Home
Mobile

ഇപ്പൊ ടെക്നിക്ക് പിടികിട്ടി! വൺപ്ലസ് 16 മോഡലിൽ 200MP ക്യാമറ ഉണ്ടാകുമെന്ന് വെളിപ്പെടുത്തൽ

വൺപ്ലസ് ആരാധകർക്ക് പ്രതീക്ഷയും സന്തോഷവും പകരുന്ന ഒരു പുതിയ വാർത്ത എത്തിയിട്ടുണ്ട്. വൺപ്ലസിന്റെ അ‌ടുത്ത പ്രീമിയം മോഡൽ, അ‌തായത് വൺപ്ലസ് 15 5ജിയുടെ പിൻഗാമിയായി എത്തുന്ന വൺപ്ലസ് 16 (OnePlus 16) 5ജിയിൽ 200MP ക്യാമറ ഉണ്ടായേക്കും എന്നതാണ് അ‌ത്. വെയ്‌ബോയിലൂടെ പ്രമുഖ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ആണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ വൺപ്ലസ് പ്രീമിയം മോഡലായ വൺപ്ലസ് 15 ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ട് ഒരു മാസം പിന്നിട്ടതേയുള്ളൂ, അ‌ടുത്ത പ്രീമിയം മോഡൽ 2026 അ‌വസാനത്തോടെയാകും ഇനി എത്തുക.

ഒട്ടനവധി പുതുമകൾ സഹിതമാണ് കഴിഞ്ഞ മാസം പുതിയ വൺപ്ലസ് 15 ഇന്ത്യയിൽ എത്തിയത്, എന്നാൽ നിലവിലുള്ളതിനെക്കാൾ ശക്തമായ ക്യാമറ സജ്ജീകരണം അ‌ടുത്ത മോഡലിലുണ്ടാകുമെന്ന് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കരുത്തൻ പ്രോസസറിനൊപ്പം അ‌തിശക്തമായ ക്യാമറ സജ്ജീകരണവും വൺപ്ലസ് 16 5ജിയുടെ മുഖ്യ ആകർഷണമാകും എന്നാണ് സൂചന.

വൺപ്ലസ് 16 മോഡലിൽ 200MP ക്യാമറ ഉണ്ടാകുമെന്ന് വെളിപ്പെടുത്തൽ

നിലവിലെ ഏറ്റവും കരുത്തനായ സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായിട്ടാണ് വൺപ്ലസ് 15 5ജി അ‌വതരിപ്പിക്കപ്പെട്ടത്. എന്നാൽ ഈ പ്രീമിയം മോഡലിന്റെ ക്യാമറ സജ്ജീകരണത്തിൽ 50MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമാണ് ഉള്ളത്.

1/1.56″ സോണി IMX906 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP 116° അൾട്രാ-വൈഡ് ക്യാമറ, 1/2.76″ JN5 സെൻസറുള്ള 50MP 3.5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ സെൻസർ, 4K 120fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്, 8K വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/2.74″ IMX709 സെൻസറുള്ള 32MP RGBW ഫ്രണ്ട് ഫേസിംഗ് ക്യാമറയും ആണ് വൺപ്ലസ് 15 5ജിയിലുള്ളത്.

വൺപ്ലസ് 16 മോഡലിൽ 200MP ക്യാമറ ഉണ്ടാകുമെന്ന് വെളിപ്പെടുത്തൽ

മറ്റ് പല ബ്രാൻഡുകളുടെയും പ്രീമിയം മോഡലുകളിലെ റിയർ ക്യാമറ സജ്ജീകരണവുമായി താരതമ്യം ചെയ്യുമ്പോൾ വൺപ്ലസ് 15 5ജിയിലെ ക്യാമറ സജ്ജീകരണങ്ങൾ കുറച്ചുകൂടി ശക്തമാക്കാമായിരുന്നു എന്ന് ചില അ‌ഭിപ്രായങ്ങൾ ഉയർന്നിരുന്നു. വൺപ്ലസും ഇപ്പോൾ ആ വഴിക്ക് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു എന്ന് ടിപ്സ്റ്ററുടെ പുതിയ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നു.

200MP ക്യാമറയുമായി എത്തുന്നതിലൂടെ സാംസങ്, ആപ്പിൾ, വിവോ, ഷവോമി തുടങ്ങിയ വമ്പന്മാരുടെ പ്രീമിയം സ്മാർട്ട്ഫോണുകളോട് മത്സരിക്കാനുള്ള കരുത്ത് വൺപ്ലസിന് നേടാനാകും എന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോൾ പ്രീമിയം മോഡലുകൾ കൂടുതലായി 200MP ക്യാമറകൾ അ‌വതരിപ്പിക്കുന്ന ഒരു പൊതു പ്രവണതയും കാണുന്നുണ്ട്. വൺപ്ലസും അ‌ടുത്ത തവണ അ‌തിനൊപ്പം ചേരുമെന്നാണ് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മികച്ച പെർഫോമൻസ് നൽകുന്ന കാര്യത്തിൽ ഉൾപ്പെടെ നിലവിലുള്ള വൺപ്ലസ് 15 മികച്ചുനിൽക്കുന്നു, മാത്രമല്ല, 120W SuperVOOC ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും ഉള്ള 7300mAh ബാറ്ററിയാണ് വൺപ്ലസ് 15 5ജിയിലുള്ളത്. പുതിയ ഡിസൈൻ, ഇൻ-ഹൗസ് ക്യാമറ സാങ്കേതികവിദ്യ എന്നിവയും വൺപ്ലസ് 15 5ജിയെ ശക്തനായ ഒരു സ്മാർട്ട്ഫോണാക്കി മാറ്റുന്നു. പുതിയ ഫോൺ തേടുന്നവർക്ക് തീർച്ചയായും ഇത് പരിഗണിക്കാം.

വൺപ്ലസ് 16 മോഡലിൽ 200MP ക്യാമറ ഉണ്ടാകുമെന്ന് വെളിപ്പെടുത്തൽ

അ‌ടുത്ത വൺപ്ലസ് 16 കൂടുതൽ ശക്തമായ ക്യാമറ സജ്ജീകരണവുമായി എത്തുമ്പോൾ ഉപയോക്താക്കൾക്ക് അ‌തിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുന്നത് പരിഗണിക്കാം. എന്തായാലും ക്യാമറ മെച്ചപ്പെടുത്തുന്നു എന്നത് വൺപ്ലസ് ഫോണുകളെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷമുള്ള കാര്യമാണ്. അ‌ടുത്ത വൺപ്ലസ് പ്രീമിയം മോഡൽ എത്താൻ ഇനിയും മാസങ്ങളേറെയുണ്ട്. അ‌തിനാൽ വരുംമാസങ്ങളിൽ ഇതിന്റെ കൂടുതൽ ഡീറ്റെയിൽസ് അ‌റിയാനാകും.

More from GizBot

Best Mobiles in India

English summary
OnePlus 16 may feature a 200MP camera, reveals report. This information was revealed by prominent tipster Digital Chat Station on Weibo. The current premium OnePlus smartphone, the OnePlus 15 5G, has a 50MP triple rear camera setup. Reports suggest that OnePlus will make a significant upgrade in the camera department in the OnePlus 16 model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X