്ട് ഇപ്പോൾ ലഭ്യമാണ്. ആമസോണിലും വൺപ്ലസ് ഓൺ​ലൈൻ സ്റ്റോറിലും 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് വൺപ്ലസ് 15Rന് ഇപ്പോൾ കിട്ടുക. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 45999 രൂപ വിലയിൽ വാങ്ങാം.

നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഡീൽ തന്നെയാണ് ഇത്. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് കരുത്തിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന പ്രത്യേകതയുണ്ട്. മികച്ചതും സുഗമവുമായ വൈ-ഫൈ കണക്ഷനുകൾക്കായി ഒരു പ്രത്യേക വൈ-ഫൈ ചിപ്പ്, 360° ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം 7,400 mAh ബാറ്ററി ഉൾപ്പെടെ ശക്തമായ ഫീച്ചറുകൾ ഇതിലുണ്ട്.

സെറ്റ് ഡീൽ! 7400mAh ബാറ്ററിയുള്ള വൺപ്ലസ് 5G ഫോണിന് ഡിസ്കൗണ്ട്

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് ഈ വൺപ്ലസ് സ്മാർട്ട്ഫോണിന്റെ കരുത്ത്. 1/1.56″ സോണി IMX906 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 120 fps വീഡിയോ റെക്കോർഡിംഗ്, DetailMax എഞ്ചിൻ പിന്തുണ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

സെൽഫിക്കും മറ്റുമായി 32MP ഓട്ടോഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയും ( f/2.0 അപ്പർച്ചർ, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ്) വൺപ്ലസ് 15Rൽ സജ്ജീകരിച്ചിരിക്കുന്നു. 165Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള 6.83-ഇഞ്ച് (2800×1272 പിക്സലുകൾ) 1.5K AMOLED സ്ക്രീൻ, 3840Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമയി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

അഡ്രിനോ 840 GPU, 12GB LPDDR5X അൾട്രാ റാം, 256GB/ 512GB UFS 4.1 സ്റ്റോറേജ്, IP66/68/69/69K റേറ്റിങ്, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി USB 2.0 തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

സെറ്റ് ഡീൽ! 7400mAh ബാറ്ററിയുള്ള വൺപ്ലസ് 5G ഫോണിന് ഡിസ്കൗണ്ട്

80W സൂപ്പർVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7400mAh ബാറ്ററിയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ്-16ൽ ആണ് പ്രവർത്തനം. 4 പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിലും ലഭിക്കും. ചാർക്കോൾ ബ്ലാക്ക്, മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ് എന്നീ കളർ ഓപ്ഷനുകളിൽ വൺപ്ലസ് 15R വാങ്ങാൻ ലഭ്യമാണ്.

Best Mobiles in India

English summary
The OnePlus 15R with a 7400mAh battery is now available for purchase at a discount. The launch price of the OnePlus 15R is Rs 47,999 for the 12GB + 256GB model and Rs 52,999 for the 16GB + 512GB model. Now, with a bank discount of Rs 2000 available on Amazon and OnePlus' official website, the phone is available at a price of Rs 45,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X