Home
Mobile

കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 6 റെഡ് എഡിഷൻ ഇന്നുമുതൽ! വില, ഓഫറുകൾ അറിയാം!

By Shafik

വൺപ്ലസ് 6 റെഡ് എഡിഷൻ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക്. ഇന്ന് 12 മണി മുതൽ ആമസോൺ വഴിയാണ് വിൽപ്പന തുടങ്ങുക. വൺപ്ലസ് 6 കളർ വേരിയന്റുകളിലെ നാലാമത്തെ മോഡലാണ് റെഡ് എഡിഷൻ. ഇതിന് മുമ്പ് മിഡിനൈറ്റ് ബ്ലാക്ക്, മിറർ ബ്ലാക്ക്, സിൽക്ക് വൈറ്റ് എന്നീ നിറങ്ങളിൽ ഉള്ള മോഡലുകൾ ഇറങ്ങിയിട്ടുണ്ട്. 39,999 രൂപയാണ് മോഡലിന് ഇന്ത്യയിൽ വിലയിട്ടിരിക്കുന്നത്.

ഓഫറുകൾ

ഓഫറുകൾ

39,999 രൂപ വില വരുന്ന ഈ റെഡ് എഡിഷൻ വാങ്ങുമ്പോൾ മറ്റു മോഡലുകൾക്കുള്ള പോലെ തന്നെ ഒരുപിടി ഓഫറുകൾ കമ്പനിയും ആമസോണും വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്‌സി കാർഡ് ഉടമകൾക്ക് ലഭ്യമായ 2000 രൂപയുടെ ഡിസ്‌കൗണ്ട് അടക്കം മറ്റു ഫോണുകൾക്ക് ബാധകമായ ഓഫറുകൾ പലതും ഈ റെഡ് എഡിഷനും ലഭ്യമാകും. ഫോണിന്റെ പ്രത്യേകതകൾ ഇനിയും അറിയാത്തവർക്ക് ചുവടെ വായിക്കാം.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

നോച്ച് രൂപകല്പനയാണ് ഫോണിലെ ഡിസ്പ്ളേക്ക് ഉള്ളത്. പിറകുവശത്ത് ഇടതുഭാഗത്തായി ഇരട്ട ക്യാമറകൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാമറക്ക് താഴെയായി ഫിംഗർപ്രിന്റ്റ് സെൻസറും നിലകൊള്ളുന്നു. 6.28 ഇഞ്ചിന്റെ 2280*1080 ഫുൾ എച് ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 19:9 അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലെ. Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 64ജിബി/ 128ജിബി/ 256ജിബി മെമ്മറിയും ആണ് ഫോണിലുള്ളത്. അഡ്രീനോ 630 ജിപിയു ഗ്രാഫിക്‌സും ഫോണിന് കരുത്തേകാനായി എത്തുന്നുണ്ട്.

ക്യാമറ

ക്യാമറ

പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് ഫോണിനുള്ളത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

വൺപ്ലസ് 6 എത്തുന്നത് ആൻഡ്രോയിഡ് 8.1 ഓറിയോയുമായിട്ടാണ്. ഓക്സിജൻ ഒഎസ് അധിഷ്ഠിത ആൻഡ്രോയ്ഡ് ഓറിയോ ഏറ്റവും മികച്ച ആൻഡ്രോയ്ഡ് അനുഭവം നമുക്ക് നൽകും എന്ന് തീർച്ച. ഒപ്പം ഫേസ് അൺലോക്ക് പോലെ ഇന്നത്തെ കാലത്തുള്ള ഒരു ഫ്‌ളാഗ്‌ഷിപ്പ് മോഡലിന് ആവശ്യമായ എല്ലാ സവിശേഷതകളും ഫോണിലുണ്ട്.

Best Mobiles in India

English summary
Oneplus 6 Red Edition Goes on Sale in India Today.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X