കടും ചുവപ്പില്‍ വണ്‍പ്ലസ് 6; ജൂലൈ 16ന് ഇന്ത്യയില്‍!

By GizBot Bureau
|

വണ്‍പ്ലസ് 6ന്റെ കടും ചുവപ്പു നിറം വിപണിയില്‍ ഇറങ്ങാന്‍ പോകുന്നു. പുതിയ നിറങ്ങളില്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്ന പതിവ് ഇവിടേയും ആവര്‍ത്തിച്ചിരിക്കുകയാണ് വണ്‍പ്ലസ്. ഇതിനോടനുബന്ധിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ഒരു ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 'Do you wish to continue? reads OnePlus' എന്ന അടിക്കുറിപ്പോടെയാണ് ടീസര്‍ വീഡിയോ വണ്‍പ്ലസ് 6ന്റെ ട്വിറ്ററില്‍ പങ്കുവച്ചത്.

കടും ചുവപ്പില്‍ വണ്‍പ്ലസ് 6; ജൂലൈ 16ന് ഇന്ത്യയില്‍!

വളരെ ഇരുണ്ട ചുവപ്പു നിറമാണ് വണ്‍പ്ലസ് 6ന്റെ പുതിയ എഡിഷന്. വണ്‍പ്ലസ് 6ന്റെ ഈ പുതിയ എഡിഷന് 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്. 39,999 രൂപയാണ് ഇതിന് വില നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 16 മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കും.

മേയിലാണ് വണ്‍പ്ലസ് 6 ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. അന്ന് മിഡ്‌നൈറ്റ് ബ്ലാക്ക്, സില്‍ക്ക് വൈറ്റ്, മിറര്‍ ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങിയത്.

വണ്‍പ്ലസ് 6ന്റെ സവിശേഷതകള്‍

6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒപ്ടിക് അമോലെഡ് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഫോണിനുളളത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. അതു പോലെ ഡ്യുവല്‍ സിം സൗകര്യമുളള ഈ ഫോണില്‍ ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുളള ഓക്‌സിജന്‍ ഓഎസ് ആണ് ഉണ്ടാവുക.

64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും 3300എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. എഫ് 1.7 അപ്പാര്‍ച്ചര്‍ സൗകര്യമുളള 16എംപി സെന്‍സറും എഫ് 1.7 അപ്പാര്‍ച്ചറുളള 20 എംപി സെന്‍സറുമാണ് ഫോണിന്റെ പിന്‍ ഭാഗത്ത്. കുത്തനെ സ്ഥാപിച്ചിട്ടുളള ഡ്യുവല്‍ ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. സെല്‍ഫി ക്യാമറ 16എംപി ആണ്. മുന്‍ ക്യാമറയിലും പിന്‍ ക്യാമറയിലും പോര്‍ട്രേറ്റ് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.

ഇനി നിങ്ങളുടെ വൈഫൈ ഒരുത്തനും മോഷ്ടിക്കരുത്!! ഈ 10 സുരക്ഷാമാർഗ്ഗങ്ങൾ പാലിക്കുക!ഇനി നിങ്ങളുടെ വൈഫൈ ഒരുത്തനും മോഷ്ടിക്കരുത്!! ഈ 10 സുരക്ഷാമാർഗ്ഗങ്ങൾ പാലിക്കുക!

Best Mobiles in India

Read more about:
English summary
OnePlus 6 Red Edition Officially Launched: Available In India from July 16

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X