വൺപ്ലസ് 6 ഒരു സംഭവം തന്നെയായിരിക്കും എന്നതിന് ഈ കാരണങ്ങൾ തന്നെ ധാരാളം

By Shafik
|

വൺപ്ലസ് ഇറക്കിയ പുതിയ ടീസർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. തങ്ങളുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ വൺപ്ലസ് 6 മോഡലിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമായിരുക്കും എന്നതിലേക്കുള്ള വ്യക്തമായ സൂചന ഈ ടീസറുകൾ തരുന്നുണ്ട്. വരാനിരിക്കുന്നത് നമ്മുടെ പ്രതീക്ഷകൾക്കെല്ലാം മുകളിലുള്ള ഒരു ഫോൺ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നുറപ്പിക്കാൻ പറ്റുന്നതാണ് ഈ ടീസറുകൾ.

വൺപ്ലസ് 6 ഒരു സംഭവം തന്നെയായിരിക്കും എന്നതിന് ഈ കാരണങ്ങൾ തന്നെ ധാരാളം

നിലവിലുള്ള സകല ഫോൺ സങ്കല്പങ്ങളെയും പൊളിച്ചെഴുതും വിധമുള്ള പ്രത്യേകതകളാണ് ഓരോ ദിവസവും ഈ മോഡലിനെ കുറിച്ച് കേട്ടുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റു ഫാൻ പേജുകളിലുമെല്ലാം തന്നെ വന്ന ഈ ടീസറുകളെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ നിന്നും ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അത് എന്താണെന്ന് നോക്കാം.

ഡിസൈൻ

ഡിസൈനിൽ തന്നെ തുടങ്ങാം. വൺപ്ലസ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പോസ്റ്റ് ചെയ്ത ചിത്രത്തിൽ നിന്നും നമുക്ക് വ്യക്തമാണ് എന്തുമാത്രം മനോഹരമാണ് ഫോണിന്റെ ഡിസൈൻ എന്നത്. കാഴ്ചയിൽ മുമ്പുള്ള എല്ലാ മോഡലുകളെക്കാളും മികച്ചു നിൽക്കുന്ന പ്രീമിയം ഡിസൈൻ ആണ് ഫോണിനുള്ളത്. കാഴ്ചയിൽ യാതൊരു പോരായ്മയും ഡിസൈനിൽ അനുഭവപ്പെട്ടില്ല. നമ്മുടെ കൈകൾക്ക് ഇണങ്ങുന്ന രീതിയിൽ ഏറ്റവും മികവാർന്ന ഒരു ഡിസൈൻ ആണ് വരുന്നതെന്ന് ഉറപ്പിക്കാം.

അലേർട്ട് സ്ലൈഡർ

കമ്പനിയുടെ മറ്റൊരു ട്വീറ്റ് ആണ് ഇതിന് ആധാരം. ഇതു സൂചിപ്പിക്കുന്നത് പ്രകാരം വൺപ്ലസ് 6ലെ അലേർട്ട് സ്ലൈഡർ ക്യാമറയിൽ ചിത്രങ്ങളെടുക്കുമ്പോൾ ഫോക്കസ് ചെയ്യാൻ സഹായിക്കും. ഇത് തികച്ചും പുതുമയാർന്ന ഒരു പ്രത്യേകതയാണ്. നിലവിൽ മറ്റു ഫോണുകൾക്കൊന്നു അവകാശപ്പെടാൻ സാധിക്കാത്ത ഒരു പ്രത്യേകത കൂടിയാണിത്.

 

പുതിയ ഗസ്റ്റർ സൗകര്യങ്ങൾ

മറ്റൊരു ട്വീറ്റ് പ്രകാരം ഒരു ആൻഡ്രോയിഡ് ഫോണിൽ മുമ്പെങ്ങും കാണാത്ത വിധമുള്ള ഗസ്റ്റർ സൗകര്യങ്ങൾ വൺപ്ലസ് 6ൽ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഈ പുതിയ ഗസ്റ്റർ സൗകര്യങ്ങൾ നിങ്ങളുടെ ദൈനംദിന സ്മാർട്ട്ഫോൺ അനുഭവം ഒന്നുകൂടെ എളുപ്പത്തിലാക്കും എന്ന് തീർച്ച.

കൂടുതൽ വലിയ സ്ക്രീൻ

മുമ്പിറങ്ങിയ ചില ട്വീറ്റുകൾ തന്നെ ഫോണിന്റെ സ്‌ക്രീനിനെ സംബന്ധിച്ചുള്ള സൂചനകൾ നൽകിയിരുന്നു. പുതിയ നോച്ച് സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി കൂടുതൽ വിസ്താരമുള്ള സ്ക്രീൻ സൗകര്യം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഫോണിന്റെ ഇറങ്ങിയ ചില ചിത്രങ്ങളും ആ കാര്യം ഉറപ്പ് നൽകുന്നുണ്ട്. നോച്ച് കാരണം ഫോൺ വലുതാക്കാതെ തന്നെ സ്ക്രീൻ സൗകര്യം കൂടുതൽ വലുതാക്കിയതായി കമ്പനി തന്നെ പറഞ്ഞിട്ടുമുണ്ട്. വൺപ്ലസ് സ്മാർട്ട്ഫോൺ മുമ്പത്തേക്കാൾ കൂടുതൽ ഉപയോഗപ്രദമായ സ്ക്രീൻ ഏരിയ നൽകുമെന്ന് ഇതിലൂടെ വ്യക്തം.

വൺപ്ലസ്സിന്റെ ആദ്യ വാട്ടർ റെസിസ്റ്റന്റ് ഫോൺ

ട്വിറ്ററിൽ കമ്പനി പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റൊരു ടീസർ വീഡിയോ ആണ് ഇതിന് ആധാരം. കമ്പനി ഇതുവരെ ഒരു വാട്ടർ റെസിസ്റ്റന്റ് ഫോൺ ഇറക്കിയിട്ടില്ല. ഇതായിരിക്കും കമ്പനിയുടെ ആദ്യ വാട്ടർ റെസിസ്റ്റന്റ് ഫോൺ എന്ന് ഈ ടീസറിലൂടെ വ്യക്തമാകുന്നുണ്ട്.

കരുത്ത്, വേഗത

ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കി ഉപഭോക്താവിന് എന്താണ് ഏറ്റവുമധികം ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗം തന്നെ കമ്പനിക്കുണ്ട്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ഏറ്റവും മികച്ച കരുത്തും വേഗതയും നൽകുന്നതിൽ ഈ ടീമിനുള്ള സ്ഥാനം ചെറുതല്ല. കമ്പനിയുടെ സിഇഒ ആയ പീറ്റ് ലാവോയുടെ നിയന്ത്രണത്തിന് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. പുതിയ ഫോണും ഇത്തരത്തിൽ കരുത്തിന്റെയും വേഗതയുടെയും പര്യായമാകുമെന്ന് തീർച്ച. Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 128ജിബി/ 256ജിബി മെമ്മറിയും ആയിരിക്കും ഫോണിലുണ്ടാവുക.

ക്യാമറ

കമ്പനി തങ്ങളുടെ പുതിയ മോഡലിൽ പകർത്തിയ ചില ക്യാമറ സാമ്പിളുകൾ പോസ്റ്റുചെയ്തിട്ടുണ്ട്. ക്യാമറ സാമ്പിളുകളിൽ നിന്നും വളരെ മികച്ച ചിത്രങ്ങൾ എടുക്കാൻ കെല്പുള്ള ഒരു ക്യാമറയാണ് ഫോണിൽ ഉള്ളത് എന്ന് വ്യക്തം. പ്രകാശം,നിഴലുകൾ, വ്യത്യസ്ത നിറംങ്ങൾ തുടങ്ങിയ ഓരോന്നിലും ക്യാമറ എന്തുമാത്രം നിലവാരം പുലർത്തുന്നതാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. സൈദ് സൽമാൻ എടുത്ത ഒരു ചിത്രം ഫോണിന്റെ ഡ്യുവൽ ലെൻസ് ക്യാമറയിൽ സൃഷ്ടിക്കുന്ന ആകർഷകമായ ബോക എഫക്റ്റിനെ കുറിച്ചുള്ള ഒരു ധാരണ നമുക്ക് നൽകുന്നുണ്ട്.

അവസാനവാക്ക്

വേഗതയോടൊപ്പം തന്നെ ഓക്സിജൻ ഒഎസ് സവിശേഷതകൾ കൂടിയാകുമ്പോൾ നിലവിലുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് എക്സ്പീരിയൻസ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. വിപണിയിൽ നിലവിലുള്ള എല്ലാ മാറ്റങ്ങളെയും മറ്റും വ്യക്തമായും വിശദമായും നിരീക്ഷിച്ചു വിശകലനം നടത്തിയ ശേഷം മാത്രമാണ് വൺപ്ലസ് തങ്ങളുടെ പുതിയ മോഡൽ വിപണിയിലെത്തിക്കുന്നത്. ഈ കാരണങ്ങളൊക്കെ കൊണ്ട് തന്നെ നമ്മിൽ പലരും ഈ മോഡലിനായുള്ള കാത്തിരിപ്പ് ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്.

Best Mobiles in India

English summary
OnePlus 6 new teaser video gets us pumped for their new flagship smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X