വൺപ്ലസ് 6ന്റെ 8ജിബി റാം 256 ജിബി മെമ്മറി മിഡ്‌നൈറ്റ് ബ്ലാക്ക് മോഡൽ ഇന്ന് മുതൽ ഇന്ത്യയിൽ!

By Shafik
|

വൺപ്ലസ് 6ന്റെ 8ജിബി റാം 256 ജിബി മെമ്മറി മിഡ്‌നൈറ്റ് ബ്ലാക്ക് മോഡൽ ഇന്ന് മുതൽ ഇന്ത്യയിൽ. വൺപ്ലസ് 6 വേരിയന്റുകളിൽ ഏറ്റവും കൂടുതലായി വിലവരുന്ന ഒരു മോഡൽ ആണിത്. 43,999 രൂപയാണ് ഫോണിന് വിലവരുന്നത്. ആമസോൺ വഴിയാണ് ഫോൺ വാങ്ങാൻ കഴിയുക. ഇന്ന് 12 മണി മുതലാണ് വില്പന. വൈകാതെ തന്നെ വൺപ്ലസ് ഓൺലൈൻ ഓഫ്‌ലൈൻ മാർഗ്ഗങ്ങളിൽ കൂടെ ഫോൺ ലഭ്യമാക്കും.

വൺപ്ലസ് 6ന്റെ 8ജിബി റാം 256 ജിബി മെമ്മറി മിഡ്‌നൈറ്റ് ബ്ലാക്ക് മോഡൽ ഇന്

ഫോണിന്റെ പ്രധാന സവിശേഷതകൾ:

മെമ്മറിയിലും റാമിലും ഉള്ള മാറ്റം എന്നതൊഴിച്ചാൽ ബാക്കിയെല്ലാ മോഡലുകളെയും പോലെ തന്നെയാണ് ഈ മോഡലും. ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചു നിര്‍മ്മിച്ച സമ്പൂര്‍ണ്ണ ഗ്ലാസ് നിര്‍മ്മിത മോഡലാണ് വണ്‍പ്ലസ് 6. ഫുള്‍ എച്ച്ഡി പ്ലസ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഈ സ്‌ക്രീന്‍ 6.28 ഇഞ്ച് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേയാണ്. ഈ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ ഫോണിന് 16എംപി മുന്‍ ക്യാമറയും 16എംപി+20എംപി പ്രധാന ക്യാമറയുമാണ്.

സാങ്കേതികമായി പറഞ്ഞാല്‍ നിലവിലുളള മികച്ച പ്രോസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845ന്റെ പരമാവധി ക്ലോക് സ്പീഡായ 2.8 GHz ഉുമായി ഇന്ത്യയില്‍ എത്തുന്ന ആദ്യത്തെ ഫോണാണ് വണ്‍പ്ലസ് 6. ആന്‍ഡ്രോയിഡ് ഓറിയോ 8.1 കേന്ദ്രമാക്കി നിര്‍മ്മിച്ച ഓക്‌സിജന്‍ ഒഎസ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഐഫോണ്‍ Xനു സമാനമായ നോച്ചും ഫോണിലുണ്ട്. 6ജിബി/8ജിബി റാം എന്നീ രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

3000എംഎഎച്ച് ബാറ്ററിയാണ് ഫോണിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാഷ് (DASH) ചാര്‍ജ്ജിംഗ് പിന്തുണയുളള ഫോണിന് സാധാരണ ഉപയോഗത്തില്‍ ചാര്‍ജ്ജ് നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ നേരിട്ടേക്കില്ല.

ഗൂഗിൾ വഴി ഈ 22കാരൻ സ്വന്തമാക്കിയത് 1.2 കോടി! ന്യൂയോർക്കിലേക്ക് പറക്കാനൊരുങ്ങുന്നു..!ഗൂഗിൾ വഴി ഈ 22കാരൻ സ്വന്തമാക്കിയത് 1.2 കോടി! ന്യൂയോർക്കിലേക്ക് പറക്കാനൊരുങ്ങുന്നു..!

Best Mobiles in India

Read more about:
English summary
OnePlus 6 8GB RAM, 256GB Storage Variant in Midnight Black Colour Goes on Sale in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X