വൺപ്ലസ് 6Tയുടെ സ്ക്രീൻ അൺലോക്ക് സംവിധാനം നമ്മുടെ സകല സങ്കല്പങ്ങളെയും മാറ്റിമറിക്കും!

|

കുറച്ചു നാളുകളായി നമ്മൾ വൺപ്ലസ് 6Tയുമായി ബന്ധപ്പെട്ട പല വാർത്തകളും കേൾക്കുന്നു. ഫോൺ ഏതായാലും ഈ മാസം തന്നെ പുറത്തിറങ്ങും. എന്നാൽ ഫോണുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഒരു സവിശേഷതയായി ഇന്റർനെറ്റിലും മറ്റും കഴിഞ്ഞ ഒരു മാസമായി പ്രചരിച്ചുകൊണ്ടിരുന്ന ഒന്നായിരുന്നു ഫോൺ ഡിസ്പ്ളേയിൽ തന്നെയുള്ള ഇൻ ഡിസ്പ്ളേ ഫിംഗർ പ്രിന്റ് സ്കാനർ. അത് ഉള്ളതാണോ അതോ വെറും വ്യാജവാർത്തയാണോ എന്നതൊക്കെ സംശയിച്ചിരുന്ന നമ്മുടെ മുന്നിലേക്ക് ഇപ്പോൾ അതിന്റെ യഥാർത്ഥ വിശദീകരണവുമായി കമ്പനി സിഇഒ പീറ്റ് ലോ തന്നെ വന്നിരിക്കുകയാണ്.

വൺപ്ലസ് 6Tയുടെ സ്ക്രീൻ അൺലോക്ക് സംവിധാനം നമ്മുടെ സകല സങ്കല്പങ്ങളെയും

 

വരാൻ പോകുന്ന വൺപ്ലസ് 6Tയിൽ അതിവേഗത്തിലുള്ള പ്രവർത്തനം കാഴ്ചവെക്കുന്ന ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് ഉണ്ടാകും എന്നാണ് സിഇഒ പറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ സാങ്കേതികവിദ്യയിൽ വരുന്ന മാറ്റങ്ങൾക്കൊത്ത് പ്രവർത്തിക്കുന്ന കമ്പനി തന്നെയാണ് വൺപ്ലസ് എന്ന് കമ്പനി ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ്. ഇന്നോളം നമ്മൾ ഉപയോഗിച്ച് വന്നിരുന്ന സ്ക്രീൻ അൺലോക്ക് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതായിരിക്കും വൺപ്ലസ്‌ 6Tയിൽ ഉള്ള ഈ സ്ക്രീൻ അൺലോക്ക് സംവിധാനം എന്ന് നമുക്ക് ഉറപ്പിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്കാനർ

ഇതുമായി ബന്ധപ്പെട്ട് 5 സെക്കന്റ് നീളമുള്ള ഒരു വിഡിയോയും കമ്പനി ഇറക്കിയിട്ടുണ്ട്. അത് കാണുന്ന ഏതൊരാൾക്കും എളുപ്പം ഫോണിന്റെ ഡിസൈൻ മുതൽ ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്കാനറിന്റെ സവിശേഷതകൾ വരെ കാണാനും മനസ്സിലാക്കാനും സാധിക്കും. ഇതിൽ നിന്നും ഞങ്ങൾ മനസ്സിലാക്കിയടുത്തോളം ഈ വൺപ്ലസ്‌ 6T ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്‌കാനർ മികച്ച ഫലം തരും എന്നുറപ്പുണ്ട്.

മാസങ്ങൾ നീണ്ട ഗവേഷണങ്ങൾ

വൺപ്ലസ്‌ 6Tയിലെ ഈ ഇൻ ഡിസ്പ്ളേ ഫിംഗർ പ്രിന്റ് സ്കാനർ വികസിപ്പിച്ചെടുക്കുന്നതിൽ മാസങ്ങൾ നീണ്ട ഗവേഷണങ്ങളും മറ്റും കമ്പനിയുടെ ലാബിൽ നടന്നിട്ടുണ്ട് എന്ന കാര്യവും കമ്പനി സൂചിപ്പിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ ഏറ്റവും വേഗതയുള്ള അൺലോക്കിങ് സൗകര്യം വൺപ്ലസ്‌ 6Tയിൽ ഈ അൺലോക്കിങ്ങിൽ ഉണ്ടായിരിക്കും എന്ന് കമ്പനി വ്യക്തമാക്കുന്നു.

നിലവിലുള്ളതിൽ ഏറ്റവും മികച്ച ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്‌കാനർ ടെക്‌നോളജി
 

നിലവിലുള്ളതിൽ ഏറ്റവും മികച്ച ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്‌കാനർ ടെക്‌നോളജി

ഇന്ന് നിലവിലുള്ളതിൽ ഏറ്റവും മികച്ച ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്‌കാനർ ടെക്‌നോളജിയാണ് വൺപ്ലസ്‌ 6Tയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസിംഗ് സാങ്കേതികവിദ്യയിൽ ആണ് എത്തുന്നത്.ഇത് ഒരു ചെറിയ ലെൻസായി സ്‌ക്രീനിൽ നിങ്ങളുടെ വിരൽ പതിക്കുമ്പോൾ ഫോൺ അൺലോക്ക് ചെയ്യാൻ സഹായകമാകും. ഇതിന് സഹായകമായ രീതിയിലുള്ള പ്രത്യേക ഡിസ്പ്ളേ ആണ് ഇതിനായി കമ്പനി വൺപ്ലസ്‌ 6Tയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മികവ് പുലർത്തുന്ന ഹാർഡ്‌വെയർ സോഫ്ട്‍വെയർ അൽഗോരിതങ്ങൾ

ഇത് കൂടാതെ വളരെ മികവ് പുലർത്തുന്ന ഹാർഡ്‌വെയർ സോഫ്ട്‍വെയർ അൽഗോരിതങ്ങൾ ആണ് ഇതിനായി കമ്പനി ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിലൂടെ ഏറ്റവും കൃത്യമായ മികവ് പുലർത്തുന്ന അതിവേഗതയിൽ അൺലോക്ക് ചെയ്യാൻ സഹായിക്കുന്ന ഫിംഗർപ്രിന്റ് സൗകര്യം നമുക്ക് ലഭ്യമാകും. ഇത് കൂടാതെ Qualcomm Snapdragon 845ന്റെ കരുത്ത് കൂടിയാകുമ്പോൾ ഈ സൗകര്യം ഒന്നുകൂടെ മികവ് പുലർത്തും.

പ്രവർത്തനം എങ്ങനെ

നിങ്ങൾ വൺപ്ലസ്‌ 6Tയുടെ സ്‌ക്രീനിൽ അൺലോക്ക് സൗകര്യം ഒരുക്കിയ സ്ഥലത്ത് തൊടുന്ന നിമിഷം തന്നെ നിങ്ങളുടെ വിരലടയാളവുമായി ബന്ധപ്പെട്ട് ഫോണിൽ സ്റ്റോർ ചെയ്ത വിവരങ്ങളുമായി താരതമ്യം ചെയ്യാൻ ഫോണിലെ ഹാർഡ്‌വെയർ പ്രവർത്തനങ്ങളും സോഫ്ട്‍വെയർ പ്രവർത്തനങ്ങളും ഒരേപോലെ സജ്ജമാകും. ശേഷം അതിവേഗതയിൽ തന്നെ ഫോൺ അൺലോക്ക് ചെയ്യപ്പെടും. മറ്റുള്ളവരുടെ ലോഗിനുകൾ അതിലൂടെ തുറക്കാൻ ആവില്ല എന്ന കാര്യം ഇവിടെ പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഫോൺ ഈ മാസം എത്തും

കാലത്തിനൊത്ത മാറ്റങ്ങൾ ഓരോ തവണയും അവതരിപ്പിച്ച് മിടുക്ക് കാട്ടുന്നതിൽ എന്നും മികവ് പുലർത്തിയിരുന്ന കമ്പനിയാണ് വൺപ്ലസ് എന്നത് നമുക്ക് നിസ്സംശയം പറയാവുന്ന കാര്യമാണ്. ആ മികവ് തന്നെ ഇവിടെ വൺപ്ലസ്‌ 6Tയിലും അതിലെ ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്കാനറിലും നമുക്ക് കാണാനും അനുഭവിച്ചറിയാനും സാധിക്കും. ഈ ഒക്ടോബർ മൂന്നാം ആഴ്ചയിൽ ആണ് ഫോൺ പുറത്തിറങ്ങുക എന്നത് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ആമസോണിൽ 'Notify Me'ഓപ്ഷനും കൊടുത്തിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OnePlus 6T Screen Unlock will forever change the way you interact with your phone.

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more