വണ്‍പ്ലസ് 5: ഒരു മികച്ച ട്രാക്ക് റെക്കോര്‍ഡ് സൃഷ്ടിക്കും!

Written By:

കഴിഞ്ഞ വര്‍ഷത്തെ വണ്‍പ്ലസ് മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ വണ്‍പ്ലസ് 3യും വണ്‍പ്ലസ് 3ടിയും ഇപ്പോഴും വിലപേശലുകളിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ്. ഇതിന്റെ വില താങ്ങാനാവുന്നതാണ്, എന്നാല്‍ ഇതിനു പുറമേ ഈ മുന്‍നിര ഫോണുകള്‍ മനോഹരമായി രൂപകല്‍പന ചെയ്തിട്ടുമുണ്ട്.

വണ്‍പ്ലസ് 5: ഒരു മികച്ച ട്രാക്ക് റെക്കോര്‍ഡ് സൃഷ്ടിക്കും!

സാംസങ്ങ് ഗാലക്‌സി എസ്8, ആപ്പിള്‍ ഐഫോണ്‍ എന്നി ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ എതിരാളികളേക്കാള്‍ പകുതി വിലയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. ഈ ഒരു ഒറ്റ കാരണം കൊണ്ടാണ് ഈ സ്മാര്‍ട്ട്‌ഫോണുകളെ ഫ്‌ളാഗ്ഷിപ്പ് കില്ലേഴ്‌സ് എന്നു പറയുന്നത്. ധാരാളം പണം ചിലവാക്കാതെ തന്നെ ഈ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങള്‍ക്കു വാങ്ങാം.

വണ്‍പ്ലസ്സിനു ഒരു അതിശയകരമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ട്. അതിനാല്‍ ആരാധകര്‍ വരാനിരിക്കുന്ന ഉപകരണത്തെ കുറിച്ച് ആവേശം കൊളളുകയാണ്. വണ്‍പ്ലസ് 5നെ കുറിച്ച് അനേകം സവിശേഷതകള്‍ ഇപ്പോള്‍ തന്നെ പല ഓണ്‍ലൈന്‍ സൈറ്റുകളിലും വന്നിരുന്നു.

വരാനിരിക്കുന്ന വണ്‍പ്ലസ് 5ന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വണ്‍പ്ലസ് ' നെവര്‍ സെറ്റില്‍'

വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ 'നെവര്‍ സെറ്റില്‍' എന്ന് ടാഗ്‌ലൈന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ടാഗ്‌ലൈന്‍ വരെ ജീവിക്കാന്‍ കഴിയുന്ന ഒരു മികച്ച പാക്കേജ് നിലവാരവും പ്രകടനവും നല്‍കുന്നു. സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് വണ്‍പ്ലസ്.

മുന്‍ ക്യാമറകളില്‍ പുതിയ പ്ലാനുകള്‍ കാണുന്നതായി വണ്‍പ്ലസ് പറയുന്നു

വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിലെ ക്യാമറയ്ക്ക് വ്യത്യസ്ഥമായ ഒന്നു കാണുന്നു. കമ്പനിയില്‍ നിന്നും ഈയിടെ പുറത്തിറക്കിയ ഔദ്യാഗിക ചിത്രത്തില്‍ ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. ക്യാമറ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഉറപ്പില്ലെ എങ്കിലും വണ്‍പ്ലസ് 5 സാംസങ്ങ് ഗാലക്‌സി എസ്8ന്റൈ പ്രകടനത്തെ മറികടക്കുമെന്ന് ഉറപ്പാണ്.

ഡ്യുവല്‍ റിയര്‍ ക്യാമറ

സാംസങ്ങ് ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവയ്ക്ക് റിയര്‍ ക്യാമറയില്‍ ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പ് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെടുത്തി. അടുത്തിടെ ഇറങ്ങിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പ് അവിശുദ്ധ കൂട്ടായി മാറിയിരിക്കുന്നു. എന്നാല്‍ വണ്‍പ്ലസ് 5 അതിന്റെ പിന്‍ഭാഗത്ത് അത്തരമൊരു ക്യാമറ സംവിധാനത്തില്‍ എത്തുമെന്നും വിശ്വസിക്കുന്നു.

യഥാര്‍ത്ഥ അപ്‌ഗ്രേഡ്

8ജിബി റാം ഈ സ്മാര്‍ട്ട്‌ഫോണിന് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഇന്ത്യ ടീസറില്‍ ഇത്തരമൊരു സവിശേഷത വ്യക്തമാക്കിയിരുന്നു. 8ജിബി റാം, സ്‌നാപ്ഡ്രാഗണ്‍ 835 എന്നീ സവിശേഷതകള്‍ ഈ സ്മാര്‍ട്ട്‌ഫോണിന് തീര്‍ച്ചയായും ഒരു വലിയ വിജയമായിരിക്കും.

ഒരു വലിയ പവര്‍ ഹൗസ്

ഡാഷ് ചാര്‍ജ്ജ് ടെക്‌നോളജി ഉപയോഗിച്ച് വണ്‍പ്ലസ് 5ന് മികച്ച ബാറ്ററി കപ്പാസിറ്റിയെന്ന് പറയുന്നത്. 3400എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് 5ന്. ഈ ടെക്‌നോളജി ഉളളതിനാല്‍ വണ്‍പ്ലസ് 5, 0% മുതല്‍ 100% വരെ ബാറ്ററി ചാര്‍ജ്ജാകാന്‍ 30 മിനിറ്റ് മതിയെന്നാണ് കമ്പനി പറയുന്നത്.

ടിക്കറ്റ് വില്‍പന പ്രഖ്യാപനം

ജൂണ്‍ 22ന് വണ്‍പ്ലസ് 5 അവതരിക്കും. രാജ്യത്തുടനീളം ഉടന്‍ തന്നെ വിവിധ ചാനലുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകും. മറ്റൊരു സന്തോഷ വാര്‍ത്ത ഇതാണ്, വരാനിരിക്കുന്ന ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ച് ഇവന്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ ആരാധകര്‍ക്ക് അവസരവും നല്‍കുന്നു. ഈ പരിപായി നടക്കുന്നത് മുംബൈയിലാണ്. കമ്പനിയുടെ ഔദ്യോഗിക വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 2017 ജൂണ്‍ 12ന് ടിക്കറ്റ് ലഭിക്കുന്നതാണ്. ലക്കി ആരാധകര്‍ക്ക് ഇവന്റില്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാവുന്നതുമാണ്. കൂടാതെ മികച്ച മത്സരാര്‍ത്ഥിക്ക് ഒരു കോഡി ക്യാഷ് സമ്മാനവും ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Being flagship smartphones with advanced specifications, the OnePlus offerings are available at almost half the price of their high-end counterparts such as Samsung Galaxy S8 and Apple iPhone 7.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot