മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുതിയ ഒരു അധ്യായവുമായി വണ്‍പ്ലസ് 5T!!

Written By:

വണ്‍പ്ലസ് 5T വീണ്ടും സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ഒരു കൊടുങ്കാറ്റു വഴി സജ്ജമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനുളൡ നിരവധി റിപ്പോര്‍ട്ടുകളാണ് വണ്‍പ്ലസ് 5Tയെ കുറിച്ച് എത്തിയിരുന്നത്. ഇപ്പോള്‍ അവസാനം ഈ ഫോണ്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പോകുന്നു. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങിലാണ് വണ്‍പ്ലസ് 5T പ്രഖ്യാപിക്കുന്നത്.

ഡല്‍ഹി, പൂനെ, മുംബൈ, ബാംഗ്ലൂര്‍, ഹൈദ്രബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ തിരഞ്ഞെടുത്ത പിവിആര്‍ തീയേറ്ററുകളില്‍ ആദ്യമായി വണ്‍പ്ലസ് 5Tയുടെ ഒദ്യോഗിക പ്രഖ്യാപനം കാണാം. ബുക്ക്‌മൈഷോയിലൂടെ 99 രൂപയ്ക്ക് നിങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. നവംബര്‍ 8ന് രാവിലെ 10 മണി മുതല്‍ ബുക്കിങ്ങ് ആരംഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശക്തമായ വണ്‍പ്ലസ് 5ന്റ പിന്‍ഗാമി

വണ്‍പ്ലസ് 5T എന്ന ഫോണ്‍ ഏറ്റവും ജനപ്രീയമായ വണ്‍പ്ലസ് 5ന്റെ പിന്‍ഗാമിയാണ്. 40,000 രൂപയ്ക്കു താഴെ വില വരുന്ന ഏറ്റവും മികച്ച മുന്‍നിര ഹാന്‍സെറ്റുകളുടെ ലിസ്റ്റില്‍ ആയിരിക്കും ഈ ഫോണുകള്‍ എത്തുന്നത്.

FHD+ ഡിസ്‌പ്ലേ

1060X2080 പിക്‌സല്‍ ഫുള്‍ എച്ച്ഡി റെസല്യൂഷന്‍ ഉളള ഒരു വലിയ 6 ഇഞ്ച് ഡിസ്‌പ്ലേ ആണ് വണ്‍പ്ലസ് 5T, കൂടാതെ ഫോണ്‍ റേഷ്യോ 18:9 ഉും ആകുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം വരാനിരിക്കുന്ന വണ്‍പ്ലസ് 5Tയ്ക്ക് ഇതൊരു മികച്ച ഡിസ്‌പ്ലേ എന്നാണ് പറയപ്പെടുന്നത്.

ശ്രദ്ധേയമായ ക്യാമറ അപ്‌ഗ്രേഡുകള്‍

ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് വരാനിരിക്കുന്ന വണ്‍പ്ലസ് 5Tയുടെ ക്യാമറ സെന്‍സറില്‍ പല മാറ്റങ്ങളും വരുത്തിയിരിക്കുന്നു എന്നാണ്. ഈ ഫോണ്‍ തികച്ചും ഒരു പോര്‍ട്രേറ്റ് മോഡില്‍ എത്തും എന്നാണ് വ്യക്തമാക്കുന്നത്.

ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജിയുളള വലിയ ബാറ്ററി ഫോണ്‍

6 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഉളള ഈ ഫോണിന് 3,450ംഎഎച്ച് ബാറ്ററിയാണ് പിന്തുണയ്ക്കുന്നത്. ഒറ്റ ചാര്‍ജ്ജില്‍ മണിക്കൂറുകള്‍ വരെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് നിലനില്‍ക്കും എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OnePlus will be announcing its new device, the OnePlus 5T, on November 16th at 11 AM ET (9:30 IST) at a live event in Brooklyn, New York.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot