Home
Mobile

നമ്മുടെ ആ ഫോണാണ് ഈ വൺപ്ലസ് ഫോൺ! സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പുള്ള ആദ്യ ഫോൺ: എയ്സ് 6T ലോഞ്ച് ചെയ്തു

വൺപ്ലസ് തങ്ങളുടെ എയ്സ് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ് ഉള്ള ആദ്യ സ്മാർട്ട്ഫോൺ എന്നത് അ‌ടക്കമുള്ള പ്രത്യേകതകളുമായി വൺപ്ലസ് എയ്സ് 6T (OnePlus Ace 6T) എന്ന മോഡലാണ് ഇന്ന് ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് ​ചൈനയിൽ ​ആണ് ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും ഇന്ത്യയുമായും ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നാൽ, ഈ മാസം (ഡിസംബർ) 17 ന് ഇന്ത്യയിൽ വൺപ്ലസ് 15R (OnePlus 15R) എന്ന പേരിൽ എത്തുന്നത് ഈ വൺപ്ലസ് എയ്സ് 6T മോഡൽ ആണ്.

അ‌തായത്, വൺപ്ലസ് 15r മോഡലായി നമ്മുടെ ​കൈയിലേക്ക് എത്താൻ പോകുന്നത് ഈ വൺപ്ലസ് എയ്സ് 6T മോഡലാണ്. അ‌തിനാൽ ഈ മോഡലിന്റെ ഫീച്ചറുകളെക്കുറിച്ച് അ‌റിയുന്നത് ഏറെക്കുറെ (ക്യാമറ ഫീച്ചറുകളിൽ വ്യത്യാസം ഉണ്ടാകും) വൺപ്ലസ് 15r ന്റെ ഫീച്ചറുകളെക്കുറിച്ച് അ‌റിയുന്നതിന് തുല്യമായി മാറുന്നു. ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിലും ഇത് വൺപ്ലസ് 15R മോഡലായി ഡിസംബർ 17ന് ലോഞ്ച് ചെയ്യുന്നുണ്ട്.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പുള്ള ആദ്യ ഫോൺ: എയ്സ് 6T ലോഞ്ച് ചെയ്തു

"ലിറ്റിൽ ഗോൾഡ് ലേബൽ" ഐ പ്രൊട്ടക്ഷൻ സ്റ്റാൻഡേർഡ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തിയ നെക്സ്റ്റ് ജനറേഷൻ "ബ്രൈറ്റ് ഐ പ്രൊട്ടക്ഷൻ" സാങ്കേതികവിദ്യ സഹിതം 6.83-ഇഞ്ച് 1.5K 165Hz AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. വൺപ്ലസ് സ്വയം വികസിപ്പിച്ചെടുത്ത ഗെയിമിംഗ് നെറ്റ്‌വർക്ക് ചിപ്പ് G2, എക്‌സ്‌ക്ലൂസീവ് ടച്ച് ചിപ്പ് എന്നിവയും ഇതിലുണ്ട്.

ഗ്ലേസിയർ VC കൂളിങ് ഇതിലുണ്ട്. പുതിയ ഗ്ലേസിയർ എയർജെൽ+ എയ്‌റോസ്‌പേസ് അലുമിനിയം ഫ്രെയിം + ഗ്ലേസിയർ ബാക്ക് കവർ ഗെയിമിംഗ് നടത്തുമ്പോൾ കൈകൾ മുന്നിൽ നിന്നും വശങ്ങളിൽ നിന്നും പിന്നിൽ നിന്നും തണുപ്പിക്കുന്നു. IP66+IP68+IP69+IP69K റേറ്റിങ് ഇതിലുണ്ട്. കൂടാതെ റെയിൻ ടച്ച് 2.0, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ പെർഫോമൻസ് ഫ്ലാഗ്ഷിപ്പ് ബാറ്ററി ശേഷിയുള്ള 8300mAh ഗ്ലേസിയർ ബാറ്ററിയാണ് മറ്റൊരു പ്രത്യേകത.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പുള്ള ആദ്യ ഫോൺ: എയ്സ് 6T ലോഞ്ച് ചെയ്തു

വൺപ്ലസ് എയ്സ് 6T പ്രധാന ഫീച്ചറുകൾ

165Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റുള്ള 6.83-ഇഞ്ച് (2800×1272 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 3840Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഏറ്റവും പുതിയ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഈ വൺപ്ലസ് ഫോണിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ്16​ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് എയ്സ് 6Tയിൽ വൺപ്ലസ് നൽകിയിരിക്കുന്നത്. അ‌തിൽ 1/1.56″ സോണി IMX906 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP 112° അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറ (f/2.4 അപ്പർച്ചർ) ആണ് ഉള്ളത്.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പുള്ള ആദ്യ ഫോൺ: എയ്സ് 6T ലോഞ്ച് ചെയ്തു

IP66/68/69/69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 6.0, Beidou (B1I+B1C+B2a), GPS (L1+L5), GLONASS (G1), ഗലീലിയോ (E1+E5a), QZSS (L1+L5), NFC, USB ടൈപ്പ്-C USB 2.0, 100W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 8300mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

163.41×77.04× 8mm (ഇലക്ട്രിക് വയലറ്റ്) / 8.3mm (ഷാഡോ ഗ്രീൻ, ഫ്ലാഷ് ബ്ലാക്ക്) വലിപ്പവും 211 ഗ്രാം (ഇലക്ട്രിക് വയലറ്റ്) / 216 ഗ്രാം (ഫ്ലാഷ് ബ്ലാക്ക്) / 217 ഗ്രാം (ഷാഡോ ഗ്രീൻ) ഭാരവും ഈ വൺപ്ലസ് എയ്സ് സീരീസ് ഫോണിന് ഉണ്ട്.

വൺപ്ലസ് എയ്സ് 6T വില

വൺപ്ലസ് എയ്സ് 6T 5ജിയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 2599 യുവാൻ (ഏകദേശം 33,150 രൂപ) ആണ് വില. മറ്റ് വേരിയന്റുകളിൽ 16GB + 256GB വേരിയന്റിന് 2899 യുവാൻ (ഏകദേശം 36,975 രൂപ), 12GB + 512GB വേരിയന്റിന് 3099 യുവാൻ (ഏകദേശം 39,525 രൂപ) എന്നിങ്ങനെയാണ് വില.

ഇതിന്റെ 16GB + 512GB വേരിയന്റിന് 3399 യുവാൻ (ഏകദേശം 43,355 രൂപ), 16GB + 512GB Genshin Impact Kamisato Ayaka Edition- 3699 യുവാൻ (ഏകദേശം 47,180 രൂപ), 16GB + 1TB വേരിയന്റിന് 3899 യുവാൻ (ഏകദേശം 49,730 രൂപ) എന്നിങ്ങനെ വില നിശ്ചയിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
OnePlus Ace 6T launched with Snapdragon 8 Gen 5. Its 12GB + 256GB base variant is priced at 2599 Yuan (approximately Rs. 33,150). The phone features an 8300mAh Glacier battery, which is the world's largest performance flagship battery capacity. The model is expected to launch in India and globally on December 17 as the OnePlus 15R.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X