വൺപ്ലസ് 6T എത്തി! വില, സംവിശേഷതകൾ അറിയാം!

|

അങ്ങനെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വൺപ്ലസ് 6T എത്തി. യുഎസിൽ നടന്ന ചടങ്ങിലായിരുന്നു ഫോൺ പുറത്തിറക്കിയത്. സവിശേഷതകളുടെ കാര്യത്തിൽ വൺപ്ലസ് 6നേക്കാൾ പ്രത്യക്ഷമായ ഒരുപിടി മാറ്റങ്ങളോടെയാണ് വൺപ്ലസ് 6T എത്തിയിരിക്കുന്നത്.

 

വിലയും ലഭ്യതയും

വിലയും ലഭ്യതയും

നിലവിൽ ഇന്നലെ യുഎസിൽ പുറത്തിറക്കിയപ്പോൾ ആഗോളവിപണിയിലെ വില മാത്രമാണ് പ്രഖ്യാപിച്ചത് എന്നതിനാൽ ഇന്ത്യൻ വില അറിയാൻ ഇന്ന് രാത്രി വരെ നമ്മൾ കാത്തിരിക്കേണ്ടിവരും. രാത്രി ഇന്ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് ഫോൺ രാജ്യത്ത് ഇറങ്ങുന്നത്. നിലവിലെ വില 6GB RAM + 128GB മോഡലിന് 549 ഡോളർ (ഏകദേശം 40000 രൂപ), 8GB RAM + 128GB മോഡലിന് 579 ഡോളർ (ഏകദേശം 43000 രൂപ), 8GB RAM + 256GB മോഡലിന് 629 ഡോളർ (ഏകദേശം 46000 രൂപ) എന്നിങ്ങനെയാണ് വരുന്നത്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

6.41ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്പ്ളേ, വാട്ടർഡ്രോപ്പ് നോച്ച്, ഗൊറില്ല ഗ്ലാസ് 6, 19.5:9 ഡിസ്പ്ളേ അനുപാതം, ഇൻഡിസ്പ്ലെ ഫിംഗർപ്രിന്റ് സ്‌കാനർ, 3700 mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 845 പ്രോസസർ, വാട്ടർ പ്രൂഫ് സൗകര്യം, 16 എംപി, 20 എംപി എന്നിങ്ങനെ പിറകിൽ ഇരട്ട ക്യാമറ സെറ്റപ്പ്, ആൻഡ്രോയിഡ് പൈ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഇൻ സ്ക്രീൻ ഫിംഗര്പ്രിന്റ്റ് സ്‌കാനർ
 

ഇൻ സ്ക്രീൻ ഫിംഗര്പ്രിന്റ്റ് സ്‌കാനർ

വൺപ്ലസ് 6ൽ ലഭ്യമല്ലാത്ത ഒരു പ്രധാന സൗകര്യം. ഡിസ്പ്ളേയിൽ തന്നെ ഫോൺ അൺലോക്ക് ചെയ്യുന്ന ഫിംഗർ പ്രിന്റ് സ്കാനർ സൗകര്യം തീർച്ചയായും വൺപ്ലസ് 6Tയുടെ സവിശേഷത മാത്രമായാണ്. വെറും 0.34 സെക്കന്റിനുള്ളിൽ തന്നെ ഫോൺ അൺലോക്ക് ചെയ്യാൻ ഇത് സഹായിക്കും എന്ന് കമ്പനി ചടങ്ങിൽ വ്യക്തമാക്കുന്നു.

വാട്ടർ പ്രൂഫ് സൗകര്യം

വാട്ടർ പ്രൂഫ് സൗകര്യം

വൺപ്ലസ് 6ൽ നിന്നും 6Tയിൽ എത്തുമ്പോൾ ലഭ്യമാകുന്ന മറ്റൊരു സവിശേഷതയാണ് വാട്ടർ പ്രൂഫ് സ്വകാര്യം. IP റേറ്റിങ് ഒന്നും ഇല്ലാത്തതിനാൽ ഫോണും കൊണ്ട് വെള്ളത്തിൽ മുങ്ങാനും ഒന്നും കഴിയില്ലെങ്കിലും ചെറിയ തോതിലുള്ള വെള്ളവും പൊടിയുമെല്ലാം തടയാൻ ഫോണിന് സാധിക്കും.

മെച്ചപ്പെട്ട ബാറ്ററി

മെച്ചപ്പെട്ട ബാറ്ററി

സാരമായ ഒരു മാറ്റമായി കാണാൻ ഒന്നും പറ്റില്ല എങ്കിലും എങ്കിലും ചെറുതാണെങ്കിലും മാറ്റം തന്നെയാണല്ലോ. വൺപ്ലസ് 6ൽ 3300 mAh ആണ് ബാറ്ററി എങ്കിൽ 6Tയിൽ അത് 3700 mAh ആയി ഉയർന്നിട്ടുണ്ട്. ഈയൊരു വിത്യാസം നമുക്ക് അനുഭവപ്പെടും.

വാങ്ങണോ വേണ്ടയോ..

വാങ്ങണോ വേണ്ടയോ..

ഒരു വൺപ്ലസ് ആരാധകൻ എന്ന നിലയിൽ അല്ലെങ്കിൽ ഇൻ സ്ക്രീൻ ഫിംഗർ പ്രിന്റ് ഉപയോഗിക്കാൻ താല്പര്യമുള്ള ആൾ ആണെങ്കിൽ നോച്ചിന് പകരം വാട്ടർ ഡ്രോപ്പ് നോച്ച് ഉപയോഗിക്കണമെങ്കിൽ ധൈര്യമായി 6T എടുക്കാം. അല്ലാത്ത പക്ഷം വൺപ്ലസ് 6ൽ തന്നെ തുടരുന്നതാവും നന്നാവുക. ഇനി 6T ഇറങ്ങിയാൽ അധികം വൈകാതെ തന്നെ വൺപ്ലസ് 7ഉം വരുമല്ലോ. അത് വാങ്ങുന്നതാവും അത്തരക്കാർക്ക് നല്ലത്.

<strong>ജിയോ സെലിബ്രേഷന്‍ പാക്ക്: 10ജിബി അധിക ഡേറ്റ നിങ്ങള്‍ക്ക് ഉണ്ടോ എന്ന് എങ്ങനെ അറിയാം?</strong>ജിയോ സെലിബ്രേഷന്‍ പാക്ക്: 10ജിബി അധിക ഡേറ്റ നിങ്ങള്‍ക്ക് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

Best Mobiles in India

English summary
Oneplus 6T Launched: Price and Top Features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X