വൺപ്ലസ് 6ന് പിറകിൽ ഗ്ലാസ് പാനൽ; അതും 5 തട്ടുകൾ കൊണ്ട് നിർമിച്ചത്

By Shafik

  വൺപ്ലസ് 6 ഉടൻ ഇറങ്ങാനിരിക്കുകയാണല്ലോ. എല്ലാ ടെക്ക് ചർച്ചകളിലും വിഷയവും വൺപ്ലസ് 6 തന്നെ. വൺപ്ലസ് 6 വരുന്നു എന്ന് അറിഞ്ഞത് മുതൽ തുടങ്ങിയതാണ് ഇതിൽ പല ചർച്ചകളും. എങ്ങനെയായിരിക്കും ഡിസൈൻ, എന്തൊക്കെയായിരിക്കും പ്രധാന പ്രത്യേകതകൾ, പുതിയ സവിശേഷതകൾ എന്തെല്ലാം ആയിരിക്കും, വില എന്തുമാത്രം വരും എന്നിങ്ങനെ ചർച്ചകൾ നീളുന്നു. ഈയടുത്ത് കമ്പനി തന്നെ പുറത്തുവിട്ട ചില ടീസറുകൾ പ്രകാരം ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത ഒരു ഫോൺ തന്നെയാണ് ഇറങ്ങാൻ പോകുന്നത് എന്ന് വ്യക്തം.

  വൺപ്ലസ് 6ന് പിറകിൽ ഗ്ലാസ് പാനൽ; അതും 5 തട്ടുകൾ കൊണ്ട് നിർമിച്ചത്

   

  വൺപ്ലസ് 6 ഡിസൈൻ എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് കൂടുതൽ വ്യക്തമായ ഒരു രുപം നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. ഇതിന് കാരണം കമ്പനി സിഇഒ ഇന്നലെ വൺപ്ലസ് ഫോറത്തിൽ ഇട്ട ഒരു പോസ്റ്റ് ആണ്. എങ്ങനെയായിരിക്കും ഡിസൈൻ എന്നതിനെ കുറിച്ച് വ്യക്തമായ സൂചന പോസ്റ്റ് തരുന്നുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്നും കിട്ടിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  പിറകുവശത്തെ ഗ്ലാസ് ഡിസൈൻ

  വൺപ്ലസ് ഫോണുകൾ അവരുടെ മനോഹരമായ ഡിസൈൻ കാരണം എല്ലായ്പ്പോഴും ശ്രദ്ധനേടാറുണ്ട്. ഒപ്പം വൺപ്ലസ് 6ഉം ആ പ്രതീക്ഷ തെറ്റിക്കുന്നില്ല. പിറകിൽ ഗ്ലസ് ഉണ്ടാകും എന്ന് സിഇഒ ലൗ സ്ഥിരീകരിച്ചിട്ടുണ്ട്; വൺപ്ലസ് ചരിത്രത്തിൽ ആദ്യത്തേത് ആണിത്. സ്മാർട്ട്ഫോൺ വിപണിയിൽ മാറിക്കൊണ്ടിരിക്കുന്ന പ്രവണതയ്ക്ക് മാറ്റം വരുത്താൻ കമ്പനിക്ക് എപ്പോഴും ഒരുക്കമാണെന്നും ഗ്ലാസ് ഡിസൈൻ ചെയ്യാൻ ഇപ്പോൾ സമയമായിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വൺപ്ലസ് 6 ഗ്ലാസ് റിയർ പാനൽ സൗന്ദര്യാത്മകമായി ആകർഷകമാവുക മാത്രമല്ല, ഉപയോക്താക്കൾക്ക് ഒരു പ്രീമിയം ഫോൺ എന്ന വിചാരം നിലനിർത്തുകയും ചെയ്യും.

  പിറകുവശത്തെ ഗ്ലാസ് ഡിസൈൻ നിർമിച്ചിരിക്കുന്നത് 5 തട്ടുകളുള്ള കോട്ടിങ് കൊണ്ട്

  പിറകിൽ ഗ്ലാസ് പാനൽ വൺപ്ലസ് മാത്രമല്ല, മറ്റു കമ്പനികളും നിർമിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാൽ വൺപ്ലസ് ഗ്ലാസ് പാനലിനെ ഇതിലും നിന്നും വേറിട്ട് നിർത്തുന്നത് അതിന്റെ രൂപകൽപ്പന കൊണ്ടാണ്. പൊതുവെ 3 തട്ടുകൾ വരെയാണ് നിലവിലുള്ള പല ഫോണുകളിലും ഉപയോഗിക്കുന്നത് എങ്കിൽ ഇവിടെ വൺപ്ലസ് 6ൽ 5 തട്ടുകളുള്ള ഗ്ലാസ് പാനൽ ആണ് നിർമിച്ചിരിക്കുന്നത്. ഇത് ഫോണിന്റെ പിറകുവശത്തെ ഏത് ഭാഗത്തു നിന്നും നോക്കിയാൽ ഒരു പ്രീമിയം ഡിസൈൻ ആയി അനുഭവപ്പെടും.

  മികച്ച ഡിസൈനിന് വേണ്ടിയുള്ള വൺപ്ലസിന്റെ ശ്രമങ്ങൾ

  എന്തുമാത്രം ആത്മാർത്ഥമായാണ് കമ്പനി ഓരോ ഫോണിന്റെയും ഡിസൈനിങ് ചെയ്തെടുക്കുന്നതെന്ന് സിഇഒയുടെ വാക്കുകളിൽ നിന്നും നമുക്ക് വ്യക്തമാകുന്നുണ്ട്. കമ്പനിയുടെ ഈ രീതിയിൽ തന്നെയാണ് വൺപ്ലസ് 6ഉം ഒരുങ്ങിയിരിക്കുന്നത്. നിലവിൽ വിപണിയിൽ ഉള്ള ഡിസൈനുകളോട് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മികച്ചെതെന്ന് പറയാൻ പറ്റുന്ന രീതിയിൽ അത്രയും സൂക്ഷമമായി ഗവേഷണവും വിശകലനവും ചെയ്താണ് ഈ ഫോണിന്റെ ഡിസൈനും രൂപപ്പെടുത്തിയിരിക്കുന്നത്.

  ഈയൊരു വൺപ്ലസ് 6 മോഡൽ ഡിസൈൻ ചെയ്തെടുക്കുന്നതിന് പിന്നിലുണ്ടായ ആത്മാർത്ഥമായ ശ്രമത്തെയും കഠിനാധ്വാനത്തെയും കുറിച്ചും അദ്ദേഹം വാചാലനാവുകയുണ്ടായി. 70ഓളം ഗ്ലാസ് ടൈപ്പുകൾ പരിശോധിച്ച് അതിൽ നിന്നും ഏറ്റവും മികച്ചതെന്ന് തോന്നിയതാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്.

   

  ബെസൽ നന്നേ കുറച്ചുള്ള ഡിസൈൻ

  ബെസൽ നന്നേ കുറച്ചുള്ള ഡിസൈൻ ആണ് വൺപ്ലസ് 6ൽ ഒരുക്കിയിട്ടുള്ളത്. ഇത് ഫോണിന്റെ മുൻഭാഗം പൂർണ്ണമായും സ്ക്രീൻ മാത്രമായി നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. പുതിയ നോച്ച് ഡിസൈനിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും മികച്ചൊരു ഡിസ്പ്ലേ അനുഭവം നൽകുന്നതിനായി വൺപ്ലസ് ഡിസൈൻ ടീം പ്രയത്നിച്ചിട്ടുണ്ട്. അതിന്റെ ഫലം സ്‌ക്രീനിൽ കാണാൻ സാധിക്കും.

  കമ്പനിയുടെ മുമ്പിറങ്ങിയ മോഡലും ഏകദേശം പൂർണമായ ഫുൾ സ്ക്രീൻ സൗകര്യം നൽകിയിരുന്നെങ്കിലും ഇപ്പോൾ നിലവിലുള്ള ബെസൽ കുറച്ചുള്ള ഡിസൈൻ ശൈലി കൂടെ ഉപയോഗിച്ച് ഏറ്റവും മികവാർന്ന ഡിസ്‌പ്ലെ തന്നെയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

   

  വൺപ്ലസ്സിന്റെ ആദ്യ വാട്ടർ റെസിസ്റ്റന്റ് ഫോൺ

  ട്വിറ്ററിൽ കമ്പനി പോസ്റ്റ് ചെയ്തിരിക്കുന്ന മറ്റൊരു ടീസർ വീഡിയോ ആണ് ഇതിന് ആധാരം. കമ്പനി ഇതുവരെ ഒരു വാട്ടർ റെസിസ്റ്റന്റ് ഫോൺ ഇറക്കിയിട്ടില്ല. ഇതായിരിക്കും കമ്പനിയുടെ ആദ്യ വാട്ടർ റെസിസ്റ്റന്റ് ഫോൺ എന്ന് ഈ ടീസറിലൂടെ വ്യക്തമാകുന്നുണ്ട്.

  അവസാനവാക്ക്

  നിലവിലുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് എക്സ്പീരിയൻസ് ഉപഭോക്താക്കൾക്ക് വൺപ്ലസ് 6 വഴി ലഭ്യമാകും എന്ന് തീർച്ച. വിപണിയിൽ നിലവിലുള്ള എല്ലാ മാറ്റങ്ങളെയും മറ്റും വ്യക്തമായും വിശദമായും നിരീക്ഷിച്ചു വിശകലനം നടത്തിയ ശേഷം മാത്രമാണ് വൺപ്ലസ് തങ്ങളുടെ പുതിയ മോഡൽ വിപണിയിലെത്തിക്കുന്നത്. ഈ കാരണങ്ങളൊക്കെ കൊണ്ട് തന്നെ നമ്മിൽ പലരും ഈ മോഡലിനായുള്ള കാത്തിരിപ്പ് ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  OnePlus's next-generation flagship - the OnePlus 6 will be unveiled soon. OnePlus CEO Pete Lau yesterday made a post on the company's forums to reveal the design language of the OnePlus 6.Apparently, unlike the previous OnePlus phones, OnePlus 6 will incorporate a completely new build and design. Here's what we got to know from Lau's post.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more