എല്ലാ സവിശേഷതകളേയും ഒരുമിപ്പിച്ച്, വണ്‍പ്ലസ് 5T സ്മാര്‍ട്ട്‌ഫോണ്‍ ഒന്നാമത്!

Written By:

വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച രൂപകല്‍പന, മിതമായ വിലനിര്‍ണ്ണയം എന്നിവ ഏറ്റവും പ്രസക്തമായ കാര്യമാണ്. മിതമായ വിലയില്‍ നിങ്ങള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ വണ്‍പ്ലസ് 5 മികച്ച ഒരു ഓപ്ഷന്‍ ആണ്.

എല്ലാ സവിശേഷതകളേയും ഒരുമിപ്പിച്ച്, വണ്‍പ്ലസ് 5T ഒന്നാമത്!

എല്ലാ കമ്മ്യൂണിറ്റി ഉപഭോക്താക്കളേയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണ് വണ്‍പ്ലസ്. മിക്ക കേസുകളിലും കമ്പനി ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് വാങ്ങാറുണ്ട്.

വണ്‍പ്ലസ് ഫോണ്‍ മികച്ചതാകാനുളള കാരണങ്ങള്‍ അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആഗോള തലത്തില്‍ എത്തുന്നു വണ്‍പ്ലസ്

വണ്‍പ്ലസ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 5ല്‍ പല തരത്തിലും നിരവധി കാര്യങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു. നവംബര്‍ 16ന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലെ സ്‌റ്റേജ് പ്രോഗ്രാമില്‍ പുതിയ ഫോണിനെ കുറിച്ച് വണ്‍പ്ലസ് അവതരിപ്പിക്കും.

നവംബര്‍ 16ന് ബ്രൂക്ലിനിലെ വിക്ഷേപണ പരിപാടിയില്‍ പങ്കെടുക്കാന്‍, ഒരു ടിക്കറ്റിന് വില്‍പന തുക പ്രഖ്യാപിച്ചിരിക്കുന്നത് 2,600 രൂപയാണ്.

 

പിവിആര്‍ സ്‌ക്രീനുകളില്‍ വണ്‍പ്ലസ് 5ന്റെ ലോഞ്ച് കാണാം

ചില തിരഞ്ഞെടുത്ത രാജ്യങ്ങളില്‍, അതായത് ബാംഗ്ലൂര്‍, ദില്ലി, മുംബൈ, ഹൈദരാബാദ്, പൂനെ എന്നീവിടങ്ങളിലെ പിവിആര്‍ തീയേറ്ററുകളില്‍ വണ്‍പ്ലസ് 5ന്റെ ലോഞ്ച് നേരിട്ടു കാണാം. ടിക്കറ്റുകള്‍ വിറ്റഴിഞ്ഞാലും ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലൈവ് സ്ട്രീം നേരിട്ടു കാണാം. ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് വണ്‍പ്ലസ് 5T യുടെ ആദ്യ ആക്‌സസ് വില്‍പന പ്രയോജനപ്പെടുത്താം. മറ്റുളളവര്‍ക്ക് നവംബര്‍ 28 മുതല്‍ മാത്രമേ ഫോണ്‍ ലഭ്യമായി തുടങ്ങൂ.

വണ്‍പ്ലസ് 5Tയ്ക്ക് 18:9 ഡിസ്‌പ്ലേ

ഇന്റര്‍നെറ്റില്‍ വണ്‍പ്ലസ് 5Tയെ കുറിച്ച് അനേകം വാര്‍ത്തകള്‍ വന്നിരുന്നു. വണ്‍പ്ലസ് 5T, വണ്‍പ്ലസ് 5-മായി താരതമ്യം ചെയ്യുമ്പോള്‍ അത്ര വ്യത്യാസം ഒന്നും തന്നെ ഇല്ല. പ്രധാന വ്യത്യാസം 18:9 റേഷ്യോ ആണ്.

വണ്‍പ്ലസ് 3Tയ്ക്ക് അപ്‌ഡ്രേഡ് ചെയ്ത സ്‌നാപ്ഡ്രാഗണ്‍ 821 SoC ആണ്. വണ്‍പ്ലസ് 5Tയ്ക്ക് 6 ഇഞ്ച് FHD സ്‌ക്രീന്‍, 2160X1080 പിക്‌സല്‍, 18:9 റേഷ്യോ എന്നിവയാണ്. ഫിങ്കര്‍പ്രിന്റെ് സെന്‍സര്‍ ഫോണിന്റെ പിന്‍ ഭാഗത്താണ് നല്‍കിയിരിക്കുന്നത്.

 

പിന്നിലെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണിനെ വളരെയധികം മാറ്റുന്നു

വലിയ ഡിസ്‌പ്ലേ ഉളള ഫോണിന് പിന്നിലാണ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിക്കുന്ന ഫോണിന് കൂടുതല്‍ ലുക്ക് നല്‍കും. കൂടാതെ ഇത് കൈകാര്യം ചെയ്യാനും എളുപ്പമാണ്.

കുറഞ്ഞ വെളിച്ചത്തില്‍ മികച്ച പ്രകടനം

മികച്ച ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണില്‍. 16എംപി+20എംപി റിയര്‍ ക്യാമറയും, 16എംപി സെല്‍ഫി ക്യാമറയുമാണ് വണ്‍പ്ലസ് 5Tയ്ക്ക്. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ഷോട്ടുകള്‍ ക്ലിക്ക് ചെയ്യാം.

ഹാര്‍ഡ്‌വയര്‍

ഹാര്‍ഡ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ വണ്‍പ്ലസ് 5ന്റെ ഏകദേശം സവിശേഷതകള്‍ തന്നെ. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835SoC, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. 3300എംഎഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് 5Tയ്ക്ക്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The OnePlus 5 has been a good option for those who want a flagship smartphone without shelling out a lot for the purchase.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot