ആമസോണിൽ ഏറ്റവുമധികം വിറ്റൊഴിഞ്ഞ ഫോണായി വൺപ്ലസ് 6

By Shafik
|

ആമസോണിൽ ഏറ്റവുമധികം വിറ്റൊഴിഞ്ഞ ഫോണെന്ന റെക്കോർഡുമായി വൺപ്ലസ് 6. ലണ്ടനിൽ മെയ് 16ന് പുറത്തിറക്കിയ ഫോൺ മെയ് 17ന് ആയിരുന്നു ഇന്ത്യയിൽ എത്തിയത്. മെയ് 21 മുതലാണ് ആമസോണിൽ ഫോൺ വില്പനക്കെത്തിയത്. അന്നുമുതൽ റെക്കോർഡുകൾ ഏറെ തകർക്കപ്പെടുകയുണ്ടായി.

ആമസോണിൽ ഏറ്റവുമധികം വിറ്റൊഴിഞ്ഞ ഫോണായി വൺപ്ലസ് 6

മെയ് 16 ന് ഫോൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഏകദേശം 3 മില്യൺ പ്രി ഓർഡറുകൾ നടന്നതായി ആമസോൺ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വില്പനയിൽ 100 കോടിയുടെ വില്പന ഇന്ത്യയിൽ നടന്നതായി ആമസോൺ ഇന്ത്യയും വൺപ്ലസും അറിയിച്ചിട്ടുമുണ്ട്. 2017ലെ വൺപ്ലസ് 5 ടിയുടെ റെക്കോർഡ് ഇതോടെ ഈ മോഡൽ തിരുത്തി എന്ന് തീർത്ത് പറയാം.

2017 ൽ വൺപ്ലസ് 5ടി നാല് ദിവസം കൊണ്ട് നടത്തിയതിനേക്കാൾ കൂടുതൽ കച്ചവടം വൺപ്ലസ് 6 നടത്തുകയുണ്ടായി. ആദ്യ ദിവസത്തെ കച്ചവടം വെറും 10 മിനിറ്റിനുള്ളിൽ തന്നെ വൺപ്ലസ് 5ടിയെ പരാജയപ്പെടുത്തുകയുമുണ്ടായി. ഇതോടെ വിപണിയിൽ ഏറ്റവും അധികം കച്ചവടം ഇത്ര കുറഞ്ഞ സമയത്തിൽ കൈവരിച്ച വൺപ്ലസ് മോഡലായി ഈ വൺപ്ലസ് 6 മാറുകയും ചെയ്തു.

അതുപോലെ വൺപ്ലസ് കമ്പനിയും ആമസോണും തമ്മിൽ ഒരു ചങ്ങാത്തം തുടങ്ങിയിട്ട് വർഷങ്ങളേറെയായിയിട്ടുണ്ട്. ഇത് എട്ടാം തവണയാണ് രണ്ടുപേരും ഒരുമിക്കുന്നത്. 2014 മുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ഈ കൂട്ടുകെട്ട്. ഇപ്പോൾ ഈ വൺപ്ലസ് 6 മോഡൽ വാങ്ങുന്നവർക്ക് ആകർഷകങ്ങളായ പല ഓഫറുകളും ആമസോണിന്റെ ഭാഗത്തു നിന്നും വൺപ്ലസിന്റെ ഭാഗത്തു നിന്നും ലഭിക്കുകയും ചെയ്യും.

വൺപ്ലസ് 6 സവിശേഷതകൾ

ലളിതമായ എന്നാൽ ആരെയും ആകർഷിക്കാൻ കെല്പുള്ള മോഡലാണ് വൺപ്ലസ് 6 നും ഉള്ളത്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് ഇത്തവണ ഗ്ലാസ് മോഡൽ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മിറർ ബ്ളാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ മോഡൽ ലഭ്യമാകുക. സിൽക്ക് വെള്ള നിറത്തിൽ ഒരു ലിമിറ്റഡ് എഡിഷൻ മോഡലും ലഭ്യമാണ്. സിൽക്ക് വെള്ള വേർഷൻ അതിന്റെ മാറ്റ് കൊണ്ട് അല്പം വേറിട്ട് നിൽക്കുന്ന ഒരു ഡിസൈനാണ്.

നോച്ച് രൂപകല്പനയാണ് ഫോണിലെ ഡിസ്പ്ളേക്ക് ഉള്ളത്. പിറകുവശത്ത് ഇടതുഭാഗത്തായി ഇരട്ട ക്യാമറകൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാമറക്ക് താഴെയായി ഫിംഗർപ്രിന്റ്റ് സെൻസറും നിലകൊള്ളുന്നു. 6.28 ഇഞ്ചിന്റെ 2280*1080 ഫുൾ എച് ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 19:9 അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലെ.

വൺപ്ലസ് 6 വാങ്ങണോ അതോ വൺപ്ലസ് 5 തന്നെ മതിയോ? ഏതാണ് നല്ലത്?വൺപ്ലസ് 6 വാങ്ങണോ അതോ വൺപ്ലസ് 5 തന്നെ മതിയോ? ഏതാണ് നല്ലത്?

Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 64ജിബി/ 128ജിബി/ 256ജിബി മെമ്മറിയും ആണ് ഫോണിലുള്ളത്. അഡ്രീനോ 630 ജിപിയു ഗ്രാഫിക്‌സും ഫോണിന് കരുത്തേകാനായി എത്തുന്നുണ്ട്.

വൺപ്ലസ് 6 എത്തുന്നത് ആൻഡ്രോയിഡ് 8.1 ഓറിയോയുമായിട്ടാണ്. ഓക്സിജൻ ഒഎസ് അധിഷ്ഠിത ആൻഡ്രോയ്ഡ് ഓറിയോ ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം നമുക്ക് നൽകും എന്ന് തീർച്ച. ആൻഡ്രോയിഡ് പി ബീറ്റാ അപ്ഡേറ്ററും ഫോണിന് ഉടൻ ലഭ്യമാകും. ഒപ്പം ഫേസ് അൺലോക്ക് പോലെ ഇന്നത്തെ കാലത്തുള്ള ഒരു ഫ്‌ളാഗ്‌ഷിപ്പ് മോഡലിന് ആവശ്യമായ എല്ലാ സവിശേഷതകളും ഫോണിലുണ്ട്.

ക്യാമറ സാമ്പിളുകളിൽ നിന്നും വളരെ മികച്ച ചിത്രങ്ങൾ എടുക്കാൻ കെല്പുള്ള ഒരു ക്യാമറയാണ് ഫോണിൽ ഉള്ളത് എന്ന് വ്യക്തം. പ്രകാശം,നിഴലുകൾ, വ്യത്യസ്ത നിറംങ്ങൾ തുടങ്ങിയ ഓരോന്നിലും ക്യാമറ എന്തുമാത്രം നിലവാരം പുലർത്തുന്നതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സൈദ് സൽമാൻ എടുത്ത ഒരു ചിത്രം ഫോണിന്റെ ഡ്യുവൽ ലെൻസ് ക്യാമറയിൽ സൃഷ്ടിക്കുന്ന ആകർഷകമായ ബോക എഫക്റ്റിനെ കുറിച്ചുള്ള ഒരു ധാരണ നമുക്ക് നൽകുന്നുണ്ട്.

പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് ഫോണിനുള്ളത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്.

വൺപ്ലസ് 6 മാർവൽ സ്പെഷ്യൽ എഡിഷൻ ഇന്ന് 12 മുതൽ വാങ്ങിത്തുടങ്ങാംവൺപ്ലസ് 6 മാർവൽ സ്പെഷ്യൽ എഡിഷൻ ഇന്ന് 12 മുതൽ വാങ്ങിത്തുടങ്ങാം

Best Mobiles in India

English summary
OnePlus 6 is the highest-selling smartphone claims Amazon India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X