വൺപ്ലസ് 6 എത്തുന്നു; കാത്തിരിക്കാൻ കാരണങ്ങൾ ഏറെ

Written By:

ഏറെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ടുകൊണ്ട് വൺപ്ലസ് 6 എത്തുകയാണ്. വൈകാതെ തന്നെ വിപണിയിലെത്തുന്ന വൺപ്ലസ് സിക്സ് കരുത്തിന്റെയും വേഗതയുടെയും കാര്യത്തിൽ നിലവിലുള്ള ഏതൊരു ഫ്ലാഗ്ഷിപ്പ് ഫോണിനും വെല്ലുവിളിയാകും എന്ന കാര്യം തീർച്ച. സ്നാപ്ഡ്രാഗൺ 845 സിപിയു കരുത്ത് പകരുന്ന മോഡൽ 8ജിബി റാം, 256ജിബി ഫോൺ മെമ്മറി എന്നീ സവിശേഷതകളോടെയാണ് എത്തുന്നത്.

വൺപ്ലസ് 6 എത്തുന്നു; കാത്തിരിക്കാൻ കാരണങ്ങൾ ഏറെ

വേഗതയോടൊപ്പം തന്നെ ഓക്സിജൻ ഒഎസ് സവിശേഷതകൾ കൂടിയാകുമ്പോൾ നിലവിലുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് എക്സ്പീരിയൻസ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. വിപണിയിൽ നിലവിലുള്ള എല്ലാ മാറ്റങ്ങളെയും മറ്റും വ്യക്തമായും വിശദമായും നിരീക്ഷിച്ചു വിശകലനം നടത്തിയ ശേഷം മാത്രമാണ് വൺപ്ലസ് തങ്ങളുടെ പുതിയ മോഡൽ വിപണിയിലെത്തിക്കുന്നത്. എന്തൊക്കെയാണ് ഫോണിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

FSE അഥവാ Fast, Stable, Efficient

ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കി ഉപഭോക്താവിന് എന്താണ് ഏറ്റവുമധികം ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗം തന്നെ കമ്പനിക്കുണ്ട്. ഇതിനെ FSE അഥവാ Fast, Stable, Efficient ടീം എന്നാണ് വിളിക്കുന്നത്. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ഏറ്റവും മികച്ച കരുത്തും വേഗതയും നൽകുന്നതിൽ ഈ ടീമിനുള്ള സ്ഥാനം ചെറുതല്ല. കമ്പനിയുടെ സിഇഒ ആയ പീറ്റ് ലാവോയുടെ നിയന്ത്രണത്തിന് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്.

വൺപ്ലസ്സിന് ഫോൺ നിർമാണം കുട്ടിക്കളിയല്ല

പല കമ്പനികളും കൊട്ടിഘോഷിച്ച് ഇറക്കുന്ന പല ഫോണുകളും വെറും പേരിൽ മാത്രം മികവ് പുലർത്തുമ്പോൾ അക്ഷരാർത്ഥത്തിൽ ആ മികവ് കാണിക്കാൻ കമ്പനിക്ക് സാധിക്കാറുണ്ട്. പല ഫോണുകളും വെറും സെൽഫി ക്യാമറ, വീഡിയോസ്, സ്ക്രീൻ എന്നെല്ലാം പറഞ്ഞുകൊണ്ട് ആളുകളെ ചാക്കിലിടാൻ വരുമ്പോൾ ഇത് മാത്രമാക്കാതെ കരുത്തുറ്റ ഹാർഡ്‌വെയർ, സോഫ്റ്റ് വെയർ എന്നിവയെല്ലാം കൊണ്ട് തങ്ങളുടെ സ്ഥാനം വിപണിയിൽ തെളിയിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

എടുത്തുപറയേണ്ട വേഗത

വരാൻ പോകുന്ന വൺപ്ലസ് 6 മുകളിൽ പറഞ്ഞ കമ്പനിയുടെ FSE വിഭാഗം അവരുടെ എല്ലാ പരിശോധനകൾക്കും വിധേയമാക്കിയ ശേഷമാണ് മാർക്കറ്റിൽ ഇറക്കാൻ പോകുന്നത്. അനാവശ്യ ബോൾട്ട് വെയറുകൾ, ബുദ്ധിമുട്ടുകൾ, വേഗതക്കുറവ്, അനാവശ്യ ആപ്പുകൾ എന്നിവയൊന്നും തന്നെ ഇല്ലാതെ ഏറ്റവും ഉയർന്ന ഗുണമേന്മയോടെയാണ് ഫോൺ നിർമിച്ചിട്ടുള്ളത്.

നിലവിലുള്ള ഏതൊരു ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിനെയും കടത്തിവെട്ടാൻ കെൽപ്പുള്ള പല പ്രത്യേകതകളും ഉൾക്കൊള്ളിച്ചാണ് ഫോൺ ഇറങ്ങാൻ പോകുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഫേസ്ബുക്ക് ആവട്ടെ, 4k വിഡിയോ റെക്കോർഡിങ്ങ് ആവട്ടെ, ഗെയിം പ്ളേ ആവട്ടെ എല്ലാം സുഗമമായി നടത്താൻ ഇ വേഗത സഹായിക്കും.

വേഗതയ്‌ക്കൊത്ത കരുത്ത്

കമ്പനിയിൽ നിന്നുമുള്ള വിശ്വാസ്യ യോഗ്യമായ റിപോർട്ടുകൾ പ്രകാരം വരാനിരിക്കുന്നത് എന്തായാലും ഒരു ഒന്നൊന്നര സ്മാർട്ഫോൺ തന്നെയാണ്. ഏത് അവസ്ഥയിൽ എത്ര ജോലികൾ ചെയ്താലും ഫോൺ ചൂടാവുകയോ മറ്റോ സംഭവിക്കില്ല എന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്. ആയിരത്തിൽ ഒന്ന് മാത്രമാണ് ഇതിനുള്ള സാധ്യത. ഈ കാരണങ്ങളൊക്കെ കൊണ്ട് തന്നെ നമ്മിൽ പലരും ഈ മോഡലിനായുള്ള കാത്തിരിപ്പ് ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OnePlus has set up a dedicated team to create a lasting impression of speed and smoothness, throughout all-day use with the upcoming OnePlus 6

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot