ആപ്പിൾ കാരണം പണികിട്ടി വൺപ്ലസ് 6T!പുറത്തിറക്കൽ തിയ്യതി മാറ്റി..!

|

ഈ ഒക്ടോബർ 30ന് പുറത്തിറങ്ങാനിരുന്ന വൺപ്ലസ് 6Tയുടെ പുറത്തിറക്കൽ തിയ്യതി മാറ്റി. അതിന് പിന്നിലുള്ള കാരണം ആപ്പിളും. എന്നുവെച്ചാൽ ആപ്പിളിന്റെ ഒരു ചടങ്ങ് ഇതേദിവസം ന്യൂയോർക്കിൽ നടക്കുന്നു എന്നതിനാൽ രണ്ടും തമ്മിൽ പരസ്പരം കൂട്ടിക്കുഴയാതിരിക്കാൻ ആണ് ഇങ്ങനെയൊരു തീരുമാനം വൺപ്ലസ് കൈകൊണ്ടത്. ഒക്ടോബർ 29 ആണ് പുതുക്കിയ തിയ്യതി.

 

തിയ്യതി മാറ്റി വൺപ്ലസ്

തിയ്യതി മാറ്റി വൺപ്ലസ്

ഒക്ടോബർ 8ന് ആയിരുന്നു പുതിയ വൺപ്ലസ് 6T ഈ മാസം 30ന് കമ്പനി പുറത്തിറക്കും എന്ന് പ്രഖ്യാപിച്ചിരുന്നത്. ന്യൂയോർക്കും ന്യൂ ഡൽഹിയുമായിരുന്നു ചടങ്ങിന് വേദിയായി കമ്പനി പറഞ്ഞിരുന്നത്. എന്നാൽ ഇതേ ദിവസം തന്നെ ആപ്പിളിന്റെ പുതിയ ഐപാഡ് മോഡലുകളും മാക് മോഡലുകളും കമ്പനി ന്യൂയോർക്കിൽ പുറത്തിറക്കുന്നു എന്ന കാര്യം അറിഞ്ഞതോടെ രണ്ടും കൂടി ആശയക്കുഴപ്പവും മറ്റും ഉണ്ടാവാതിരിക്കാൻ വൺപ്ലസ് തിയ്യതി മാറ്റുകയായിരുന്നു.

ഉപഭോക്താക്കളും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് വൺപ്ലസ് 6T. ഫോണിൽ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായ സവിശേഷതകളും പ്രത്യേകതകളും ഇനിയും അറിയാത്തവർക്ക് ചുവടെ വായിക്കാം.

 

അത്യന്താധുനിക സ്‌ക്രീന്‍ അണ്‍ലോക്ക്

അത്യന്താധുനിക സ്‌ക്രീന്‍ അണ്‍ലോക്ക്

അത്യന്താധുനികമായ സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയായിരിക്കും വണ്‍പ്ലസ് 6T ഉപഭോക്താക്കളിലേക്കെത്തുകയെന്ന് നേരത്തേ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. ഇക്കാര്യം കമ്പനി സിഇഒ പീറ്റ് ലൗ വ്യക്തമാക്കുകയും ചെയ്തു. അതിശകരമായ വേഗതയുള്ള ഇന്‍- ഡിസ്‌പ്ലേ ലോക്ക് ആയിരിക്കും ഫോണില്‍ ഉണ്ടാവുക. സ്‌ക്രീന്‍ അണ്‍ലോക്ക് സാങ്കേതികവിദ്യയെ കുറിച്ചുള്ള ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.

ബയോമെട്രിക് വിവരങ്ങള്‍ പ്രീലോഡ് ചെയ്യുന്നതിന് ശേഷിയുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് 6T-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മാത്രമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറില്‍ പ്രത്യേക ട്രസ്റ്റ് സോണ്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട വിര്‍ച്വല്‍ സോണ്‍ പോലെ ട്രസ്റ്റ് സോണ്‍ പ്രവര്‍ത്തിക്കും. അതിനാല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടും.

 

അതിവേഗ ഡാഷ് ചാര്‍ജിംഗ്
 

അതിവേഗ ഡാഷ് ചാര്‍ജിംഗ്

മുന്‍ മോഡലുകളെക്കാള്‍ ശേഷിയുള്ള ബാറ്ററിയാണ് 6T-യില്‍ ഉള്ളത്. ബാറ്ററി ശേഷിയില്‍ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നും മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ ഏറെ മുന്നിലാണ്. ആ പ്രതീക്ഷ 6T-യും തെറ്റിക്കുകയില്ല.

ഡാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതായത് കണ്ണടച്ചുതുറക്കുന്ന വേഗതയില്‍ 6T ചാര്‍ജ് ചെയ്യാനാകും.

 

ആന്‍ഡ്രോയ്ഡ് പൈ ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ നോണ്‍-പിക്‌സല്‍ ഫോണ്‍

ആന്‍ഡ്രോയ്ഡ് പൈ ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ നോണ്‍-പിക്‌സല്‍ ഫോണ്‍

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് പൈ ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യ നോണ്‍- പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് 6T. മെച്ചപ്പെടുത്തിയ ജെസ്റ്റര്‍ നാവിഗേഷന്‍ എടുത്തുപറയേണ്ട സവിശേഷതയാണ്. ആപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ഉപയോഗിക്കാത്ത സമയങ്ങളില്‍ അവ ബാറ്ററി ചാര്‍ജ് തിന്നുതീര്‍ക്കുന്നത് ഫോണ്‍ തടയും.

വണ്‍പ്ലസ് 6-ന് വേണ്ടി ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാന ഓക്‌സിജന്‍ ഒഎസ് 9.0 പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വണ്‍പ്ലസ്. കുറച്ചുപേര്‍ക്ക് ഒടിഎ ലഭ്യമായിക്കഴിഞ്ഞു. പോരായ്മകള്‍ പരിഹരിച്ച് വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പേരിലെത്തിക്കും.

 

സൂപ്പര്‍ AMOLED ഡിസ്‌പ്ലേ

സൂപ്പര്‍ AMOLED ഡിസ്‌പ്ലേ

സമാനമായ വിലയുള്ള മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ മെച്ചപ്പെട്ട മള്‍ട്ടിമീഡിയ അനുഭവമാണ് വണ്‍പ്ലസ് 6T വാഗ്ദാനം ചെയ്യുന്നത്. വാട്ടര്‍ ഡ്രോപ് നോച്ചോട് കൂടിയ ബെസെല്‍ ലെസ് AMOLED ഡിസ്‌പ്ലേ ഇത് ഉറപ്പാക്കുന്നു. മുന്നിലെ ക്യാമറയ്ക്ക് വേണ്ടി ഒരു ജലകണത്തിന് ഇരിക്കാന്‍ ആവശ്യമുള്ള സ്ഥലം മാത്രമേ മാറ്റിവച്ചിട്ടുള്ളൂ. എഡ്ജ്-റ്റു-എഡ്ജ് സ്‌ക്രീനും സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ കീഴടക്കും.

<strong>ആധാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് പേയ്‌മെന്റ് കമ്പനികള്‍ക്ക് വിലക്ക്; തീരുമാനം ബാധിക്കാതെ പേടിഎം</strong>ആധാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് പേയ്‌മെന്റ് കമ്പനികള്‍ക്ക് വിലക്ക്; തീരുമാനം ബാധിക്കാതെ പേടിഎം

Best Mobiles in India

Read more about:
English summary
Oneplus 6T Launch Date Changed due to Apple Launch on the Same Day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X