പുറത്തിറങ്ങും മുന്‍പേ ഏറ്റവുമധികം പ്രശസ്ഥമായ ഫോണ്‍ വണ്‍പ്ലസ് 6, കാരണങ്ങള്‍ ഇവ..!

|

ലോകമെമ്പാടുമുളള രാജ്യങ്ങളില്‍ തങ്ങളുടെ വ്യക്തമായ സാനിധ്യം അറിയിച്ച പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ വണ്‍പ്ലസ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പുറത്തിറങ്ങും മുന്‍പേ ഏറ്റവുംമധികം പ്രശസ്ഥമായ ഫോണാണ് വണ്‍പ്ലസ് 6.

പുറത്തിറങ്ങും മുന്‍പേ ഏറ്റവുമധികം പ്രശസ്ഥമായ ഫോണ്‍ വണ്‍പ്ലസ് 6, കാരണങ്

വണ്‍പ്ലസ് 6ന്റെ ഔദ്യോഗിക ലോഞ്ച് അടുത്തിരിക്കുകയാണ്. വരാന്‍ പോകുന്ന ഈ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഞങ്ങള്‍ക്കു ലഭിച്ച എല്ലാ വിവരങ്ങളും നിങ്ങളുമായി പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.

ഈ ഫോണിനെ കുറിച്ച് അടുത്ത മാസങ്ങളില്‍ ഇറങ്ങിയ റിപ്പോര്‍ട്ടുകളും കൂടാതെ വണ്‍പ്ലസ് ടീം പട്ടികപ്പെടുത്തിയ ഔദ്യോഗിക ഡാറ്റയും അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങള്‍ ഞങ്ങള്‍ നല്‍കുന്നത്.

ഹാര്‍ഡ്‌വയറില്‍ ഒന്നാം സ്ഥാനത്ത്

ഹാര്‍ഡ്‌വയറില്‍ ഒന്നാം സ്ഥാനത്ത്

വരാനിരിക്കുന്ന വണ്‍പ്ലസ് 6 നഗരത്തിലെ മികച്ച ഇന്‍-ക്ലാസ് ഹാര്‍ഡ്‌വയര്‍ ഫീച്ചര്‍ ആയിരിക്കുമെന്ന് ഉറപ്പിക്കാം. അടുത്തതായി വണ്‍പ്ലസ് 6ന് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 845 സിപിയു, 8ജിബി റാം, 256 ജിബി ഇന്‍േര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. കൂടാതെ ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഈ വര്‍ഷാവസനാത്തിലൂടെ ആന്‍ഡ്രോയിഡ് പി-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്‌ക്രീനിനെ ആകര്‍ഷിക്കാനുളള കാരണം

സ്‌ക്രീനിനെ ആകര്‍ഷിക്കാനുളള കാരണം

വളരെ അത്യാകര്‍ഷകമായ അമോലെഡ് പാനല്‍ ഫോണില്‍ നല്‍കിയതിനാല്‍ ഫോണിനെ കൂടുതല്‍ സ്‌നേഹിക്കാന്‍ ഇതൊരു കാരണമാണ്. ഈ ഫോണില്‍ മികച്ച-ഇന്‍-ക്ലസ് മള്‍ട്ടിമീഡിയ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ 6 ഇഞ്ച് എന്‍ഡ്-ടൂ-എന്‍ഡ് ഡിസ്‌പ്ലേയാണ്. മികച്ച വായന, വെബ് ബ്രൗസിംഗ്, ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക് എന്നിവ കൂടുതല്‍ ഉപയോഗപ്രദമാക്കാന്‍ ബിസില്‍-ലെസ് ഡിസൈന്‍ ആകര്‍ഷകമായ സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ നല്‍കും.

പുതിയ സ്വയിപ് ജെസ്റ്ററുകള്‍ ഫോണില്‍ ഉളളതിനാല്‍ പുതിയ മാര്‍ഗ്ഗങ്ങളും ഇതിലൂടെ കൊണ്ടു വരുകയാണ് വണ്‍പ്ലസ് 6.

പ്രീമിയം ഡിസൈനുകള്‍

പ്രീമിയം ഡിസൈനുകള്‍

ഇന്നു വരെ വണ്‍പ്ലസ് ഫോണിന്റെ രൂപകല്‍പനയില്‍ ഗുണമേന്മയുടെ പ്രശ്‌നം നേരിട്ടിട്ടില്ല. വരാനിരിക്കുന്ന മുന്‍നുര ഹാന്‍സെറ്റുകളിലും ഇത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഡിസൈനെ കുറിച്ചുളള ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുമാണ് ലഭിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ഫോണിന്റെ ആദ്യത്തെ ഔദ്യോഗിക ചിത്രം പുറത്തു വിട്ടത്. അതില്‍ 'More immersion in a refined form factor' എന്നായിരുന്നു ടാഗ്‌ലൈന്‍.

ലംബമായി അടുക്കിയിരിക്കുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ്, വൃത്താകൃതിയിലെ വിരലടയാള സ്‌കാനര്‍, വണ്‍പ്ലസ് ബ്രാന്‍ഡിംഗ് എന്നിവ ചിത്രത്തില്‍ കാണിക്കുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ വണ്‍പ്ലസ് 6ന്റെ ഇടതു ഭാഗത്ത് വോളണ്ടിയര്‍ റോക്കേഴ്‌സും അലേര്‍ട്ട് സ്ലൈഡര്‍ എന്ന സിഗ്നേച്ചറും ഉണ്ട്. മാത്രവുമല്ല വണ്‍പ്ലസ് 6 പുതിയ രസകരമായ നീല നിറത്തിലും എത്തുന്നതായും പറയുന്നു. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരില്ല.

3.5എംഎം ഹെഡ്ജാക്ക്

3.5എംഎം ഹെഡ്ജാക്ക്

ഏവരും ഇഷ്ടപ്പെടുന്ന 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് നിലനിര്‍ത്തുന്നുണ്ട് കമ്പനി. മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ അവരുടെ ഉപകരണങ്ങളെ കൂടുതല്‍ സുന്ദരാക്കുന്നതിനും വയര്‍ലെസ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കുന്നതിനുമായി അടിസ്ഥാന ഫീച്ചറുകളെ വെറുതേ വിട്ടിരിക്കുന്നു എന്നതാണ് വാസ്തവം.

ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പ്

ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പ്

ഇമേജ് നിലവാരം മെച്ചപ്പെടുത്താനായി വണ്‍പ്ലസ് 6ന് ഡ്യുവല്‍ ലെന്‍സ് ക്യാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. ക്യാമറയെ കുറിച്ച് വളരെയധികം വിവരങ്ങളൊന്നും ഇല്ല. എന്നിരുന്നാലും ചിത്രത്തിന്റെ നിലവാരം ഒരു നിശ്ചിത നിലവാരം വരെ ഉയത്താന്‍ കഴിയും. ഇതു കൂടാതെ ഒരു വലിയ ബാറ്ററിയോടു കൂടിയും വണ്‍പ്ലസ് 6 എത്തുമെന്നു നമുക്ക് പ്രതീക്ഷിക്കാം. അതായത് 3500എംഎഎച്ച് ബാറ്ററിയില്‍ ചാര്‍ജ്ജു ചെയ്യല്‍ വേഗത കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് അപ്‌ഡ്രേഡ് ചെയ്ത ഡാഷ് ചാര്‍ജ്ജിങ്ങിലൂടെ കൂടുതല്‍ മെച്ചപ്പെടുത്താം.

ഈ തീയതിയില്‍ എത്തുമെന്നു പ്രതീക്ഷിക്കാം

ഈ തീയതിയില്‍ എത്തുമെന്നു പ്രതീക്ഷിക്കാം

ജൂണ്‍ ആദ്യം തന്നെ വണ്‍പ്ലസ് 6 എത്തുമെന്നു പ്രതീക്ഷിക്കാം. അതായത് വണ്‍പ്ലസ് സിഇഒ Pete Lau സ്ഥിരീകരിച്ചത് കമ്പനിയുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ ലേറ്റ് Q2, 2018 (അതായത് 2018 അവസാനത്തില്‍).


പ്രതീക്ഷിക്കുന്ന വില

മഹത്തായ സവിശേഷതകളും പ്രീമിയം ഡിസൈനുകളുമാണ് വണ്‍പ്ലസ് 6ല്‍ നല്‍കിയിരിക്കുന്നത്. 8ജിബി റാം, 256ജിബി റോം ഫോണിന്, ഏകദേശം 40,000 രൂപയാകുമെന്നു പ്രതീക്ഷിക്കാം.

Best Mobiles in India

English summary
OnePlus will soon launch the new flagship smartphone in the Indian market. The upcoming OnePlus 6 will be powered by the latest Snapdragon 845 CPU paired with 8GB of RAM and 256GB of internal storage. The smartphone will also boast a 6-inch edge-to-edge display and a 3.5mm headphone jack. OnePlus 6 will also sport an improved dual-lens camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X