വെറും ആറു മണിക്കൂറില്‍ വണ്‍പ്ലസ് 5ടി വില്‍പന റെക്കോര്‍ഡ് സൃഷ്ടിച്ചു!

Written By:

വണ്‍പ്ലസ് 5ടി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ലോഞ്ചിങ്ങിനു മുന്‍പു തന്നെ ലോകം മുഴുവന്‍ കീഴടക്കിക്കഴിഞ്ഞു വണ്‍പ്ലസ് 5ടി. പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രം നടത്തിയ വില്‍പനയില്‍ ഏറ്റവും കൂടുതല്‍ സമ്പാദ്യം നേടിയ ഉത്പന്നമാണ് വണ്‍പ്ലസ് 5ടി. വണ്‍പ്ലസ് 5നെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ വളരെ ശക്തമായ രീതിയില്‍ തന്നെ വണ്‍പ്ലസ് 5ടി ഉപഭോക്താക്കളെ ആകര്‍ഷിച്ചിരിക്കുന്നു.

വെറും ആറു മണിക്കൂറില്‍ വണ്‍പ്ലസ് 5ടി വില്‍പന റെക്കോര്‍ഡ് സൃഷ്ടിച്ചു!

ആമസോണ്‍.ഇന്‍-ല്‍ ഒരു ദിവസം വിറ്റഴിച്ച സ്മാര്‍ട്ട്‌ഫോണിന്റെ പോസിറ്റീവ് ഫീഡ്ബാക്ക് കണ്ടപ്പോള്‍, വണ്‍പ്ലസ് വീണ്ടും ഒരു പ്രത്യേക പ്രമോഷന്‍ വില്‍പനയ്ക്കായി Amazon.in-ലും Oneplusstore.in-ലും ഇന്ന്, അതായത് നവംബര്‍ 24ന് ഒരു മണിക്കൂല്‍ വില്‍പന ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണി വരെ നടത്തിയിരുന്നു. ഇത് ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും ഇൗ സെയിലില്‍ പങ്കെടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകമെമ്പാടുമുളള പോപ്പ്-അപ്പ് ഇവന്റുകള്‍

വണ്‍പ്ലസ് 5ടി ഉപഭോക്താക്കള്‍ക്ക് അവരുടെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശയവിമിമയം നടത്താന്‍ ഒരു അവസരമുണ്ടാക്കി. പോപ്അപ്പ് സമ്മേളനങ്ങള്‍ ലോകത്ത് പലയിടങ്ങളില്‍ നടന്നു, അതായത് ആംസ്റ്റര്‍ഡാം, യുകെ, പാരീസ്, ജര്‍മനി, ഇറ്റലി, ഹോളണ്ട് എന്നിങ്ങനെ. ഡല്‍ഹിയിലും ബാംഗ്ലൂരുവിലും വണ്‍പ്ലസ് ആദാധകര്‍ക്കായി പോപ്-അപ്പ് ഇവന്റുകള്‍ കമ്പനി സംഖടിപ്പിച്ചു.

വണ്‍പ്ലസ് സന്നദ്ധ സേവകര്‍

വണ്‍പ്ലസ് ആരാധകരെ സഹായിക്കുന്നതിനായി വണ്‍പ്ലസ് സന്നദ്ധ സേവകര്‍ പോപ്-അപ്പ് പരിപാടികള്‍ക്കിടയില്‍ എത്തിയിരുന്നു. ആരാധകരുടേയും ഫോണ്‍ വാങ്ങാന്‍ താത്പര്യമുളളവരുടേയും ദീര്‍ഘകാല ക്യൂ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുളള അവസരം ശക്തപ്പെടുത്തി.

വണ്‍പ്ലസ് 5ടി റെക്കോര്‍ഡു തകത്ത വില്‍പന നടത്തി

ലോഞ്ചിനു ശേഷം ഇന്ത്യന്‍ വിപണിയില്‍ റെക്കോര്‍ഡ് തകര്‍ത്ത വില്‍പനയായിരുന്നു വണ്‍പ്ലസ് 5ടിയ്ക്ക്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഒട്ടനേകം സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് വണ്‍പ്ലസ് എത്തിയത്.

മികച്ച വിലയില്‍ ഹൈ-എന്‍ഡ് സവിശേഷതകള്‍

ലോകമെമ്പാടും ഏറ്റെടുത്ത വണ്‍പ്ലസ് 5ടിക്ക് ഹൈഎന്‍ഡ് സവിശേഷതകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 8ജിബി റാം (128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്), 6ജിബി റാം (64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്). കൂടാതെ ഏറ്റവും വേഗതയേറിയ സിപിയു- സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്‌സെറ്റ്, 3450എംഎഎച്ച് ബാറ്ററി.

വില/ ലഭ്യത

രണ്ട് വേരിയന്റിലാണ് വണ്‍പ്ലസ് 5ടി എത്തിയിരിക്കുന്നത്. 64ജിബി സ്‌റ്റോറേജ് 6ജിബി റാം, വില 32,999 രൂപ. മറ്റൊന്ന് 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 8ജിബി റാം, വില 37,999 രൂപ. കമ്പനിയുടെ ഒൗദ്യോഗിക വെബ്‌സൈറ്റിലും ആമസോണ്‍ ഇന്ത്യ വഴിയും ഈ ഫോണ്‍ ലഭ്യമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The mighty flagship smartphone took the online world by storm before its launch day and is now the highest grossing product on a single day among Prime Members.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot