ലോകം മൊത്തം മികച്ച അഭിപ്രായങ്ങളുമായി വൺപ്ലസ് 6; ഇന്ന് മുതൽ വാങ്ങാം

By Shafik
|

ഏറെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും പ്രതീക്ഷകൾക്കും വിരാമമിട്ടുകൊണ്ട് വൺപ്ലസ് 6 വിപണിയിലെത്തിയിരിക്കുകയാണ്. ഈ വർഷത്തെ ഏറെയധികം ആളുകൾ കാത്തിരുന്ന ഈ മോഡൽ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നത്. 6ജിബി റാം ഉള്ള 64ജിബി മോഡലിന് 34999 രൂപ മുതൽ തുടങ്ങുന്നു മോഡലിന്റെ വില. ഇന്ന് നിലവിലുള്ള ഏറ്റവും മഴ സവിശേഷതകൾ ഫോൺ നൽകുന്നു എന്നതോടൊപ്പം തന്നെ കമ്പനിയുടെ ആദ്യത്തെ ഗ്ലാസ് ഡിസൈൻ കൂടിയാണ് വൺപ്ലസ് 6.

 
ലോകം മൊത്തം മികച്ച അഭിപ്രായങ്ങളുമായി വൺപ്ലസ് 6; ഇന്ന് മുതൽ വാങ്ങാം

ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങളാണ് ഫോണിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടെക്ക് വെബ്സൈറ്റുകളും പ്രമുഖരായ ബ്ലോഗർമാരും അടക്കം എല്ലാവരും ഒരേപോലെ ഫോണിനെ സ്വീകരിച്ചിരിക്കുകയാണ്. ഈയൊരു വിലയിൽ ഇത്രയും മികവാർന്ന ഡിസൈനും സൗകര്യങ്ങളും ഒരുക്കുന്ന മറ്റൊരു ഫോണും ഇല്ല എന്നത് തന്നെ പ്രധാന കാരണം. മെച്ചപ്പെട്ട ക്യാമറ സവിശേഷതകൾ, മെച്ചപ്പെട്ട ഹാർഡ്‌വെയർ സവിശേഷതകൾ, എഡ്ജ് ടു എഡ്ജ് ഫുൾ എച്ഡി പ്ലസ് ഡിസ്പ്ളേ തുടങ്ങി സവിശേഷതകൾ അനവധിയാണ്. ഒപ്പം ഏറെ ആകർഷകമായ മാർവൽ അവഞ്ചേഴ്‌സ് തീമോട് കൂടിയ വേരിയന്റും ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്.

 

സമൂഹമാധ്യമങ്ങളിലും മറ്റുമായി പല കമ്പനികളും ബ്രാൻഡുകളുമെല്ലാം തന്നെ വൺപ്ലസ് 6ന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുകയുണ്ടായി. അവയിൽ ചിലത് നമുക്ക് നോക്കാം.

മാർവെൽ അവഞ്ചേഴ്‌സ് എഡിഷൻ പുറത്തിറക്കുന്നതിനായി വൺപ്ലസ് കമ്പനിയും മാർവെലും ഒരുമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുറത്തിറങ്ങിയ അവഞ്ചേഴ്‌സ് ഇനിഫിനിറ്റി വാർ സിനിമയുടെ തീം വരുന്ന മോഡൽ ഏറെ ആളുകളെ ആകർഷിച്ചത് ഒരേസമയം മാർവെലിനെയും വൺപ്ലസിനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിനെ കുറിച്ച് വ്യക്തമാക്കിക്കൊണ്ട് മാർവെൽ തന്നെ പോസ്റ്റ് ഇടുകയും ചെയ്യുകയുണ്ടായി. ഈ ലിമിറ്റഡ് എഡിഷൻ മോഡൽ വരുന്നത് 8ജിബി റാം, 256ജിബി മെമ്മറി എന്നിവയോടെയാണ്.

ലോകം മൊത്തം മികച്ച അഭിപ്രായങ്ങളുമായി വൺപ്ലസ് 6; ഇന്ന് മുതൽ വാങ്ങാം

അടുത്തത് Qualcomm ആണ് വൺപ്ലസ് ഇന്ത്യയെ പ്രശംസിച്ചിരിക്കുന്നത്. വൺപ്ലസ് 6ന്റെ ഗ്ലാസ് ഡിസൈനോട് കൂടിയ ചിത്രം ഇട്ടുകൊണ്ടാണ് കമ്പനി തങ്ങളുടെ അഭിനന്ദനങ്ങൾ അറിയിച്ചത്. സ്നാപ്ഡ്രാഗൺ 845 സിപിയു ഇന്ത്യയിൽ കൊണ്ടുവരുന്ന ആദ്യ ഫോൺ കൂടിയാണ് വൺപ്ലസ് 6.

ലോകം മൊത്തം മികച്ച അഭിപ്രായങ്ങളുമായി വൺപ്ലസ് 6; ഇന്ന് മുതൽ വാങ്ങാം

വൺപ്ലസ് 6 ആമസോൺ വഴിയാണ് വില്പന എങ്കിലും റീറ്റെയ്ൽ ആയി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥാപനമാണ് ക്രോമ സ്റ്റോർ. തങ്ങളുടെ ഇന്ത്യയിലുടനീളമുള്ള ഷോറൂമുകൾ വഴി വൺപ്ലസ് 6 മെയ് 22 മുതൽ വാങ്ങാനാവും എന്നറിയിച്ച ക്രോമ കമ്പനിക്കും ഫോണിനും എല്ലാ ഭാവുകങ്ങളും നേരുകയും ചെയ്തു. പേടിഎം, സ്റ്റാൻഡേർഡ് ചാർട്ടേർഡ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ചഡിഫ്‌സി ബാങ്ക് എന്നിവയുമായെല്ലാം ചേർന്ന് ക്യാഷ്ബാക്ക് ഓഫറുകളും ക്രോമ ലഭ്യമാക്കുന്നുണ്ട്.

ലോകം മൊത്തം മികച്ച അഭിപ്രായങ്ങളുമായി വൺപ്ലസ് 6; ഇന്ന് മുതൽ വാങ്ങാം

മെയ് 21നും 22നുമിടയിൽ ആമസോൺ വഴി വൺപ്ലസ് 6 വാങ്ങുവാനായി ഉപകരിക്കുന്ന ഒരു 1000 രൂപ മതിക്കുന്ന ഈ ഗിഫ്റ്റ് കാർഡ് ലഭ്യമാകും. ആമസോൺ പേ ബാലൻസ് ആയി 1000 രൂപയുടെ മറ്റൊരു ഓഫർ കൂടെ വൺപ്ലസിന്റെ ഭാഗത്തു നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കും. മൊത്തം 2000 രൂപയുടെ ആനുകൂല്യങ്ങൾ.

ഇത് കൂടാതെ വൺപ്ലസ് ആരാധകർക്കായി അധിക വാറണ്ടി സൗകര്യവും വൺപ്ലസും ആമസോണും ചേർന്ന് ഒരുക്കുന്നുണ്ട്. ആമസോൺ വഴി വാങ്ങുന്നവർക്ക് മൂന്ന് മാസത്തെ അധിക വാറന്റി കൂടെ ലഭിക്കുന്നതാണ്. ഇത് മുകളിൽ പറഞ്ഞ ഓഫറുകളോട് ചേർത്ത് വായിക്കുമ്പോൾ ഉപഭോക്താക്കളെ സംബന്ധിച്ചെടുത്തോളം തീർത്തും സന്തോഷകരമായ കാര്യമാണ്

ലോകം മൊത്തം മികച്ച അഭിപ്രായങ്ങളുമായി വൺപ്ലസ് 6; ഇന്ന് മുതൽ വാങ്ങാം

വൺപ്ലസ് 6 വിലയും ലഭ്യതയും

മെയ് 22 മുതലാണ് ഫോൺ ലഭ്യമാകുക. മിറർ ബ്ളാക്ക്, മിഡ്‌നെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഉള്ള മോഡലുകളാണ് ആദ്യം ലഭ്യമാകുക. സ്പെഷ്യൽ എഡിഷനായ സിൽവർ വെള്ള നിറത്തിലുള്ള മോഡൽ ലഭിക്കണമെങ്കിൽ മൂന്ന് ആഴ്ച കൂടെ കാത്തിരിക്കേണ്ടി വരും.വിലയെ കുറിച്ച് പറയുമ്പോൾ ഇന്ത്യയിൽ 6ജിബി റാം ഉള്ള 64ജിബി മോഡലിന് 34999 രൂപയാണ് വരുന്നത്.

8ജിബി 128 ജിബി മോഡലിന് 39999 രൂപയാണ് വരുന്നത്. ഇത് കൂടാതെ മാർവെൽ സ്പെഷ്യൽ എഡിഷൻ ഉൾപ്പെടെയുള്ള 8 ജിബി 256 ജിബി മോഡലിന് വില വരുന്നത് 44999 രൂപയാണ്. മെയ് 29 ആകും ഇത് ലഭിക്കാൻ. എന്നാൽ മറ്റു മോഡലുകളെല്ലാം തന്നെ മെയ് 21ന് 12 മാണി മുതൽ ആമസോൺ, വൺപ്ലസ് വെബ്സൈറ്റ്, ബാംഗ്ലൂർ വൺപ്ലസ് ഷോറൂം എന്നിവയിൽ എല്ലാം തന്നെ ലഭ്യമായിത്തുടങ്ങും.

Best Mobiles in India

Read more about:
English summary
Marvel, Croma Retail and Cleartrip amongst others congratulated OnePlus on bringing its latest technology masterpiece to all of us.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X