Home
Mobile

കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 6 എത്തി; വില, സവിശേഷതകൾ അറിയാം

By Shafik

അങ്ങനെ അവസാനം വൺപ്ലസ് 6 എത്തി. ആരാധക കാത്തിരിപ്പുകൾക്ക് ഇനി വിട പറയാം. ഏവരുടെയും പ്രതീക്ഷക്കൊത്ത നിലവാരം പുലർത്തുന്ന ഒരു മോഡൽ തന്നെയാണ് വൺപ്ലസ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 6. ഇന്നലെ രാത്രി ലണ്ടനിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു വൺപ്ലസ് 6 അവതരിപ്പിച്ചത്. ഫോണിന്റെ കൂടെ ബുള്ളറ്റ് വയർലസ് ഹെഡ്‍ഫോണുകൾ കൂടെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇന്നാണ് ഫോൺ അവതരിപ്പിക്കുക. ആമസോൺ വഴിയാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാൻ സാധിക്കുക.

കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 6 എത്തി; വില, സവിശേഷതകൾ അറിയാം

ഒരു ഫ്‌ളാഗ്‌ഷിപ്പ് ഹൈ എൻഡ് ഫോൺ എന്ന നിലയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഏറ്റവും കുറഞ്ഞ വിലയിൽ ഇന്ന് ലഭ്യമാകുന്ന ഫോൺ വൺപ്ലസ് 6 തന്നെയായിരിക്കും. കമ്പനിയുടെ മുൻമോഡലുകളുടേത് പോലെ തന്നെ മികച്ച ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ പിന്തുണകളും കരുത്തുറ്റ ബോഡി പാർട്സും എല്ലാം തന്നെ ഫോണിനുണ്ട്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് കൂടുതൽ മികവാർന്ന ഡിസൈൻ, ക്യാമറ, ഹാർഡ്‌വെയർ എന്നിവയെല്ലാം വൺപ്ലസ് 6ൽ നമുക്ക് കാണാൻ സാധിക്കും. എന്തൊക്കെയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ എന്ന് നമുക്ക് നോക്കാം.

ഡിസൈൻ, ഡിസ്പ്ളേ

ഡിസൈൻ, ഡിസ്പ്ളേ

മുൻമോഡലുകളെ പോലെത്തന്നെ ലളിതമായ എന്നാൽ ആരെയും ആകർഷിക്കാൻ കെല്പുള്ള മോഡലാണ് വൺപ്ലസ് 6 നും ഉള്ളത്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് ഇത്തവണ ഗ്ലാസ് മോഡൽ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മിറർ ബ്ളാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ മോഡൽ ലഭ്യമാകുക. സിൽക്ക് വെള്ള നിറത്തിൽ ഒരു ലിമിറ്റഡ് എഡിഷൻ മോഡലും ലഭ്യമാണ്. സിൽക്ക് വെള്ള വേർഷൻ അതിന്റെ മാറ്റ് കൊണ്ട് അല്പം വേറിട്ട് നിൽക്കുന്ന ഒരു ഡിസൈനാണ്. അടുത്ത മൂന്ന് ആഴ്ചക്കുള്ളിൽ തന്നെ അത് ലഭ്യമാകും.

കമ്പനി സിഇഒ മുമ്പ് വ്യക്തമാക്കിയത് പോലെ ഒരു നോച്ച് രൂപകല്പനയാണ് ഫോണിലെ ഡിസ്പ്ളേക്ക് ഉള്ളത്. പിറകുവശത്ത് ഇടതുഭാഗത്തായി ഇരട്ട ക്യാമറകൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാമറക്ക് താഴെയായി ഫിംഗർപ്രിന്റ്റ് സെൻസറും നിലകൊള്ളുന്നു. 6.28 ഇഞ്ചിന്റെ 2280*1080 ഫുൾ എച് ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 19:9 അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലെ.

 

ഹാർഡ്‌വെയർ

ഹാർഡ്‌വെയർ

ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കി ഉപഭോക്താവിന് എന്താണ് ഏറ്റവുമധികം ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗം തന്നെ കമ്പനിക്കുണ്ട്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ഏറ്റവും മികച്ച കരുത്തും വേഗതയും നൽകുന്നതിൽ ഈ ടീമിനുള്ള സ്ഥാനം ചെറുതല്ല. കമ്പനിയുടെ സിഇഒ ആയ പീറ്റ് ലാവോയുടെ നിയന്ത്രണത്തിന് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. പുതിയ ഫോണും ഇത്തരത്തിൽ കരുത്തിന്റെയും വേഗതയുടെയും പര്യായമാകുണ്. Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 64ജിബി/ 128ജിബി/ 256ജിബി മെമ്മറിയും ആണ് ഫോണിലുള്ളത്. അഡ്രീനോ 630 ജിപിയു ഗ്രാഫിക്‌സും ഫോണിന് കരുത്തേകാനായി എത്തുന്നുണ്ട്.

കമ്പനി തങ്ങളുടെ പുതിയ മോഡലിൽ പകർത്തിയ ചില ക്യാമറ സാമ്പിളുകൾ പോസ്റ്റുചെയ്തിട്ടുണ്ട്. ക്യാമറ സാമ്പിളുകളിൽ നിന്നും വളരെ മികച്ച ചിത്രങ്ങൾ എടുക്കാൻ കെല്പുള്ള ഒരു ക്യാമറയാണ് ഫോണിൽ ഉള്ളത് എന്ന് വ്യക്തം. പ്രകാശം,നിഴലുകൾ, വ്യത്യസ്ത നിറംങ്ങൾ തുടങ്ങിയ ഓരോന്നിലും ക്യാമറ എന്തുമാത്രം നിലവാരം പുലർത്തുന്നതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സൈദ് സൽമാൻ എടുത്ത ഒരു ചിത്രം ഫോണിന്റെ ഡ്യുവൽ ലെൻസ് ക്യാമറയിൽ സൃഷ്ടിക്കുന്ന ആകർഷകമായ ബോക എഫക്റ്റിനെ കുറിച്ചുള്ള ഒരു ധാരണ നമുക്ക് നൽകുന്നുണ്ട്.

ക്യാമറ

ക്യാമറ

പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് ഫോണിനുള്ളത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്.

സോഫ്റ്റ്‌വെയർ

സോഫ്റ്റ്‌വെയർ

വൺപ്ലസ് 6 എത്തുന്നത് ആൻഡ്രോയിഡ് 8.1 ഓറിയോയുമായിട്ടാണ്. ഓക്സിജൻ ഒഎസ് അധിഷ്ഠിത ആൻഡ്രോയ്ഡ് ഓറിയോ ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം നമുക്ക് നൽകും എന്ന് തീർച്ച. ആൻഡ്രോയിഡ് പി ബീറ്റാ അപ്ഡേറ്ററും ഫോണിന് ഉടൻ ലഭ്യമാകും. ഒപ്പം ഫേസ് അൺലോക്ക് പോലെ ഇന്നത്തെ കാലത്തുള്ള ഒരു ഫ്‌ളാഗ്‌ഷിപ്പ് മോഡലിന് ആവശ്യമായ എല്ലാ സവിശേഷതകളും ഫോണിലുണ്ട്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

മെയ് 22 മുതലാണ് ഫോൺ ലഭ്യമാകുക. മിറർ ബ്ളാക്ക്, മിഡ്‌നെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഉള്ള മോഡലുകളാണ് ആദ്യം ലഭ്യമാകുക. സ്പെഷ്യൽ എഡിഷനായ സിൽവർ വെള്ള നിറത്തിലുള്ള മോഡൽ ലഭിക്കണമെങ്കിൽ മൂന്ന് ആഴ്ച കൂടെ കാത്തിരിക്കേണ്ടി വരും.വിലയെ കുറിച്ച് പറയുമ്പോൾ ഇന്ന് ഇന്ത്യയിൽ ഇറങ്ങിയതിന് ശേഷമേ പുതിയ വില അറിയാൻ സാധിക്കുകയുള്ളൂ. 529 ഡോളർ മുതലാണ് വില തുടങ്ങുന്നത്. ഇത് ഇന്ഡിന് വിപണിയിൽ എത്തുമ്പോൾ ഏകദേശം 35800 രൂപയോളമാകും.

Best Mobiles in India

English summary
OnePlus 6 is now official and here are all the details.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X