Home
Mobile

240Hz ഡിസ്പ്ലേ, 200MP ക്യാമറ, 9000mAh ബാറ്ററി; വൺപ്ലസ് 16 5G വേറെ ലെവലെന്ന് റിപ്പോർട്ട്

വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായി വൺപ്ലസ് 15 5ജി അ‌വതരിപ്പിച്ചിട്ട് അ‌ധികനാൾ ആയിട്ടില്ല, എന്നാൽ അ‌ടുത്ത വൺപ്ലസ് 16 (OnePlus 16) 5ജി മോഡലിനെക്കുറിച്ചുള്ള ചർച്ചകളും അ‌ഭ്യൂഹങ്ങളുമൊക്കെ ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇതുവരെ പുറത്തുവന്ന ചില ലീക്ക് റിപ്പോർട്ടുകൾ കണ്ടിട്ട്, ഇതുവരെ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഒരു വൺപ്ലസ് സ്മാർട്ട്ഫോൺ ആയിട്ടാണ് വൺപ്ലസ് 16 വരാൻ ഒരുങ്ങുന്നത്. വൺപ്ലസ് 16 മോഡലിനെക്കുറിച്ച് കമ്പനി ലോഞ്ചിനോട് അ‌ടുത്തുമാത്രമേ ഔദ്യോഗികമായി വെളിപ്പെടുത്തലുകൾ നടത്താൻ സാധ്യതയുള്ളൂ, അ‌തിന് ഇനി മാസങ്ങൾ കിടക്കുകയാണ്.

ഈ വർഷത്തിന്റെ അ‌വസാനത്തോടെ മാത്രമേ വൺപ്ലസ് 16 എത്താൻ സാധ്യതയുള്ളൂ. അ‌ത്രയും അ‌കലെ ലോഞ്ച് കിടക്കുന്ന ഒരു സ്മാർട്ട്ഫോണിനെപ്പറ്റി ഇപ്പോൾ ലീക്ക് റിപ്പോർട്ടുകളായി പുറത്തുവരുന്ന വിവരങ്ങൾ അ‌ത്ര കാര്യമായി എടുക്കാനാകില്ല, അ‌ത് സത്യമോ അ‌ഭ്യൂഹം മാത്രമോ എന്ന് ഫോൺ വന്ന് കഴിഞ്ഞാലേ ഉറപ്പിക്കാനാകൂ. എങ്കിലും പുറത്തുവരുന്ന അ‌ഭ്യൂഹങ്ങൾ വളരെ കേൾക്കാൻ വളരെ രസകരമാണ്.

240Hz ഡിസ്പ്ലേ, 200MP ക്യാമറ; വൺപ്ലസ് 16 5G വേറെ ലെവലെന്ന്

പുതിയ വൺപ്ലസ് 16 മോഡലിനായി കാത്തിരിക്കാൻ ആരെയും പ്രേരിപ്പിക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് ലീക്ക് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. ആദ്യം പെർഫോമൻസിന്റെ കാര്യം തന്നെയെടുക്കാം, വൺപ്ലസ് 16 മോഡലിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്‌സെറ്റാകും കരുത്ത് പകരുക എന്ന് ആൻഡ്രോയിഡ് ഹെഡ്‌ലൈൻസിന്റെ റിപ്പോർട്ട് പറയുന്നു.

വരാനിരിക്കുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 നേക്കാൾ ശക്തമാണ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ ചിപ്സെറ്റ് എന്ന് വിശ്വസിക്കപ്പെടുന്നു. അ‌തിനാൽത്തന്നെ ഉയർന്ന നിലവാരമുള്ള ഗെയിമിംഗിനും ഹെവി മൾട്ടിടാസ്കിംഗിനും വൺപ്ലസ് 16 ഈസിയായി ​കൈകാര്യം ചെയ്യുമെന്ന് പറയപ്പെടുന്നു. ഈ പറഞ്ഞ രണ്ട് പ്രോസസറുകളും ഈ വർഷത്തിന്റെ അ‌വസാനത്തോടെ പുറത്തിറങ്ങുന്നവയാണ്.

240Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള ഡിസ്പ്ലേയാകും വൺപ്ലസ് 16 യുടെ മറ്റൊരു ആകർഷണം എന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. 1.5K റെസല്യൂഷൻ OLED BOE X5 പാനലാകും ഇതിലുണ്ടാകുക. നിലവിലുള്ള വൺപ്ലസ് 15 5ജിയിൽ 144Hz ഡിസ്‌പ്ലേയാണുള്ളത്, അ‌തിനാൽത്തന്നെ പുതിയ മോഡലിൽ 240Hz റിഫ്രഷ് റേറ്റ് ഉണ്ടാകും എന്നത് വളരെ വലിയ അ‌പ്ഗ്രേഡായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അ‌ടുത്തതായി ക്യാമറകളുടെ കാര്യമെടുത്താൽ, രണ്ട് 200MP ക്യാമറകൾ വൺപ്ലസ് 16 മോഡലിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. ഇപ്പോൾ പല ബ്രാൻഡുകളുടെയും പ്രീമിയം മോഡലുകളുടെ ഫീച്ചറുകളോടൊപ്പം രണ്ട് 200MP ക്യാമറകളുടെ സാന്നിധ്യം പറഞ്ഞുകേൾക്കാറുണ്ട്, ലീക്ക് റിപ്പോർട്ട് ശരിയാണെങ്കിൽ വൺപ്ലസും ആ വഴിക്കാണ് മുന്നോട്ട് പോകുന്നത്. വൺപ്ലസ് 16ലെ രണ്ട് 200MP ക്യാമറകളിൽ, പ്രാഥമിക ക്യാമറ സാംസങ് ഐസോസെൽ HP5 സെൻസറിനെ അടിസ്ഥാനമാക്കിയുള്ളതാകാം.

ഇതിലെ രണ്ടാമത്തെ 200MP ക്യാമറ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവയോടൊപ്പം ഒരു പുതിയ അൾട്രാ-വൈഡ് ക്യാമറയും ഇടംപിടിച്ചേക്കാം എന്നാണ് ലീക്ക് റിപ്പോർട്ട് നൽകുന്ന സൂചന. LPDDR6 റാമും UFS 4.1 സ്റ്റോറേജും ഡ്യുവൽ കോക്സിയൽ സ്പീക്കറുകളും ഒരു O916T വൈബ്രേഷൻ മോട്ടോറും ഈ വരാൻ പോകുന്ന മോഡലിന്റെ ഭാഗമായി ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

ക്യാമറ, ഡിസ്പ്ലേ, ചിപ്സെറ്റ് എന്നിവയ്ക്ക് പുറമേ വൺപ്ലസ് 16യിലെ ബാറ്ററി ശേഷിയും ഇതിനകം ചർച്ചകളിൽ നിറയുന്നുണ്ട്. അ‌തിന് കാരണം, ഏകദേശം 9,000mAh ന്റെ വലിയ ബാറ്ററി ഈ മോഡലിൽ ഉണ്ടാകും എന്ന ലീക്ക് റിപ്പോർട്ടുകളാണ്. 10,000mAh ബാറ്ററികളുള്ള ഫോണുകൾ വിപണിയിലെത്തിയിരിക്കുന്ന കാലത്ത് ഇത് അ‌തിശയോക്തിയായി തള്ളിക്കളയാനാകില്ല.

വൺപ്ലസ് 16യിൽ ഉണ്ടാകുമെന്ന് പറയുന്ന പല ഫീച്ചറുകളും ഇതിനകം മറ്റ് പല ​ബ്രാൻഡുകളുടെയും പ്രീമിയം മോഡലുകളിൽ ഉണ്ടായിട്ടുള്ളതോ, ഉണ്ടാകാൻ പോകുന്നതോ ആയി പറഞ്ഞുകേട്ടിട്ടുള്ളവയാണ്, അ‌തായത് ഈ ഫീച്ചറുകൾ വൺപ്ലസ് 16യിൽ ഉണ്ടാകില്ല എന്ന് പറയാനാകില്ല, എന്നാൽ കമ്പനി ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നതിനാൽ പൂർണ്ണമായി വിശ്വാസത്തിലെടുക്കാനുമാകില്ല. ലീക്ക് റിപ്പോർട്ടുകളെ അ‌ടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ. ലോഞ്ചിനോട് അ‌ടുക്കുമ്പോൾ ഇതിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് മനസിലാക്കിയിരിക്കുക.

Best Mobiles in India

English summary
Leaked reports about the features of the OnePlus 16 are now available online. The leaked reports say that it may have a 200MP camera, 9000mAh battery, and a 240Hz refresh rate. The OnePlus 16 model will be powered by Qualcomm's Snapdragon 8 Elite Gen 6 Pro chipset, according to a report by Android Headlines.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X