പച്ച, ഓറഞ്ച് എന്നീ നിറങ്ങളിലും വണ്‍പ്ലസ് 6 എത്തുന്നു

By GizBot Bureau
|

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ സ്വന്തം പാത വെട്ടിത്തുറക്കുന്ന കമ്പനിയാണ് വണ്‍പ്ലസ്. ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എത്ര വില കുറച്ചു വില്‍ക്കാനാകുമെന്ന് ലോകത്തെ കാണിച്ച ആദ്യ കമ്പനി.

 
പച്ച, ഓറഞ്ച് എന്നീ നിറങ്ങളിലും വണ്‍പ്ലസ് 6 എത്തുന്നു

മേയിലാണ് വണ്‍പ്ലസ് 6 ഔദ്യോഗികമായി അവതരിപ്പിച്ചത്. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ മൂന്നു നിറങ്ങളോടെ ആയിരുന്നു ആദ്യം എത്തിയിരുന്നത്, എന്നാല്‍ അതിനു ശേഷം കടും ചുവപ്പു നിറത്തില്‍ കൂടി എത്തുമെന്ന് കമ്പനി രണ്ടു ദിവസം മുന്‍പാണ് പ്രഖ്യാപിച്ചത്.

 

ഇപ്പോള്‍ പച്ച, ഓറഞ്ച് എന്നീ രണ്ടു നിറങ്ങളില്‍ കൂടിയും ഫോണ്‍ എത്താന്‍ പോകുന്നു. അങ്ങനെ മൊത്തത്തില്‍ ആറു നിറങ്ങളിലാണ് വണ്‍പ്ലസ് 6ന്റെ വരവ്. പുതിയ നിറങ്ങളില്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണുകളുടെ പതിപ്പുകളിറക്കുന്ന പതിവ് വണ്‍പ്ലസ് 6 ഇവിടെ തെളിയിച്ചിരിക്കുകയാണ്.

ഇതു കൂടാതെ പര്‍പ്പിള്‍ നിറത്തിലും കറുപ്പ് നിറത്തിലും എത്തുമെന്നും
റിപ്പോര്‍ട്ട് ഉണ്ട്. കറുപ്പ് വേരിയന്റ് ഫൈബര്‍ ലുക്ക് ഉണ്ടാകുമെന്നാണ് പറയുന്നത്.

വണ്‍പ്ലസ് 6ന്റെ ചുവപ്പു നിറം ആകര്‍ഷകമാക്കാന്‍ ഓപ്ടിക്കല്‍ കോട്ടിംഗ്, ഇവാപൊറേറ്റ് ഫിലിം, ആറു പാനല്‍ ഗ്ലാസ് എന്നീ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ആന്റി റിഫ്‌ളക്ടീവ് ലേയറും ഉണ്ട്. ഇന്ത്യയിലടക്കം ധാരാളം ആരാധകരുളള വണ്‍പ്ലസ് ആകര്‍ശകമായ രീതിയില്‍ തന്നെയാണ് അവരുടെ പുതിയ ഫോണ്‍ അനാവരണം ചെയ്തിരിക്കുന്നത്. ഇതു വരെ കമ്പനി ഇറക്കിയതില്‍ വച്ച് ഏറ്റവും മികച്ച ഫോണാണ് വണ്‍പ്ലസ് 6 എന്ന് ഉറപ്പിച്ചു പറയാം.

വണ്‍പ്ലസ് 6ന്റെ സവിശേഷതകള്‍

ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചു നിര്‍മ്മിച്ച സമ്പൂര്‍ണ്ണ ഗ്ലാസ് നിര്‍മ്മിത മോഡലാണ് വണ്‍പ്ലസ് 6. ഫുള്‍ എച്ച്ഡി പ്ലസ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഈ സ്‌ക്രീന്‍ 6.28 ഇഞ്ച് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേയാണ്. ഈ ഫ്‌ളാഗ്ഷിപ്പ് കില്ലര്‍ ഫോണിന് 16എംപി മുന്‍ ക്യാമറയും 16എംപി+20എംപി പ്രധാന ക്യാമറയുമാണ്.

സാങ്കേതികമായി പറഞ്ഞാല്‍ നിലവിലുളള മികച്ച പ്രോസസറുകളില്‍ ഒന്നായ സ്‌നാപ്ഡ്രാഗണ്‍ 845ന്റെ പരമാവധി ക്ലോക് സ്പീഡായ 2.8 GHz ഉുമായി ഇന്ത്യയില്‍ എത്തുന്ന ആദ്യത്തെ ഫോണാണ് വണ്‍പ്ലസ് 6. ആന്‍ഡ്രോയിഡ് ഓറിയോ 8.1 കേന്ദ്രമാക്കി നിര്‍മ്മിച്ച ഓക്‌സിജന്‍ ഒഎസ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഐഫോണ്‍ Xനു സമാനമായ നോച്ചും ഫോണിലുണ്ട്. 6ജിബി/8ജിബി റാം എന്നീ രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

3000എംഎഎച്ച് ബാറ്ററിയാണ് ഫോണിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാഷ് (DASH) ചാര്‍ജ്ജിംഗ് പിന്തുണയുളള ഫോണിന് സാധാരണ ഉപയോഗത്തില്‍ ചാര്‍ജ്ജ് നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ നേരിട്ടേക്കില്ല.

അധിക ഡേറ്റയുമായി ഐഡിയയുടെ 199 രൂപ പ്ലാന്‍ പുതുക്കിയിരിക്കുന്നു.അധിക ഡേറ്റയുമായി ഐഡിയയുടെ 199 രൂപ പ്ലാന്‍ പുതുക്കിയിരിക്കുന്നു.

Best Mobiles in India

Read more about:
English summary
OnePlus 6 may come in Green and Orange colour Varients

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X