Home
Mobile

വൺപ്ലസ് 6T ഇങ്ങെത്തുകയാണ്.. അറിയേണ്ടതെല്ലാം!

വൺപ്ലസ് 6T ഇങ്ങെത്തുകയാണ്. സവിശേഷതകളും വിലക്കുറവും കൊണ്ട് ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് പ്രീമിയം ഫോണുകളിൽ ഒന്നായി വൺപ്ലസ് 6 വിപണിയിൽ ഏറെ തരംഗങ്ങൾ സൃഷ്ടിച്ചിട്ട് അധികം നാളായിട്ടില്ല. കയ്യിൽ ഒരു ഉപഭോക്താവിനെ പോലും നിരാശപ്പെടുത്താത്ത മികച്ച പ്രകടനവും ഹാർഡ്‌വെയർ സോഫ്ട്‍വെയർ സവിശേഷതകളുമായിരുന്നു വൺപ്ലസ് 6ന്റെ പ്രധാന സവിശേഷതകൾ. ഇപ്പോഴിതാ അതിലേക്ക് കാര്യമായ മാറ്റങ്ങളോടെ വൺപ്ലസ് 6Tയും എത്തുകയാണ്. ആമസോണിൽ ഇപ്പോൾ തന്നെ 'Notify Me' ഓപ്ഷൻ എത്തിയിട്ടുണ്ട്. അടുത്ത മാസമായിരിക്കും ഈ മോഡൽ കമ്പനി പുറത്തിറക്കുക. ഇന്നിവിടെ ഈ മോഡലുമായി ബന്ധപ്പെട്ട ചില വാർത്തകളിലൂടെയും മറ്റു സവിശേഷതകളിലൂടെയും കടന്നുപോകുകയാണ് ഞങ്ങൾ.

ബ്രാൻഡ് അംബാസഡർ ആയി അമിതാബ് ബച്ചൻ

ബ്രാൻഡ് അംബാസഡർ ആയി അമിതാബ് ബച്ചൻ

വിപണിയിൽ ഓരോ തവണയും തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമ്പോൾ വ്യത്യസ്തങ്ങളായ വിപണന തന്ത്രങ്ങളും പരസ്യ മാർഗ്ഗങ്ങളുമാണ് കമ്പനി അവലംബിക്കാറുള്ളത്. സോഷ്യൽ മീഡിയയുടെ സ്വാധീനവും കമ്പനി കാര്യമായി ഉപയോഗിക്കാറുണ്ട്. ഇതിന് പുറമെയായി ഇത്തവണ കുറച്ചധികം വിപണന തന്ത്രങ്ങളുമായി കമ്പനി എത്തുകയാണ് അമിതാബ് ബച്ചനെ ഇന്ത്യയിൽ ബ്രാൻഡ് അംബാസഡർ ആക്കിക്കൊണ്ട്. ഇതിനായുള്ള പരസ്യ ചിത്രത്തിൽ അമിതാബ് ബച്ചൻ ഫോൺ കയ്യിൽ പിടിച്ചു നിൽക്കുന്ന രംഗം കാണാം. അതിൽ നിന്നും വരാനിരിക്കുന്ന ഈ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്ക് മനസ്സിലാക്കാനും പറ്റുന്നുണ്ട്.

മറ്റൊരു ടിവി പരസ്യം കൂടെ

മറ്റൊരു ടിവി പരസ്യം കൂടെ

ഇവിടെ ഫോൺ ഇറങ്ങുന്നതിന് മുമ്പ് തന്നെ മറ്റൊരു ടിവി പരസ്യം കൂടെ കമ്പനി അവതരിപ്പിക്കും. നിലവിൽ വൺപ്ലസ് 6Tയെ കുറിച്ച് ആരാധകർക്കിടയിൽ ഉള്ള പ്രതീക്ഷകളും മറ്റും ഒന്നുകൂടെ കൂട്ടുന്നതായിരിക്കും ഈ പരസ്യം. പരസ്യം എങ്ങനെയുള്ളതാണെന്ന് ഇപ്പോൾ അറിയില്ലെങ്കിലും വൺപ്ലസ് ആയത് കൊണ്ട് തങ്ങളുടേതായ ശൈലിയിൽ വ്യത്യസ്തമായ ഒരു പരസ്യം തന്നെയായിരിക്കും വരുക എന്നുറപ്പിക്കാം. കമ്പനിയുടെ ഓരോ ഉൽപ്പന്നങ്ങളും എന്തുമാത്രം ഗുണമേന്മ നൽകുന്നുണ്ട് എന്ന കാര്യം ഒരു ഉപഭോക്താവെന്ന നിലയിൽ നമുക്ക് അറിയാൻ പറ്റുന്നുണ്ട് എന്നതിനാൽ തന്നെ കമ്പനിയുടെ പരസ്യങ്ങളും നമുക്ക് ഒഴിവാക്കാൻ പറ്റില്ല. ആരാധകരെ സംബന്ധിച്ചെടുത്തോളം അത് പ്രത്യേകം പറയേണ്ട ആവശ്യവുമില്ല.

ഹോട്സ്റ്റാറിൽ..

ഹോട്സ്റ്റാറിൽ..

കൃത്യമായതും സുതാര്യമായതുമായ പരസ്യങ്ങളിലൂടെയും വിപണന തന്ത്രങ്ങളിലൂടെയും വിപണിയിൽ കഴിവ് തെളിയിച്ച കമ്പനിയാണ് വൺപ്ലസ്. അതിലേക്ക് ഏറ്റവും പുതിയതായി കമ്പനി എത്തിക്കുന്ന വൺപ്ലസ് 6Tയുടെ പരസ്യവും ഈ രീതിയിൽ വ്യത്യസ്തമാക്കുകയാണ് കമ്പനി. നടന്നുകൊണ്ടിരിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഹോട്ട്സ്റ്റാർ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഈ വൺപ്ലസ് 6T. താഴെയുള്ള ചിയേർസ് ഇമോജികളിൽ വൺപ്ലസ് 6Tയുടെ ചിഹ്നവും കാണാം.

വലിയ ബാറ്ററി

വലിയ ബാറ്ററി

ഫോൺ ഉണ്ടായ കാലം തൊട്ടുള്ള ഏറ്റവും വലിയ പോരായ്മയാണ് ബാറ്ററി പെട്ടന്ന് തീർന്നുപോകുന്ന പ്രശ്നം. ഇതിനു പരിഹാരമായി വലിയ കരുത്തുള്ള ബാറ്ററികൾ അവതരിപ്പിച്ചും അതിവേഗതയിലുള്ള ചാർജ്ജിങ് സംവിധാനങ്ങൾ ഒരുക്കിയും കമ്പനികൾ മികവ് പുലർത്തിയിട്ടുമുണ്ട്. ഇവിടെ വൺപ്ലസ് 6Tയും അത്തരത്തിൽ ഏറെ മികവ് പുലർത്തുന്ന ബാറ്ററിയുമായിട്ടാണ് എത്തുന്നത്. മുമ്പ് വൺപ്ലസ് 6ൽ കമ്പനി ഉൾക്കൊള്ളിച്ച 3300 mAh എന്ന ബാറ്ററിയെക്കാൾ കൂടിയ 3700 mAh ബാറ്ററിയാണ് ഇത്തവണ ഫോണിൽ ഉള്ളത്.

പിറകിൽ മൂന്ന് ക്യാമറകൾ

പിറകിൽ മൂന്ന് ക്യാമറകൾ

മൂന്ന് ക്യമറകൾ ഉള്ള ഫോൺ ആയി വൺപ്ലസും മാറുകയാണ്. വരാനിരിക്കുന്ന ഈ മോഡലിന്റെ ഓൺലൈനിൽ പുറത്തായ ചിത്രങ്ങളും മറ്റും സൂചിപ്പിക്കുന്നതും അത് തന്നെയാണ്. നിലവിൽ ഇരട്ട ക്യാമറ സെറ്റപ്പ് ഉള്ള വൺപ്ലസ് 6ൽ തന്നെ മികച്ച ചിത്രങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. അപ്പോൾ വൺപ്ലസ് 6Tയിൽ എത്തുന്ന മൂന്ന് സെൻസറുകൾ എന്തുമാത്രം മികച്ച ചിത്രങ്ങൾ നൽകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും ഈ മൂന്ന് ലെന്സുകളിലൂടെ DSLR ലെവലിൽ ഉള്ള ചിത്രങ്ങൾ നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
OnePlus 6T to take the center stage soon: Here's what to look out for.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X