Home
Mobile

വൺപ്ലസ് 6T ഇന്ത്യയിൽ ഇന്ന്; പുറത്തിറങ്ങും മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്മാർട്ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് വൺപ്ലസ് 6T. ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ് സൗകര്യവും വാട്ടർഡ്രോപ്പ് ഡിസ്പ്ളേയും തുടങ്ങി സവിശേഷതകൾ വൺപ്ലസ് 6ൽ നിന്നും ചെറുതല്ലാത്ത രീതിയിൽ മാറ്റങ്ങളോടെയാണ് ഫോൺ എത്തുന്നത്.

ഇന്നലെ ന്യൂയോർക്കിൽ നടന്ന ചടങ്ങിലായിരുന്നു ഫോൺ പുറത്തിറങ്ങിയത്. ഇന്ത്യയിൽ ഇന്ന് വൈകിട്ട് 8.30ന് ന്യൂ ഡൽഹിയിലെ KDJW സ്റ്റേഡിയത്തിൽ വെച്ചാണ് പുറത്തിറക്കാൻ ചടങ്ങ് നടക്കുക. ഫോൺ പുറത്തിറങ്ങും മുമ്പേ അല്ലെങ്കിൽ വാങ്ങും മുമ്പേ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറയുകയാണ് ഇന്ന് ഇവിടെ.

പുറത്തിറക്കൽ ചടങ്ങ് എങ്ങനെ കാണാം?

പുറത്തിറക്കൽ ചടങ്ങ് എങ്ങനെ കാണാം?

ന്യൂ ഡൽഹിയിൽ ആണ് ചടങ്ങ് നടക്കുന്നത് എന്ന് പറഞ്ഞല്ലോ. എന്നാൽ എല്ലാവര്ക്കും തന്നെ ഇതിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് നമുക്കറിയാം. അതിനാൽ തന്നെ എല്ലാവര്ക്കും കാണാൻ പറ്റുംവിധം ലൈവ് ആയിത്തന്നെ യുട്യൂബിൽ ചടങ്ങിന്റെ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്. രാത്രി കൃത്യം 8 മണിക്കാണ് ഈ ലൈവ് സ്ട്രീം തുടങ്ങുക. ലൈവ് സ്ട്രീമിനായി ഇവിടെ ക്ലിക്ക് ചെയ്യാം.

വൺപ്ലസ് 6T ഇന്ന് ബുക്ക് ചെയ്യുന്നവർക്ക്..

വൺപ്ലസ് 6T ഇന്ന് ബുക്ക് ചെയ്യുന്നവർക്ക്..

ഫോൺ പുറത്തിറക്കുന്നതിനോട് അനുബന്ധിച്ച് മുൻകൂട്ടി വാങ്ങുന്നവർക്ക് പലതരത്തിലുള്ള ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. കമ്പനി ഓഫറുകൾക്ക് പുറമെ ആമസോണിന്റെ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആമസോണിന്റെ ഫോൺ പ്രീ ബുക്ക് ചെയ്യുന്നവർക്ക് 1000 രൂപയുടെ ഇ-ഗിഫ്റ്റ് കാർഡ്, വൺപ്ലസിന്റെ ഏറ്റവും പുതിയ 1490 രൂപയുടെ ടൈപ്പ് സി ബുള്ളെറ്റ് ഇയർഫോണുകൾ, 500 രൂപയുടെ ആമസോൺ പേ ബാലൻസ് എന്നിവയെല്ലാം കൂടെ ലഭിക്കും.

പുറത്തിറക്കൽ ഓഫറുകൾ

പുറത്തിറക്കൽ ഓഫറുകൾ

മുകളിൽ പറഞ്ഞ ഓഫറുകൾക്ക് പുറമെ നിരവധി മറ്റു ഓഫറുകളും വൺപ്ലസ് 6T വാങ്ങുന്നവർക്ക് ലഭ്യമാകും. റിലയൻസ് ജിയോയുമായി ചേർന്ന് 'OnePlus 6T Unlock the Speed Offer' കമ്പനി ലഭ്യമാക്കുന്നുണ്ട്. ഇതുപ്രകാരം 299 റോപ്പയുടെ ആദ്യറീചാർജ്ജ് ചെയ്‌താൽ 5,400രൂപയുടെ കാഷ്ബാക്ക് വൗച്ചറുകൾ ലഭ്യമാകും. ഈ പ്ലാൻ പ്രകാരം 3ജിബി 4ജി ഡാറ്റയും പരിധികളില്ലാത്ത കോളുകളും ലഭ്യമാകും (www.jio.com). ഇത് കൂടാതെ Kotak Servifyയുമായി ചേർന്ന് 12 മാസത്തേക്ക് ഫോൺ സുരക്ഷയും ലഭ്യമാകും. അതേപോലെ 500 രൂപ വരെ ആമസോൺ കിൻഡിലെക്ക് വൺപ്ലസ് 6T വാങ്ങുന്നവർക്ക് കിഴിവും ലഭിക്കും.

ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്കാനർ

ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്കാനർ

അത്യാുധുനികമായ സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയാണ് വണ്‍പ്ലസ് 6T ഉപഭോക്താക്കളിലേക്കെത്തുന്നത്. 0.34 സെക്കന്റിനുള്ളിൽ അൺലോക്ക് ചെയ്യുന്ന അതിശകരമായ വേഗതയുള്ള ഇന്‍- ഡിസ്‌പ്ലേ ലോക്ക് ആണിത്. ബയോമെട്രിക് വിവരങ്ങള്‍ പ്രീലോഡ് ചെയ്യുന്നതിന് ശേഷിയുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് 6T-യില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇവ കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മാത്രമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറില്‍ പ്രത്യേക ട്രസ്റ്റ് സോണ്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട വിര്‍ച്വല്‍ സോണ്‍ പോലെ ട്രസ്റ്റ് സോണ്‍ പ്രവര്‍ത്തിക്കും. അതിനാല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടും.

ഏറ്റവും മികവുറ്റ ഫ്ലാഗ്ഷിപ്പ് സൗകര്യങ്ങൾ

ഏറ്റവും മികവുറ്റ ഫ്ലാഗ്ഷിപ്പ് സൗകര്യങ്ങൾ

വിപണിയിലുള്ള ഏറ്റവും മികച്ച ഹാർഡ്‌വെയർ സവിശേഷതകളോടെയാണ് വൺപ്ലസ് 6T എത്തുന്നത്. ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണിന് ആവശ്യമായ എല്ലാ സവിശേഷതകൾ കൊണ്ടും വൺപ്ലസ് 6T നമ്മെ തൃപ്തിപ്പെടുത്തും. Snapdragon 845 പ്രൊസസർ, 6 ജിബി അല്ലെങ്കിൽ 8 ജിബി റാം, വലിയ 3700 mAh ബാറ്ററി, ഓക്സിജൻ ഒഎസ് സവിശേഷതകൾ എന്നിവയെല്ലാം തന്നെ എടുത്തുപറയേണ്ടവയാണ്.

ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പ്

ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പ്

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് പൈ ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യ നോണ്‍- പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് 6T. മെച്ചപ്പെടുത്തിയ ജെസ്റ്റര്‍ നാവിഗേഷന്‍ എടുത്തുപറയേണ്ട സവിശേഷതയാണ്. ആപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ഉപയോഗിക്കാത്ത സമയങ്ങളില്‍ അവ ബാറ്ററി ചാര്‍ജ് തിന്നുതീര്‍ക്കുന്നത് ഫോണ്‍ തടയും. വണ്‍പ്ലസ് 6-ന് വേണ്ടി ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാന ഓക്‌സിജന്‍ ഒഎസ് 9.0 പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വണ്‍പ്ലസ്. കുറച്ചുപേര്‍ക്ക് ഒടിഎ ലഭ്യമായിക്കഴിഞ്ഞു. പോരായ്മകള്‍ പരിഹരിച്ച് വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പേരിലെത്തിക്കും.

വണ്‍പ്ലസ് ബുള്ളറ്റ് ടൈപ്പ് സി ഇയർഫോൺ

വണ്‍പ്ലസ് ബുള്ളറ്റ് ടൈപ്പ് സി ഇയർഫോൺ

വിപണിയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികളില്‍ ഒന്നാണ് വണ്‍പ്ലസ് ബുള്ളറ്റ് വയര്‍ലെസ് ഹെഡ്‌ഫോണുകള്‍. 6T-യ്‌ക്കൊപ്പമുള്ള ഹെഡ്‌സെറ്റിന്റെ പ്രത്യേകത ടൈപ്പ്-സി ജാക്ക് ആയിരിക്കും. മികച്ച ഓഡിയോ അനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്പനി 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് ഒഴുവാക്കിയതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. മാത്രമല്ല ഇത് ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമത്രേ. ഓഡിയോ ജാക്ക് ഒഴിവാക്കിയതിലൂടെ ലാഭിച്ച സ്ഥലം പ്രയോജനപ്പെടുത്തിയാണ് വലിയ ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റിലയൻസ് ഡിജിറ്റൽ വഴി നേരിട്ടും ഫോൺ വാങ്ങാം

റിലയൻസ് ഡിജിറ്റൽ വഴി നേരിട്ടും ഫോൺ വാങ്ങാം

ഉപയോക്താക്കൾക്കും വൺപ്ലസ് ആരാധകർക്കും മികച്ച സേവനം ലഭ്യമാക്കുന്നതിന് റിലയൻസ് ഡിജിറ്റലുമായി കമ്പനി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. ഈ പുതിയ പങ്കാളിത്തത്തിൽ, സൗകര്യമുള്ള സ്റ്റോറുകളിൽ വൺപ്ലസ് ഉൽപ്പന്നങ്ങൾ നേരിട്ട് അനുഭവിക്കാൻ ഉപഭോക്താക്കൾക്ക് വിപുലമായ ഓഫ്ലൈൻ ഓപ്ഷനുകൾ ഇനിമുതൽ ലഭ്യമാകും.

ഓഫ്ലൈനിലെ വിലകളിലെ പൊരുത്തക്കേടുകൾ മറികടക്കാനും നേരിട്ട് ഫോൺ കണ്ടറിഞ്ഞു ഇഷ്ടപ്പെട്ടാൽ മാത്രം വാങ്ങാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ഇതോടെ ലഭ്യമാകും. ഇത് കൂടാതെ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ നടത്തുന്ന പ്രൊമോഷൻ കാമ്പെയിനുകളിൽ നിന്ന് ഉപയോക്താക്കൾക്ക് പലതരത്തിലുള്ള പ്രയോജനങ്ങൾ ലഭിക്കുകയും ചെയ്യും.

 

എവിടെയെല്ലാം ലഭ്യമാകും?

എവിടെയെല്ലാം ലഭ്യമാകും?

പുതിയ പങ്കാളിത്തം കമ്പനിയുടെ രാജ്യത്തെ സ്മാർട്ഫോൺ വിപണിയിലുള്ള സാന്നിധ്യം ഒന്നുകൂടെ ശക്തിപ്പെടുത്തും. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ വിവിധ ടച്ച് പോയിന്റുകളിലൂടെ അതിവേഗം വളരുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നിവയിലൂടെ ഏറ്റവും മികച്ച അനുഭവം ഇനിമുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

Best Mobiles in India

English summary
OnePlus 6T: Everything you need to know before the official Indian launch event.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X