Home
Mobile

​വൈറ്റ് ചോക്ലേറ്റ് പ്രചോദനം! കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 15T ​വൈറ്റ് കളറിലും എത്തും

വൺപ്ലസ് ഉടൻ തന്നെ ലോഞ്ച് ചെയ്യാൻ പോകുന്ന കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 15T (OnePlus 15T). ആദ്യം ​ചൈനയിലും തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്കും ഈ ഫോൺ അ‌വതരിപ്പിക്കും, എന്നാൽ ​ചൈനയ്ക്ക് പുറത്ത് വൺപ്ലസ് 15s (OnePlus 15s) എന്ന പേരിലാകും ഇത് എത്തുക. കഴിഞ്ഞ വർഷം എത്തിയ വൺപ്ലസ് 13s ന്റെ പിൻഗാമിയായി വൺപ്ലസ് 15s 5ജിയും ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ട്. അ‌തിനാൽത്തന്നെ ​ചൈനയിലെ വൺപ്ലസ് 15Tയുടെ ലോഞ്ചിനെ ആവേശത്തോടെയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകരും ഉറ്റുനോക്കുന്നത്.

വലിപ്പത്തിൽ അ‌ൽപ്പം ചെറുതും എന്നാൽ പ്രീമിയം മോഡലിനോട് കിടപിടിക്കുന്ന ഫീച്ചറുകൾ നിറഞ്ഞതുമായ ഒരു സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 15T. ഇപ്പോൾ ലോഞ്ചിന് മുൻപായി ​ചൈനയിൽ ഇതിന്റെ പ്രീ ഓഡർ ആരംഭിച്ചിട്ടുണ്ട്. അ‌തോടൊപ്പം ​വൈറ്റ് കളർ ഓപ്ഷനിൽ ഈ ഫോൺ ലഭ്യമാകുമെന്ന വിവരവും കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു.

കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 15T ​വൈറ്റ് കളറിലും എത്തും
Also Read

പച്ച, കടും തവിട്ട് എന്നീ കളർ ഓപ്ഷനുകളിൽ വൺപ്ലസ് 15T ലഭ്യമാകുമെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു, ഇപ്പോൾ ​വൈറ്റ് കൂടി ഉറപ്പിക്കപ്പെട്ടതോടെ ആകെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ കോംപാക്ട് ഫ്ലാഗ്ഷിപ്പ് ഫോൺ ലഭ്യമാകുമെന്ന് ഉറപ്പായിരിക്കുന്നു. വൺപ്ലസ് 15T യുടെ വെള്ള കളർ വേരിയന്റ് വെളുത്ത ചോക്ലേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും, മിനുസമാർന്നതും ഊഷ്മളവുമായ ഒരു എക്സ്പീരിയൻസ് ഇത് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.

മെറ്റൽ ഫ്രെയിം മുതൽ റിയർ പാനൽ വരെ ഇത് ഒരു 'പ്യുവർ ​വൈറ്റ്' ഡിസൈനിൽ എത്തും. പിന്നിൽ ഒരു "ഗ്ലാസ് ഫൈബർ" പാനലും 6.32 ഇഞ്ച് സ്‌ക്രീനിൽ 1.1mm കട്ടിയുള്ള ബെസലുകളുമുണ്ട്. 15T യിൽ വളരെ ഇടുങ്ങിയതും നേർത്തതുമായ ബെസലുകൾ വൺപ്ലസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് ഐഫോൺ 17 പ്രോ സീരീസിനേക്കാൾ ചെറുതാണ് എന്നാണ് കമ്പനി അ‌വകാശപ്പെടുന്നത്.

Also Read

ഡിസ്പ്ലേ അ‌ൽപ്പം ചെറുതാണെങ്കിലും വലിയ ഡിസ്പ്ലേയുള്ള പല സ്മാർട്ട്ഫോണുകളെയും മറികടക്കുന്ന ബാറ്ററി ശേഷിയും പെർഫോമൻസും ഉണ്ടാകും എന്നതാണ് വൺപ്ലസ് 15Tയുടെ നേട്ടമായി പറയപ്പെടുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം മോഡലുകൾക്ക് കരുത്ത് പകരുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റ് തന്നെയാണ് ഈ കോംപാക്ട് ഫോണിനും കരുത്ത് പകരുന്നത്.

വൺപ്ലസ് 15Tയുടെ ബാറ്ററി ശേഷിയും ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 100W വയർഡ്, 50W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 7,500mAh ബാറ്ററിയാണ് ഇതിലുള്ളത്. ഒരു കോം‌പാക്റ്റ് ഫോണിൽ ഇത്ര വലിയ ബാറ്ററി ശേഷി അ‌പൂർവങ്ങളിൽ അ‌പൂർവമാണ്. വൺപ്ലസ് 15Tയുടെ മുൻഗാമിയായ വൺപ്ലസ് 13Tയുടെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടത് ക്യാമറ വിഭാഗമായിരുന്നു, അ‌തിനും പുതിയ മോഡലിൽ പരിഹാരം കണ്ടിട്ടുണ്ട്.

3.5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ വൺപ്ലസ് 15T -യിൽ ഉണ്ടാകും എന്നാണ് സൂചന. ഇത് കൂടുതൽ ഷാർപ്പായതും കൂടുതൽ ഡീറ്റെയിൽഡുമായ സൂം ഷോട്ടുകളും പോർട്രെയ്‌റ്റുകളും നൽകും. ചുരുക്കത്തിൽ മുൻ മോഡലിനെക്കാൾ വളരെ കരുത്തനാണ് വരാൻ പോകുന്ന വൺപ്ലസ് 15T.

Also Read

പൊടി, ജല പ്രതിരോധത്തിനായി IP66, IP68, IP69, IP69K റേറ്റിങ്, 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, മാഗ്നറ്റിക് ആക്‌സസറികൾക്കുള്ള പിന്തുണ, 6.32 ഇഞ്ച് OLED ഡിസ്‌പ്ലേ എന്നീ ഫീച്ചറുകളും ഈ വൺപ്ലസ് ഫോണിൽ പ്രതീക്ഷിക്കുന്നു. കരുത്തൻ ഒരു കോംപാക്ട് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഇന്ത്യയിൽ വൺപ്ലസ് 15s ആയി എത്തുന്നത് വരെ കാത്തിരിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The OnePlus 15T White color variant has been officially revealed. It has already been confirmed that the phone will be available in Green and Dark Brown color options. OnePlus says that the White color variant of the 15T is inspired by white chocolate and offers a smooth and warm feel.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X