Home
Mobile

ആമസോണില്‍ ബുക്ക് ചെയ്താല്‍ രണ്ട് മണിക്കൂറിനുളളില്‍ ഈ ഫോണുകള്‍ നിങ്ങളുടെ കൈകളില്‍...!

By Gizbot Bureau

പ്രൈം ഡേ ആഘോഷത്തിന്റെ ഭാഗമായി ആമസോണ്‍ എക്‌സ്‌ക്ലൂസീവ് ഫോണുകളായ വണ്‍പ്ലസ് 6, മോട്ടോ ജി6, റെഡ്മി 5, റിയല്‍മീ 1 എന്നിവ 'പ്രൈം നൗ ആപ്പ്' വഴി നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്. രാവിലെ 6 മണി മുതല്‍ അര്‍ത്ഥ രാത്രി 12 മണിയ്ക്കുളളില്‍ ബുക്ക് ചെയ്യാവുന്നതാണ്, പ്രൈം അംഗങ്ങള്‍ക്ക് വെറും രണ്ട് മണിക്കൂറിനുളളില്‍ തന്നെ ബുക്ക് ചെയ്ത ഉത്പന്നങ്ങള്‍ ലഭിക്കും.

ആമസോണില്‍ ബുക്ക് ചെയ്താല്‍ രണ്ട് മണിക്കൂറിനുളളില്‍ ഈ ഫോണുകള്‍ നിങ്ങളുട

വണ്‍പ്ലസ് 6, റിയല്‍മീ 1, മോട്ടോ ജി6, റെഡ്മി 5 എന്നീ ഫോണുകളാണ് പ്രൈം നൗ ആപ്പിലൂടെ ബുക്ക് ചെയ്താല്‍ രണ്ട് മണിക്കൂറിനുളളില്‍ ലഭിക്കുന്നത്. നേരത്തെ സൂചിപ്പിച്ചിരുന്നു ഈ ഫോണുകള്‍ ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ് ആണെന്ന്. എന്നിരുന്നാലും റെഡ്മി 5, വണ്‍പ്ലസ് 6 എന്നീ ഫോണുകള്‍ കമ്പനി പോര്‍ട്ടലുകളിലും ചില ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാണ്.

മറ്റെല്ലാ ഉപയോക്താക്കള്‍ക്കും രാവിലെ 6 മണി മുതല്‍ അര്‍ത്ഥ രാത്രി 12 മണിക്കുളളില്‍ ഏതെങ്കിലും രണ്ട് മണിക്കൂര്‍ സ്ലോട്ടുകള്‍ നല്‍കും. ആമസോണിന്റെ എക്കോ ഡിവൈസുകള്‍, കിന്‍ഡില്‍ ഇബുക്ക് റീഡേഴ്‌സ്, ഫയര്‍ ടിവി സ്റ്റിക് എന്നിവ പ്രൈം നൗവില്‍ ലഭ്യമായിരുന്നു. അന്നും ആമസോണ്‍ ഇന്ത്യയുടെ പ്രൈം അംഗങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ ഡെലിവറിയും ഉണ്ടായിരുന്നു. പ്രൈം നൗ ആപ്പ് ഡെലിവറി സേവനം ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ബാംഗ്ലൂര്‍, മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ് എന്നീ വിടങ്ങളില്‍ മാത്രമാണ് ഈ സേവനം. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ക്യാറ്റഗറിയില്‍ 1000ല്‍ ഏറെ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കു പുറമേ, ഹോം ആന്റ് കിച്ചന്‍, പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക്, മാംസം മുതലായ ഉത്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഏറ്റവും വലിയ വില്‍പന ദിവസമാണ് പ്രൈം ഡേ. ജൂലൈ 12ന് ഉച്ചയ്ക്കാണ് പ്രൈം ഡേ ആരംഭിക്കുന്നത്. 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ ഷോപ്പിംഗില്‍ 200ല്‍ ഏറെ ഉത്പന്നങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനോടൊപ്പം ആമസോണ്‍ സേവനങ്ങളുടെ മത്സരങ്ങളും നടത്തുന്നുണ്ട്. കൂടാതെ ജൂലൈ 15നു മുന്‍പ് 1500 രൂപയ്ക്കു മുകളില്‍ പലചരക്ക് വാങ്ങുന്നവര്‍ക്ക് 25% ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

Best Mobiles in India

English summary
OnePlus 6, Moto G6, Realme 1, Redmi 5 Available With 2-Hour Delivery on Prime Now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X