Home
Mobile

5ജി അപ്‌ഗ്രേഡ് ഡേയ്‌സ് വിൽപ്പനയുമായി വൺപ്ലസ്; വൺപ്ലസ് 11, 11ആർ എന്നിവയ്ക്ക് കിടിലൻ ഓഫറുകൾ

5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി പ്രത്യേക 5ജി അപ്‌ഗ്രേഡ് ഡേയ്‌സ് വിൽപ്പനയുമായി വൺപ്ലസ് രംഗത്ത്. വൺപ്ലസ് 11, വൺപ്ലസ് 11 ആർ, വൺപ്ലസ് 10 പ്രോ, വൺപ്ലസ് ടി തുടങ്ങിയ പ്രീമിയം വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്ക് വൻ ഓഫറുകളാണ് ഈ സെയിലിനോട് അ‌നുബന്ധിച്ച് വൺപ്ലസ് പ്ലഖ്യാപിച്ചിരിക്കുന്നത്.

​ദൈനംദിന സ്മാർട്ട്ഫോൺ ഉപയോഗങ്ങൾക്ക് ഏറ്റവും അ‌നുയോജ്യമായവയാണ് വൺപ്ലസ് സ്മാർട്ട്ഫോണുകളെന്നും ബ്രൗസിങ്, ക്യാമറ, ഗെയിമിങ് തുടങ്ങി എല്ലാ മേഖലകളിലും മികവ് പുലർത്തുന്നവയാണ് വൺപ്ലസ് ഫോണുകളെന്നും കമ്പനി പറയുന്നു. ഇന്ത്യയിൽ 5ജി വ്യാപനവുമായി രംഗത്തുള്ള ജിയോ, എയർടെൽ എന്നിവയെ പിന്തുണയ്ക്കുന്നവയാണ് തങ്ങളുടെ 5ജി ഫോണുകളെന്നും കമ്പനി വ്യക്തമാക്കി.

5ജി അപ്‌ഗ്രേഡ് ഡേയ്‌സ് വിൽപ്പനയുമായി വൺപ്ലസ്

മാർച്ച് 31 വരെയാണ് നിലവിൽ വൺപ്ലസ് 5ജി അപ്‌ഗ്രേഡ് ഡേയ്‌സ് വിൽപ്പന നിശ്ചയിച്ചിരിക്കുന്നത്. വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾക്കെല്ലാം ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ദീർഘകാല ബാങ്ക് ഓഫറുകൾ എന്നിവ ഈ 5ജി അ‌പ്ഗ്രേഡ് സെയിലിൽ ലഭ്യമാക്കിയിട്ടുണ്ട്. വൺപ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും വൺപ്ലസ് സ്റ്റോർ ആപ്പിലും ഈ ഓഫറുകൾ ലഭ്യമാണ്.

വൺപ്ലസ് 11 5ജി: വൺപ്ലസ് 5ജി അപ്‌ഗ്രേഡ് ഡേയ്‌സ് സെയിലിൽ വൺ കാർഡ് ക്രെഡിറ്റ് കാർഡ് ഉള്ള ഉപഭോക്താക്കൾക്ക് 2,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കുമെങ്കിലും ഏറ്റവും പുതിയ വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണിന് ഡിസ്കൗണ്ടുകൾ ലഭ്യമല്ല. പകരം 12 മാസ നോ-കോസ്റ്റ് എഇംഐ ലഭ്യമാക്കിയിട്ടുണ്ട്. 56,999 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ജിയോ സിമ്മിനൊപ്പം ഉപയോക്താക്കൾക്ക് 11,200 രൂപയുടെ ആനുകൂല്യങ്ങളും ഫോണിനൊപ്പം ആറ് മാസത്തെ ഗൂഗിൾ വണ്ണും യൂട്യൂബ് പ്രീമിയവും സൗജന്യമായി ലഭിക്കുമെന്ന് വൺപ്ലസ് കുറിക്കുന്നു. ഉപയോക്താക്കൾക്ക് ആറ് മാസത്തെ Spotify പ്രീമിയം അംഗത്വവും വൺപ്ലസ് 11 5ജി സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ലഭ്യമാകും. അ‌തോടൊപ്പം 4ജി ആൻഡ്രോയിഡ് മൊ​ബൈൽ ഉപയോക്താക്കൾക്ക് 3,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.

5ജി അപ്‌ഗ്രേഡ് ഡേയ്‌സ് വിൽപ്പനയുമായി വൺപ്ലസ്

വൺപ്ലസ് 11 ആർ 5ജി: ഏറ്റവും പുതിയ വൺപ്ലസ് 11 ആർ 5ജിയും ഓഫർ സെയിലിന്റെ ഭാഗമായി വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. 4ജി വൺപ്ലസ്, ഐഒഎസ് ഉപകരണങ്ങൾ ഉപ​യോഗിക്കുന്നവർക്ക് 3000 രൂപയുടെ എക്സ്ചേഞ്ച് ഓഫർ വൺപ്ലസ് നൽകുന്നുണ്ട്. വൺകാർഡ് ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോക്താക്കൾക്ക് 1,750 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും.

ഇതു കൂടാതെ വൺപ്ലസ് 11 ആർ 5ജി സ്മാർട്ട്ഫോണിന് വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിൽ നിന്ന് ഒമ്പത് മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. ഏകദേശം 39,999 രൂപ ആണ് വൺപ്ലസ് 11 ആർ 5ജിയുടെ വില. വൺപ്ലസ് 5ജി അപ്‌ഗ്രേഡ് ഡേയ്‌സ് വിൽപ്പനയിൽ ലഭ്യമാകുന്ന ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇതിലും കുറഞ്ഞ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

വൺപ്ലസ് 10 പ്രോ 5ജി: 55,999 രൂപയ്ക്കാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സെയിലിൽ താൽക്കാലിക വിലക്കുറവ് ലഭ്യമാക്കിയിട്ടുണ്ട്. 10,000 രൂപ വരെ വിലക്കുറവ് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ നേടാം. വൺകാർഡ് ക്രെഡിറ്റ് കാർഡുകൾക്ക് (ഇഎംഐ പേയ്‌മെന്റ്) 2,000 രൂപയുടെ ഡിസ്കൗണ്ടും ബജാജ് ഫിനാൻസ് കാർഡുകളിൽ ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.

5ജി അപ്‌ഗ്രേഡ് ഡേയ്‌സ് വിൽപ്പനയുമായി വൺപ്ലസ്

വൺപ്ലസ് 10ടി 5ജി: 44,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. 5ജി അപ്‌ഗ്രേഡ് ഡേയ്‌സ് സെയിലിൽ ഈ സ്മാർട്ട്ഫോണിന്റെ എല്ലാ വേരിയന്റുകളുടെ വിലയിലും ഇളവ് ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ ആണ് 44,999 രൂപയ്ക്ക് വിൽക്കുന്നത്.

4ജി വൺപ്ലസ്, ഐഒഎസ് ഡി​വൈസുകൾ ഉപയോഗിക്കുന്നവർക്ക് 3000 രൂപയുടെ എക്സ്ചേഞ്ച് വിലക്കുറവ് ലഭ്യമാണ്. വൺകാർഡ് ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോക്താക്കൾക്ക് 1,250 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ലഭിക്കും. ആമസോൺ, വൺപ്ലസ് വെബ്‌സൈറ്റ്, വൺപ്ലസ് എക്‌സ്‌പീരിയൻസ് സ്റ്റോറുകൾ, മറ്റ് ഓഫ്‌ലൈൻ പാർട്‌ണർ സ്റ്റോറുകൾ എന്നിവയിലൂടെ ഓഫറുകൾ സഹിതം ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
OnePlus is running a special 5G Upgrade Days sale for Indians looking to buy a 5G phone. OnePlus 11, OnePlus 11R, OnePlus 10 Pro, OnePlus T, and other premium OnePlus smartphones have announced huge offers in connection with this sale. The Upgrade Days sale will run until March 31.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X