പോരട്ടങ്ങനെ പോരട്ടെ! 16GB റാം, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തുകളുമായി വൺപ്ലസ് 15T
വൺപ്ലസ് തങ്ങളുടെ 15 സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ തയാറെടുക്കുന്നു. കഴിഞ്ഞ വർഷത്തെ വൺപ്ലസ് 13T മോഡലിന്റെ പിൻഗാമിയായി വൺപ്ലസ് 15T (OnePlus 15T) എന്ന മോഡലാണ് പുതിയതായി അവതരിപ്പിക്കാൻ പോകുന്നത്. ചെറിയ സ്ക്രീനുള്ള ഒരു കോപാക്ട് സ്മാർട്ട്ഫോൺ, അതേസമയം തന്നെ ഒരു ടോപ്പ്-എൻഡ് സ്മാർട്ട്‌ഫോൺ എന്ന നിലയിലാണ് വൺപ്ലസ് 15t എത്തുക എന്നാണ് സൂചന. വരുന്ന ആഴ്ചകളിലൊന്നിൽ വൺപ്ലസ് ഈ പുത്തൻ മോഡൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു, ഇതിന്റെ ചില സൂചനകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
PLZ110 എന്ന മോഡൽ നമ്പറുള്ള ഒരു വൺപ്ലസ് ഫോൺ AnTuTu-ൽ പ്രത്യക്ഷപ്പെട്ടു, ഇത് വരാൻ പോകുന്ന വൺപ്ലസ് 15T ആണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത് എന്ന് ലിസ്റ്റിങ് സൂചിപ്പിക്കുന്നു.

കൂടാതെ 16GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഈ മോഡലിൽ ഉണ്ട് എന്ന് AnTuTu ലിസ്റ്റിങ് ഡീറ്റെയിൽ വെളിപ്പെടുത്തുന്നു. എന്നാലിത് 1TB സ്റ്റോറേജ് ഓപ്ഷനിലും എത്തുമെന്ന് പറയപ്പെടുന്നു. വൺപ്ലസിന്റെ കരുത്തൻ സ്മാർട്ട്ഫോണുകളുടെ മുൻ നിരയിലാകും വൺപ്ലസ് 15Tയുടെ സ്ഥാനം.
വൺപ്ലസ് 15Tയുടെ AnTuTu 11 സ്കോർ 4.45 ദശലക്ഷമാണ്, ഇതേ ചിപ്പുള്ള വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 15 5ജിയുടെ സ്കോറിനെക്കാൾ വളരെ കൂടുതലാണ് ഇത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് ഈ ഫോണിന്റെ പ്രവർത്തനം എന്നതും ലിസ്റ്റിങ് സൂചിപ്പിക്കുന്നുണ്ട്. ശക്തമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഒരു കോംപാക്ട് സ്മാർട്ട്ഫോൺ എന്ന നിലയിലാകും വൺപ്ലസ് 15T എത്തുക.
AnTuTu ലിസ്റ്റിങ് ഇതിന്റെ പെർഫോമൻസ് കരുത്ത് സൂചിപ്പിക്കുമ്പോൾ, ലീക്ക് റിപ്പോർട്ടുകൾ ഇതിന്റെ ക്യാമറ മികവിലാണ് ആവേശം കൊള്ളുന്നത്. അടുത്തിടെ വന്ന ലീക്ക് റിപ്പോർട്ടുകൾ പ്രകാരം വൺപ്ലസ് 15T പെർഫോമൻസ് മികവ് ഉയർത്തുന്നതിനൊപ്പം ശക്തമായ ക്യാമറ സജ്ജീകരണത്തിനും പ്രാധാന്യം നൽകും. LUMO പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുള്ള പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസിലേക്കുള്ള അപ്‌ഗ്രേഡ് ഇത്തവണയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
പെർഫോമൻസ്, ക്യാമറ എന്നിവ മാത്രമല്ല, മികച്ച വയർലെസ് ചാർജിംഗ്, വാട്ടർപ്രൂഫിംഗ് എന്നിവയും അവതരിപ്പിച്ചുകൊണ്ട് വൺപ്ലസ് 15T അതിന്റെ മുൻഗാമിയുടെ പോരായ്മ പരിഹരിക്കുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ ഓപ്ഷനായി എത്തും എന്ന് റിപ്പോർട്ടുകൾ പറയുന്നു. 6.32 ഇഞ്ച് 165Hz 1.5K LTPO OLED സ്‌ക്രീൻ ഇതിൽ ഉണ്ടാകുമെന്നാണ് സൂചന.
100W ഫാസ്റ്റ് ചാർജിംഗ് പിന്തുണ വൺപ്ലസ് 15T മോഡലിൽ ഉണ്ടാകുമെന്ന് അടുത്തിടെ ലഭിച്ച ഒരു സർട്ടിഫിക്കേഷൻ വെളിപ്പെടുത്തി. 1.xx mm ഫിസിക്കൽ അൾട്രാ-നാരോ ഫോർ-സൈഡഡ് ബെസലോടുകൂടിയ, അൾട്രാ-നാരോ ബ്ലാക്ക് ബെസൽ ഡിസൈൻ ഉള്ള ഒരു ഫോണിന്റെ ബെസലുകളുടെ ഒരു ചിത്രം വൺപ്ലസ് ചൈന മേധാവി ലൂയിസ് ജി പോസ്റ്റ് ചെയ്തിരുന്നു, ഇത് വൺപ്ലസ് 15T ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചെറിയ സ്‌ക്രീനുമായി എത്തുന്ന വൺപ്ലസ് 15T മോഡലിന് ലോകത്തിലെ തന്നെ ഏറ്റവും ഇടുങ്ങിയ ഫോർ-സൈഡഡ് ബെസലായിരിക്കാൻ സാധ്യതയുണ്ട്. സ്വയം വികസിപ്പിച്ചതും സ്വയം നിർമ്മിച്ചതുമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വൺപ്ലസ് 15T ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വർഷം മാർച്ചിൽ തന്നെ വൺപ്ലസ് 15T ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








