വൺപ്ലസ് 6 ഇങ്ങെത്തുകയാണ്; ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

By Shafik

  വൺപ്ലസ് 6 നെ വരവേൽക്കാൻ ഫോൺ ആരാധകർ ഒരുങ്ങുകയാണ്. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറായി. ഔദ്യോഗിക റീലീസ് തിയ്യതിക്കും മുമ്പ് മെയ് 17 ന് തന്നെ ഇന്ത്യൻ വിപണിയിൽ ഫോൺ എത്തും. ബ്രാൻഡ് നൽകിയ വിവരങ്ങൾ വിശ്വാസയോഗ്യമാണെങ്കിൽ, വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ അത്രമാത്രം വേഗതയും കാര്യക്ഷമതയും നൽകുന്നതായിരിക്കും എന്ന് തീർച്ച. ഡിസ്പ്ലേ, മൊബൈൽ ക്യാമറ എന്നിവയിൽ പുതിയ റെക്കോർഡുകൾ വൺപ്ലസ് 6 ഉണ്ടാക്കും.

  വൺപ്ലസ് 6 ഇങ്ങെത്തുകയാണ്; ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

   

  ഈ ഒരു മോഡലിനായി ഓരോ ആരാധകരും കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളായി. ഏതെങ്കിലും ഒരു ഫോൺ എടുക്കാൻ പോകുന്നവർ തൽക്കാലം അതെല്ലാം നിർത്തുകയും വൺപ്ലസ് 6 ഇറങ്ങട്ടെ, എന്നിട്ട് അത് തന്നെ വാങ്ങിക്കളയാം എന്ന വിചാരവുമായാണ് കാത്തിരിക്കുന്നത്. ഈ സമയത്ത് ഫോണിനെ കുറിച്ചുള്ള വിശദമായ ഒരു ലേഖനം എന്തുകൊണ്ടും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമാകും എന്നതിനാൽ ഈയവസരം അതിനായി ഉപയോഗിക്കുകയാണ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  മനോഹരമായ ഡിസൈൻ, വാട്ടർ റെസിസ്റ്റന്റ് സൗകര്യം

  വൺപ്ലസ് ഫോണുകൾ അവരുടെ മനോഹരമായ ഡിസൈൻ കാരണം എല്ലായ്പ്പോഴും ശ്രദ്ധനേടാറുണ്ട്. ഒപ്പം വൺപ്ലസ് 6ഉം ആ പ്രതീക്ഷ തെറ്റിക്കുന്നില്ല. പിറകിൽ ഗ്ലസ് ഉണ്ടാകും എന്ന് സിഇഒ എന്ന് ലൗ സ്ഥിരീകരിച്ചിട്ടുണ്ട്; വൺപ്ലസ് ചരിത്രത്തിൽ ആദ്യത്തേത് ആണിത്. സ്മാർട്ട്ഫോൺ വിപണിയിൽ മാറിക്കൊണ്ടിരിക്കുന്ന പ്രവണതയ്ക്ക് മാറ്റം വരുത്താൻ കമ്പനിക്ക് എപ്പോഴും ഒരുക്കമാണെന്നും ഗ്ലാസ് ഡിസൈൻ ചെയ്യാൻ ഇപ്പോൾ സമയമായിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വൺപ്ലസ് 6 ഗ്ലാസ് റിയർ പാനൽ സൗന്ദര്യാത്മകമായി ആകർഷകമാവുക മാത്രമല്ല, ഉപയോക്താക്കൾക്ക് ഒരു പ്രീമിയം ഫോൺ എന്ന വിചാരം നിലനിർത്തുകയും ചെയ്യും.

  പിറകിൽ ഗ്ലാസ് പാനൽ വൺപ്ലസ് മാത്രമല്ല, മറ്റു കമ്പനികളും നിർമിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാൽ വൺപ്ലസ് ഗ്ലാസ് പാനലിനെ വിത്യസ്ഥമാക്കാൻ പോകുന്നത് അതിന്റെ രൂപകൽപ്പന കൊണ്ടാണ്. പൊതുവെ 3 തട്ടുകൾ വരെയാണ് നിലവിലുള്ള പല ഫോണുകളിലും ഉപയോഗിക്കുന്നത് എങ്കിൽ ഇവിടെ വൺപ്ലസ് 6ൽ 5 തട്ടുകളുള്ള ഗ്ലാസ് പാനൽ ആണ് നിർമിച്ചിരിക്കുന്നത്. ഇത് ഫോണിന്റെ പിറകുവശത്തെ ഏത് ഭാഗത്തു നിന്നും നോക്കിയാൽ ഒരു പ്രീമിയം ഡിസൈൻ ആയി അനുഭവപ്പെടും.

  ട്വിറ്ററിൽ കമ്പനി പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റൊരു ടീസർ വീഡിയോ പ്രകാരം ഈ മോഡൽ വാട്ടർ റെസിസ്റ്റന്റ് ആയിരിക്കും എന്നുറപ്പിക്കാം. കമ്പനി ഇതുവരെ ഒരു വാട്ടർ റെസിസ്റ്റന്റ് ഫോൺ ഇറക്കിയിട്ടില്ല. ഇതായിരിക്കും കമ്പനിയുടെ ആദ്യ വാട്ടർ റെസിസ്റ്റന്റ് ഫോൺ എന്ന് ഈ ടീസറിലൂടെ വ്യക്തമാകുന്നുണ്ട്.

  അലേർട്ട് സ്ലൈഡർ

  വൺപ്ലസ്ക 6ന്റെ കാര്യത്തിൽ എടുത്തുപറയേണ്ട മറ്റൊരു പ്രധാന പ്രത്യേകതയാണ് ഇനി പറയാൻ പോകുന്നത്. കമ്പനിയുടെ മറ്റൊരു ട്വീറ്റ് ആണ് ഇതിന് ആധാരം. ഇതു സൂചിപ്പിക്കുന്നത് പ്രകാരം വൺപ്ലസ് 6ലെ അലേർട്ട് സ്ലൈഡർ ക്യാമറയിൽ ചിത്രങ്ങളെടുക്കുമ്പോൾ ഫോക്കസ് ചെയ്യാൻ സഹായിക്കും. ഇത് തികച്ചും പുതുമയാർന്ന ഒരു പ്രത്യേകതയാണ്. നിലവിൽ മറ്റു ഫോണുകൾക്കൊന്നു അവകാശപ്പെടാൻ സാധിക്കാത്ത ഒരു പ്രത്യേകത കൂടിയാണിത്.

  എഡ്ജ് റ്റു എഡ്ജ് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലെ

  മുമ്പിറങ്ങിയ ചില ട്വീറ്റുകൾ തന്നെ ഫോണിന്റെ സ്‌ക്രീനിനെ സംബന്ധിച്ചുള്ള സൂചനകൾ നൽകിയിരുന്നു. പുതിയ നോച്ച് സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി കൂടുതൽ വിസ്താരമുള്ള സ്ക്രീൻ സൗകര്യം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഫോണിന്റെ ഇറങ്ങിയ ചില ചിത്രങ്ങളും ആ കാര്യം ഉറപ്പ് നൽകുന്നുണ്ട്. നോച്ച് കാരണം ഫോൺ വലുതാക്കാതെ തന്നെ സ്ക്രീൻ സൗകര്യം കൂടുതൽ വലുതാക്കിയതായി കമ്പനി തന്നെ പറഞ്ഞിട്ടുമുണ്ട്. വൺപ്ലസ് സ്മാർട്ട്ഫോൺ മുമ്പത്തേക്കാൾ കൂടുതൽ ഉപയോഗപ്രദമായ സ്ക്രീൻ ഏരിയ നൽകുമെന്ന് ഇതിലൂടെ വ്യക്തം.

  ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോട് കൂടിയ 6 ഇഞ്ച് വലിയ സ്‌ക്രീനാണ് ഫോണിനുള്ളത്. എന്നാൽ 6 ഇഞ്ച് ഉണ്ടെന്ന കാരണത്താൽ ഫോൺ ഒരുപാട് വലുതാവും എന്ന പേടിയും വേണ്ട, കാരണം അത്രയും സ്ക്രീൻ ഡിസ്‌പ്ലെ അനുപാതം കുറച്ചാണ് വലിയ ഡിസ്‌പ്ലെ എത്തുന്നത്.

   

  ഇരട്ട ലെൻസ് ക്യാമറ

  പൊതുവേ നമ്മുടെ സാധാരണ ചിത്രങ്ങൾ എടുക്കാൻ മാത്രമാണ് ഫോൺ ക്യാമറകൾ ഉപയോഗിക്കാറുള്ളത് എങ്കിൽ അതിനൊരു തിരുത്തുമായാണ് വൺപ്ലസ് 6 എത്തുന്നത്. ഉടൻ ഇറങ്ങാനിരിക്കുന്ന ഈ മോഡലിന്റെ ക്യാമറ ഉപയോഗിച്ച് കൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് Vogue മാസികയുടെ ഇത്തവണ പുറത്തിറങ്ങിയിരിക്കുന്ന കവർ ഫോട്ടോ ആയിട്ടുള്ളത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രൊഫഷണൽ മാസിക തങ്ങളുടെ കവർ ഫോട്ടോയ്ക്ക് ഒരു മൊബൈൽ ക്യാമറയിൽ എടുത്ത ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

  ബോളിവുഡ് നായിക അതിഥി റാവു ആണ് വൺപ്ലസ് 6 ഉപയോഗിച്ചെടുത്ത ഈ ചിത്രത്തിൽ മോഡൽ ആയിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ എറിക് ആൻഡ്രിയോ ആണ് ഈ ചിത്രം വൺപ്ലസ് 6ൽ പകർത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് ഒരു മുഴുനീള ഫോട്ടോഷോട്ട് തന്നെ എറിക് എടുക്കുകയുണ്ടായി. കവർ ചിത്രം കാണുന്നതോടെ ഏതൊരാൾക്കും വ്യക്തമാകും എന്തുമാത്രമുണ്ട് ഈ ഫോൺക്യാമറയുടെ നിലവാരം എന്നത്. മാസികയുടെ മേയ് മാസത്തെ പതിപ്പിലാണ് ഈ ചിത്രമുള്ളത്. ഇരട്ട ലെൻസോട് കൂടിയ ക്യാമറയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫോൺ ഇറങ്ങുന്നതോടെയേ വ്യക്തമാകുകയുള്ളൂ.

   

  ഹാർഡ്‌വെയർ

  ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കി ഉപഭോക്താവിന് എന്താണ് ഏറ്റവുമധികം ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗം തന്നെ കമ്പനിക്കുണ്ട്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ഏറ്റവും മികച്ച കരുത്തും വേഗതയും നൽകുന്നതിൽ ഈ ടീമിനുള്ള സ്ഥാനം ചെറുതല്ല. കമ്പനിയുടെ സിഇഒ ആയ പീറ്റ് ലാവോയുടെ നിയന്ത്രണത്തിന് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. പുതിയ ഫോണും ഇത്തരത്തിൽ കരുത്തിന്റെയും വേഗതയുടെയും പര്യായമാകുമെന്ന് തീർച്ച. Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 128ജിബി/ 256ജിബി മെമ്മറിയും ആയിരിക്കും ഫോണിലുണ്ടാവുക.

  കമ്പനി തങ്ങളുടെ പുതിയ മോഡലിൽ പകർത്തിയ ചില ക്യാമറ സാമ്പിളുകൾ പോസ്റ്റുചെയ്തിട്ടുണ്ട്. ക്യാമറ സാമ്പിളുകളിൽ നിന്നും വളരെ മികച്ച ചിത്രങ്ങൾ എടുക്കാൻ കെല്പുള്ള ഒരു ക്യാമറയാണ് ഫോണിൽ ഉള്ളത് എന്ന് വ്യക്തം. പ്രകാശം,നിഴലുകൾ, വ്യത്യസ്ത നിറംങ്ങൾ തുടങ്ങിയ ഓരോന്നിലും ക്യാമറ എന്തുമാത്രം നിലവാരം പുലർത്തുന്നതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സൈദ് സൽമാൻ എടുത്ത ഒരു ചിത്രം ഫോണിന്റെ ഡ്യുവൽ ലെൻസ് ക്യാമറയിൽ സൃഷ്ടിക്കുന്ന ആകർഷകമായ ബോക എഫക്റ്റിനെ കുറിച്ചുള്ള ഒരു ധാരണ നമുക്ക് നൽകുന്നുണ്ട്.

   

  സോഫ്ട്‍വെയർ

  വേഗതയോടൊപ്പം തന്നെ ഓക്സിജൻ ഒഎസ് സവിശേഷതകൾ കൂടിയാകുമ്പോൾ നിലവിലുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് എക്സ്പീരിയൻസ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. വിപണിയിൽ നിലവിലുള്ള എല്ലാ മാറ്റങ്ങളെയും മറ്റും വ്യക്തമായും വിശദമായും നിരീക്ഷിച്ചു വിശകലനം നടത്തിയ ശേഷം മാത്രമാണ് വൺപ്ലസ് തങ്ങളുടെ പുതിയ മോഡൽ വിപണിയിലെത്തിക്കുന്നത്. ആൻഡ്രോയിഡ് പി അപ്ഡേറ്റും ഉടൻ തന്നെ ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

  വൺപ്ലസ് 6 മാർവെൽ അവഞ്ചേഴ്‌സ് സ്പെഷ്യൽ എഡിഷൻ

  വൺപ്ലസ് ഫോണുകളുടെ മറ്റൊരു പ്രത്യേകത അവയുടെ സ്‌പെഷ്യൽ എഡിഷനുകകൾ തന്നെയാണ്. മാർവെൽ അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ ഇറങ്ങിയ ഈ സാഹചര്യത്തിൽ അവഞ്ചേഴ്‌സ് തീം അടിസ്ഥാനപ്പെടുത്തിയുള്ള സ്‌പെഷ്യൽ എഡിഷനുമായാണ് വൺപ്ലസ് ഇത്തവണ എത്തുന്നത്. തങ്ങളുടെ വൺപ്ലസ് 6 മോഡലിന്റെ കൂടെ വൺപ്ലസ് 6 അവഞ്ചേഴ്‌സ് എഡിഷൻ കൂടെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

  മെയ് 17 ന് തന്നെ ഇന്ത്യൻ വിപണിയിൽ ഈ സ്‌പെഷ്യൽ എഡിഷൻ ലഭ്യമാകും. ആമസോൺ വഴി മാത്രം ലഭിക്കുന്ന ഒരു ഫോൺ ആയിരിക്കും വൺപ്ലസ് 6 എന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് വൺപ്ലസ് 5ടി ഇറക്കിയ സമയത്ത് സ്റ്റാർ വാർസ് സ്പെഷ്യൽ എഡിഷൻ ഇറക്കികൊണ്ടും കമ്പനി ശ്രദ്ധനേടിയിരുന്നു.

   

  വിലയും ലഭ്യമാകുന്ന തിയ്യതിയും

  ഏതായാലും വൺപ്ലസ് 6 വാങ്ങാനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. മോഡലിന്റെ മാർവെൽ അവഞ്ചേഴ്‌സ് സ്പെഷ്യൽ എഡിഷൻ മെയ് 17 ന് തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. മുംബൈയിൽ ആണ് പുറത്തിറക്കൽ ചടങ്ങ് നടക്കുക. മെയ് 21 ന് ഉച്ചക്ക് 12 മണിയോടെയാണ് ആമസോണിൽ വൺപ്ലസ് 6 നോർമൽ എഡിഷൻ വില്പനയ്ക്ക് എത്തുക. 6 ജിബിയുടെയും 8 ജിബിയുടെയും ഫോണുകൾ ഒരേസമയം തന്നെ കമ്പനി എത്തിക്കും.

  മെയ് 21, 22 തിയ്യതികളിലായി കമ്പനി ഇന്ത്യയിൽ ബംഗളുരു, ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, അഹമ്മദാബാദ് എന്നീ 8 പ്രമുഖ നഗരങ്ങളിൽ പുറത്തിറക്കലിനോട് അനുബന്ധിച്ചുള്ള പരിപാടികൾ നടത്തുന്നുണ്ട്. ഇവിടെ വെച്ചും ആളുകൾക്ക് ഫോൺ സ്വന്തമാക്കാം. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും വിൽപ്പന.

  ഫോണിന്റെ വിലയെ കുറിച്ച് പറയുകയാണെങ്കിൽ വൺപ്ലസ് 6 ന്റെ 6ജിബി റാം മോഡലിന് ഏകദേശം 39999 രൂപയും 8ജിബി റാം മോഡലിന് 40000 രൂപക്ക് മുകളിലും പ്രതീക്ഷിക്കാം. ആമസോൺ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്തുവെച്ചാൽ നിങ്ങൾക്ക് ഫോണിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട കൃത്യമായ അപ്ഡേറ്റ് ലഭിക്കും. അതോടൊപ്പം വൺപ്ലസ് 5ടി റിലീസ് ആയത് മുതൽ കമ്പനി തുടങ്ങിവെച്ച പുറത്തിറക്കൽ പരിപാടികളിൽ ആരാധകർക് പങ്കെടുക്കാനുള്ള അവസരം ഇടാത്തവണയും കമ്പനി ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യാം. മെയ് 8 രാവിലെ 10 മണി മുതൽ ഇത് ബുക്ക് ചെയ്യാം.

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  OnePlus 6: Everything you need to know about the upcoming flagship smartphone, a fortnight before the launch!
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more