വണ്‍പ്ലസ് 5 8ജിബി റാമുമായി: രണ്ട് വേരിയന്റുകളില്‍!

Written By:

വണ്‍പ്ലസ് 5ന്റെ ലോഞ്ചിങ്ങിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ വന്നിരുന്നു. ജൂണ്‍ 22ന് രണ്ട് മണിക്ക് മുംബയിലാണ് വണ്‍പ്ലസ് 5 ലോഞ്ച് ചെയ്യുന്നത്.

ഈ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ സ്മാര്‍ട്ട്‌ഫോണിനെ ആകാംഷയോടെ കാത്തിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍. എന്നാല്‍ ഈ ഫോണ്‍ പെട്ടന്നു തന്നെ ഉപഭോക്താക്കളുടെ കൈകളില്‍ എത്തുന്നതാണ്.

വണ്‍പ്ലസ് 5 8ജിബി റാമുമായി: രണ്ട് വേരിയന്റുകളില്‍!

ഇപ്പോള്‍ വണ്‍പ്ലസ് 5നെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ടു കൂടി ഓണ്‍ലൈനില്‍ എത്തിയിരിക്കുകയാണ്. അതായത് സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 8ജിബി റാം എന്നിങ്ങനെ.

നിലവില്‍ 8ജിബി സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ട്. എന്നാല്‍ അതിനോടൊപ്പം തന്നെ വണ്‍പ്ലസ് 5ഉും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

കൂടാതെ വണ്‍പ്ലസ് 5 രണ്ട് വേരിയന്റിലാണ് എത്തുന്നത്. ഒന്ന് 6ജിബി റാം മറ്റൊന്ന് 8ജിബി റാം. 8ജിബി റാം ഉളളതിനാല്‍ വണ്‍പ്ലസ് 5 വില കൂടിയ സ്മാര്‍ട്ട്‌ഫോണായിരിക്കും എന്നു പ്രതീക്ഷിക്കാം.

വണ്‍പ്ലസ് 5 8ജിബി റാമുമായി: രണ്ട് വേരിയന്റുകളില്‍!

ഇതു കൂടാതെ വണ്‍പ്ലസ് 5 സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിന്‍ ക്യാമറ ഡ്യുവല്‍ ക്യാമറയാണെന്നാണ് പറയുന്നത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയെ കുറിച്ച് വ്യക്തമായി ഒന്നും തന്നെ പറയുന്നില്ല.

English summary
While the company will be holding events at different locations around the globe in India the launch will take place on June 22 at 2 pm in Mumbai.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot