വൺപ്ലസ് 6 സാംസങ്ങ് ഗാലക്‌സി എസ് 9നെക്കാളും മികച്ചതോ??

|

വൺപ്ലസ് 6 ആണല്ലോ ഇന്ന് വിപണിയിലെ താരം. ഒരു ദിവസം കൊണ്ട് ഇന്ത്യയിൽ മാത്രം 100 കോടിയുടെ ബിസിനസ് വൺപ്ലസ് 6 ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ അവസരത്തിൽ വൺപ്ലസ് 6 സ്മാർട്ഫോണിനെ വിപണിയിലെ മറ്റു വമ്പന്മാരുമായി താരതമ്യം ചെയ്യുന്നത് ഏറെ ഉചിതമാകും. ഇന്നിവിടെ സാംസങ്ങ് ഗാലക്‌സി എസ് 9, എസ് 9 പ്ലസ് എന്നീ മോഡലുകളെ വൺപ്ലസ് 6ഉമായി താരതമ്യം ചെയ്യുകയാണ്.

വൺപ്ലസ് 6 സാംസങ്ങ് ഗാലക്‌സി എസ് 9നെക്കാളും മികച്ചതോ??

സാംസങ്ങ് ഗാലക്‌സി എസ് 9, എസ് 9 പ്ലസ്

വളഞ്ഞ അറ്റങ്ങള്‍ക്കൊപ്പം മുകളിലും താഴേയും സ്ലിം ബെസെലുകളുമായാണ് ഈ ഫ്‌ളാഗ്ഷിപ്പ് ഫോണുകള്‍ എത്തിയിരുന്നത്. കൂടാതെ മുന്നിലും പിന്നിലുമായി ഗ്ലാസും, അതിനിടയില്‍ മെറ്റല്‍ ഫ്രെയിമുമുണ്ട്. ഈ ഡിസൈൻ ഗാലക്‌സി എസ്9നും എസ്9 പ്ലസിനും ഏറെ ഭംഗി നൽകുന്നുണ്ട്.

18:5:0 റേഷ്യോയില്‍ Y-OCTA (Youm On-Cell Touch AMOLED) ടെക്‌നോളജിയാണ് ഗാലക്‌സി 9 സീരീസ് ഫോണുകള്‍ക്ക്. ഈ സവിശേഷതയുളളതിനാല്‍ ഫോണിന്റെ ഭാരം കുറയ്ക്കാനും സഹായിക്കും. ഫോണിന്റെ പിന്നില്‍ ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫിങ്കര്‍പ്രിന്റ് സെന്‍സറില്‍ കുറച്ചു വ്യത്യാസം വരും.

ക്യാമറയില്‍ പ്രത്യേകം സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. അതായത് 3 സ്റ്റാക്ക് എഫ്ആര്‍എസാണ്. ഫാസ്റ്റ് റീഡ്ഔട്ട് സെന്‍സറിനെയാണ് എഫ്ആര്‍എസ് എന്നു പറയുന്നത്. ഇത് ഉപയോഗിച്ചു കൊണ്ട് ഒരു സെക്കന്‍ഡില്‍ 480 ഫ്രൈംസ് എന്ന കണക്കില്‍ എച്ച്ഡി വീഡിയോകള്‍ ഷൂട്ട് ചെയ്യാം. പുതിയ ഇസ്‌കോസെല്‍ ക്യാമറ സെന്‍സര്‍ ആണ് ഗാലക്‌സി എസ്9ല്‍ ഉപയോഗിക്കുന്നത്.

വൺപ്ലസ് 6 സാംസങ്ങ് ഗാലക്‌സി എസ് 9നെക്കാളും മികച്ചതോ??

ഇത് മൂന്നു ലെയര്‍ ഉളള 3സ്റ്റാക്ക് എഫ്ആര്‍എസ് ആകും. ഇത് ക്യാമറയുടെ വേഗതയേയും ഫോക്കസ് കൃത്യതയേയും വര്‍ദ്ധിപ്പിക്കും. സെക്കന്‍ഡില്‍ 489 ഫ്രെയിംസ് എന്ന നിലയില്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ എച്ഡി 1080pയില്‍ ഷൂട്ട് ചെയ്യാനും സാധിക്കും.

2കെ റെസല്യൂഷനില്‍ 5.8 ഇഞ്ച് ഡിസ്‌പ്ലേയാണ് സാംസങ്ങ് ഗാലക്‌സി എസ്9ന്, എന്നാല്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഗാലക്‌സി എസ്9 പ്ലസിന്. പൊടിയും വാട്ടര്‍ റെസിസ്റ്റന്റുമുളള IP68 സര്‍ട്ടിഫിക്കേഷനുമായാണ് ഇവ എത്തുന്നത്. 4ജിബി റാം 6ജിബി റാം എന്നീ വേരിയന്റുകളില്‍ സാംസങ്ങ് ഫോണുകള്‍ ലഭ്യമാണ്. ഫാസ്റ്റ് വയര്‍ലെസ് ചാര്‍ജ്ജിങ്ങ്, മെലിഞ്ഞ ബെസലുകള്‍, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ മറ്റു സവിശേഷതകളാണ്.

വൺപ്ലസ് 6

കാര്യങ്ങൾ വൺപ്ലസിലേക്ക് വരുമ്പോൾ ലളിതമായ എന്നാൽ ആരെയും ആകർഷിക്കാൻ കെല്പുള്ള മോഡലാണ് വൺപ്ലസ് 6ന് ഉള്ളത്. എന്നാൽ മുൻമോഡലുകളെ അപേക്ഷിച്ച് ഇത്തവണ ഗ്ലാസ് മോഡൽ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മിറർ ബ്ളാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ മോഡൽ ലഭ്യമാകുക. സിൽക്ക് വെള്ള നിറത്തിൽ ഒരു ലിമിറ്റഡ് എഡിഷൻ മോഡലും ലഭ്യമാണ്. സിൽക്ക് വെള്ള വേർഷൻ അതിന്റെ മാറ്റ് കൊണ്ട് അല്പം വേറിട്ട് നിൽക്കുന്ന ഒരു ഡിസൈനാണ്.

ഐഫോൺ എക്സിലേത് പോലെ ഒരു നോച്ച് രൂപകല്പനയാണ് വൺപ്ലസ് ഡിസ്പ്ളേക്കും ഉള്ളത്. പിറകുവശത്ത് ഇടതുഭാഗത്തായി ഇരട്ട ക്യാമറകൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാമറക്ക് താഴെയായി ഫിംഗർപ്രിന്റ്റ് സെൻസറും നിലകൊള്ളുന്നു. 6.28 ഇഞ്ചിന്റെ 2280*1080 ഫുൾ എച് ഡി പ്ലസ് ഡിസ്പ്ളേ ആണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഫോൺ ഡിസ്പ്ളേക്ക് ഉണ്ട്. 19:9 അനുപാതത്തിലുള്ളതാണ് ഡിസ്‌പ്ലെ.

ഏറ്റവും മികച്ച ഹാർഡ്‌വെയർ സംവിധാനങ്ങൾ തന്നെയാണ് കമ്പനി വൺപ്ലസ് 6ൽ ഉൾകൊള്ളിച്ചിരിക്കുന്നത്. Snapdragon 845 SoC പ്രോസസറിന്റെ കരുത്തിൽ 6ജിബി/ 8ജിബി റാമും 64ജിബി/ 128ജിബി/ 256ജിബി മെമ്മറിയും ആണ് ഫോണിലുള്ളത്. അഡ്രീനോ 630 ജിപിയു ഗ്രാഫിക്‌സും ഫോണിന് കരുത്തേകാനായി എത്തുന്നുണ്ട്.

ആൻഡ്രോയിഡിൽ ഉടൻ എത്തുന്നു; 10 കിടിലൻ ഗെയിമുകൾആൻഡ്രോയിഡിൽ ഉടൻ എത്തുന്നു; 10 കിടിലൻ ഗെയിമുകൾ

പിറകിൽ രണ്ടു ക്യാമറകളും മുൻവശത്ത് ഒരു ക്യാമറയുമാണ് വൺപ്ലസ് 6 എത്തുന്നത്. 16 എംപിയുടെ പ്രധാന സെൻസറും 20 എംപിയുടെ സെക്കണ്ടറി സെൻസറും ആണ് പിറകിലെ ക്യാമറക്ക് ഉള്ളത്. ഒപ്പം പോട്രെയ്റ്റ് മോഡും ഫോൺ ക്യാമറയിൽ ലഭ്യമാണ്. പ്രൊസസർ കരുത്തുറ്റതിനാൽ ചിത്രങ്ങൾ റെൻഡർ ചെയ്ത് എടുക്കുന്നത് വളരെ വേഗത്തിൽ തന്നെയാകും. OIS, EIS സൗകര്യങ്ങളും ക്യാമറയിലുണ്ട്. ക്യാമറയിൽ എടുത്ത ചിത്രങ്ങൾ വോഗ് മാസികയുടെ കവർ ചിത്രമായി വന്നും ഫോൺ ശ്രദ്ധ നേടിയിരുന്നു.

ഏത് വാങ്ങണം?

വില നോക്കുമ്പോൾ ഗാലക്‌സി എസ് 9, പ്ലസ് മോഡലുകളുടെ പകുതിയോ അതിന് മുകളിലോ മാത്രമേ വൺപ്ലസ് 6 വരുന്നുള്ളൂ എന്നതിനാൽ പലരും ഇത് തിരഞ്ഞെടുക്കും എന്ന് ഊഹിക്കാം. എന്നാൽ അല്പം മികച്ച ഡിസൈനും വ്യത്യസ്തമായ ക്യാമറ സൗകര്യങ്ങൾ എന്നിവയെല്ലാം നോക്കുമ്പോൾ സാംസങ്ങ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ഏതായാലും നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു.

Best Mobiles in India

Read more about:
English summary
Oneplus 6 vs Samsung Galaxy S9; Which one is Better?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X