കൂടുതൽ ബാറ്ററിയും ചാർജിങ് സ്പീഡും തരും, ഡിസ്പ്ലേയും ക്യാമറയും പഴയതുതന്നെ? വൺപ്ലസ് 15T ഡീറ്റെയിൽസ് ലീക്കായി
വൺപ്ലസ് അടുത്തതായി വൺപ്ലസ് 15T (OnePlus 15T) എന്ന ഒരു കോംപാക്ട് സ്മാർട്ട്ഫോൺ ചൈനയിൽ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. നേരത്തെ ലോഞ്ച് ചെയ്ത വൺപ്ലസ് 13T എന്ന മോഡലിന്റെ പിൻഗാമിയായിട്ടാണ് വൺപ്ലസ് 15T എത്തുന്നത്. ചൈനയിൽ വൺപ്ലസ് 13T എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട മോഡൽ ഇന്ത്യയിൽ വൺപ്ലസ് 13s എന്ന കോംപാക്ട് സ്മാർട്ട്ഫോണായി അവതരിപ്പിക്കപ്പെട്ടിരുന്നു. അതേപോലെ വരാൻ പോകുന്ന വൺപ്ലസ് 15T ഇന്ത്യയിൽ വൺപ്ലസ് 15s എന്ന പേരിൽ ലോഞ്ച് ചെയ്യുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല, എന്തായാലും പ്രതീക്ഷയ്ക്ക് വകയുണ്ട്.
വൺപ്ലസ് 15s ന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ചല്ല, ഇപ്പോൾ പ്രധാനമായും സ്മാർട്ട്ഫോൺ ആരാധകർ ഉറ്റുനോക്കുന്നത് ചൈനയിൽ കമ്പനി അവതരിപ്പിക്കാൻ പോകുന്ന വൺപ്ലസ് 15T മോഡലിനെയാണ്. മാർച്ചിൽ ലോഞ്ച് ചെയ്യുമെന്ന് കരുത്തുന്ന ഈ വൺപ്ലസ് കോംപാക്ട് സ്മാർട്ട്ഫോണിനെക്കുറിച്ച് ഇപ്പോൾ പല വിവരങ്ങളും അനൗദ്യോഗികമായി പുറത്തുവരുന്നുണ്ട്.

ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്ബോയിലൂടെ വൺപ്ലസ് 15T യെക്കുറിച്ചുള്ള ഏറ്റവും പുതിയ ചില ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നു. 1.5K റെസല്യൂഷനോടുകൂടിയ 6.32 ഇഞ്ച് ഡിസ്‌പ്ലേ സ്മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്നും പുതിയ മോഡലും കോംപാക്റ്റ് പ്രീമിയം വിഭാഗത്തിൽ ഉറച്ചുനിൽക്കുമെന്നും വെളിപ്പെടുത്തലിൽ പറയുന്നു. മുൻഗാമിയായ വൺപ്ലസ് 13Tയിലും ഇതേ ഡിസ്പ്ലേ തന്നെയാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ മോഡലിൽ റിഫ്രഷ് റേറ്റിന്റെ കാര്യത്തിൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാം.
വൺപ്ലസ് 15 സീരീസ് 144Hz ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ വൺപ്ലസ് 15 സീരീസിൽ വരുന്ന 15T മോഡലിലും ഇതേ റിഫ്രഷ് റേറ്റ് ഉണ്ടായേക്കാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡിസ്പ്ലേ വലിപ്പത്തിൽ മാറ്റമില്ല എന്നതുപോലെ ക്യാമറകളുടെ കാര്യത്തിലും വൺപ്ലസ് 15Tയും മുൻ മോഡലും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ടാകില്ല എന്ന് ടിപ്സ്റ്റർ പറയുന്നുണ്ട്.
വൺപ്ലസ് 15Tയിൽ 50MP മെയിൻ ക്യാമറയും 50MP ടെലിഫോട്ടോ ക്യാമറയും 16MP സെൽഫി ഷൂട്ടറും ആണ് ഉള്ളത് എന്നാണ് ടിപ്സ്റ്റർ അവകാശപ്പെടുന്നത്, ഇത് ശരിയാണെങ്കിൽ റിയർ ക്യാമറകളിൽ വലിയ മാറ്റം വരുന്നില്ലെങ്കിലും പുതിയ മോഡലിൽ ഫ്രണ്ട് ക്യാമറ കുറയും. വൺപ്ലസ് 13T എത്തിയത് 32MP ഫ്രണ്ട് ക്യാമറയുമായിട്ടായിരുന്നു.
പ്രോസസറിന്റെ കാര്യമെടുത്താൽ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാകും വൺപ്ലസ് 15T എത്തുക എന്നാണ് ലീക്ക് റിപ്പോർട്ട് പറയുന്നത്. ഇത് ശരിയെങ്കിൽ മുൻ മോഡലിനെ അപേക്ഷിച്ച് പെർഫോമൻസിൽ അപ്ഗ്രേഡ് ലഭിക്കും. 7,000mAh നും 8,000mAh നും ഇടയിലുള്ള ബാറ്ററി ശേഷിയാകും വൺപ്ലസ് 15Tയിൽ ഉണ്ടാകുക എന്നതാണ് ലീക്ക് റിപ്പോർട്ടിലെ മറ്റൊരു ശ്രദ്ധേയ വെളിപ്പെടുത്തൽ.
വൺപ്ലസ് 13T മോഡലിൽ 6260mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്, അതിനെ അപേക്ഷിച്ച് ബാറ്ററി ശേഷിയിൽ വലിയ കുതിച്ചുചാട്ടമാണ് ഈ കോംപാക്ട് മോഡലിൽ ഉണ്ടാകാൻ പോകുന്നത്. ഫോണിന്റെ കനം വർദ്ധിപ്പിക്കാതെ തന്നെ എൻഡുറൻസ് മെച്ചപ്പെടുത്തുന്നതിന് പുതിയ ബാറ്ററി സാങ്കേതികവിദ്യ വൺപ്ലസ് ഇതിൽ ഉപയോഗിക്കുമെന്ന് വിലയിരുത്തലുകളുണ്ട്. മറ്റൊരു വിവരം, വയർലെസ് ചാർജിങ് ഫീച്ചറും 15T യിൽ അരങ്ങേറുമെന്നതാണ്, ഇത് ഫോണിന് ഒരു പ്രീമിയം എക്സ്പീരിയൻസ് നൽകും.
ബാറ്ററി ശേഷി കൂടുമെങ്കിലും പുതിയ വൺപ്ലസ് 15T മോഡലിന് ഏകദേശം 194 ഗ്രാം മാത്രമേ ഭാരമുണ്ടാകൂ എന്നാണ് മുൻപ് വന്ന ലീക്ക് റിപ്പോർട്ടുകൾ പറഞ്ഞിട്ടുള്ളത്. മെമ്മറി, സ്റ്റോറേജ് കോൺഫിഗറേഷനുകൾ 16GB റാമും 1TB ഇന്റേണൽ സ്റ്റോറേജും വരെ ഉയർന്നേക്കാം. റിലാക്സിംഗ് മാച്ച, ഹീലിംഗ് വൈറ്റ് ചോക്ലേറ്റ്, പ്യുവർ കൊക്കോ എന്നീ കളർ ഓപ്ഷനുകളിലാകും ഈ ഫോൺ എത്തുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








