Home
Mobile

കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുമായി വൺപ്ലസ് 6 ടി തണ്ടർ പർപ്പിൾ എഡിഷൻ

കരുത്തിൽ എന്നും മുൻപന്തിയിലാണ് വൺപ്ലസ് സ്മാർട്ട് ഫോണുകൾ. അതിൽ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 6ടി ഏറെ വ്യത്യസ്തമായവയാണ്. കരുത്തും ഡിസൈനും വിലയും കൂടിച്ചേർന്ന മോഡൽ. ഡിസൈൻ ഡിപ്പാർട്ട്മെൻറിൽ കൃത്യമായ അപ്ഡേഷനും നടത്തുന്നുണ്ട് കമ്പനി. ഇപ്പോഴിതാ കണ്ണഞ്ചിപ്പിക്കുന്ന തണ്ടർ പർപ്പിൾ എഡിഷനുമായി വിപണിയിലെത്തിയിരിക്കുകയാണ് വൺ പ്ലസ്.

കൃത്യമായ തിളക്കത്തിനായി

കൃത്യമായ തിളക്കത്തിനായി

കൃത്യമായ തിളക്കത്തിനായി മെറ്റലും ഗ്ലാസും കൂടിച്ചേർന്നതാണ് ബോഡി. ഏതാനും മാസങ്ങൾക്കു മുമ്പ് വൺപ്ലസ് 6 ടിയുടെ രണ്ട് മോഡലുകൾ പുറത്തിറങ്ങിയിരുന്നു. മിറർ ബ്ലാക്ക്, മിഡ്നൈറ്റ് ബ്ലാക്ക് എന്നിവയായിരുന്നു രണ്ടു മോഡലുകൾ. ഇപ്പോഴിതാ തണ്ടർ പർപ്പിൾ എഡിഷനും വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ്. വൺപ്ലസ് 6 ടിയുടെ പെർഫോമൻസ് പോലെത്തന്നെയാണ് പുതിയ വേരിയൻറിൻറെ പേരുമുള്ളത് ‘തണ്ടർ പർപ്പിൾ'.

ഡിസൈൻ ഡിപ്പാർട്ട്മെൻറ്

ഡിസൈൻ ഡിപ്പാർട്ട്മെൻറ്

പുതിയ വേരിയൻറിൻറെ കളർ ഷേഡിംഗ് വ്യത്യസ്തമാക്കാനായി കമ്പനിയുടെ ഡിസൈൻ ഡിപ്പാർട്ട്മെൻറ് ഏറെ പണിപ്പെട്ടിട്ടുണ്ട്. ഫോണിൻറെ ഓരോ വശവും നോക്കിയാൽ ആദ്യ കാഴ്ചയിൽ തന്നെയത് വ്യക്തമാകും. സന്ധ്യാ സമയത്ത് ഇടിമിന്നലുണ്ടായാൽ ആകാശ ഭംഗി എങ്ങിനിരിക്കും ? അതു തന്നെയാണ് ഈ ഡിസൈൻ പുറത്തിറക്കാൻ വൺപ്ലസ് എന്ന സ്മാർട്ട്ഫോൺ ഭീമന്മാർക്ക് പ്രചോദനമായതും. കമ്പനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

തണ്ടർ പർപ്പിൾ

തണ്ടർ പർപ്പിൾ

ഫ്രോസ്റ്റഡ് ഗ്ലാസ് ബാക്ക് പാനൽ ഉപയോഗിച്ചാണ് പിൻ ഭാഗത്തെ പർപ്പിൾ നിറമാക്കിയിരിക്കുന്നത്. മറ്റൊരു കമ്പനിയും ഇത്തരത്തിലൊരും എഫർട്ട് സ്വീകരിച്ചിട്ടില്ല എന്നതു ശ്രദ്ധേയം. മുൻ ഭാഗത്ത് ഇയർ പീസിൽ തുടങ്ങിയ ഡിസ്പ്ലേയും കടന്ന് താഴ്ഭാഗത്ത് സ്പീക്കറും പിൻ ഭാഗത്ത് കാമറ ഭാഗത്തും വരെ സൂക്ഷ്മമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പുതിയ തണ്ടർ പർപ്പിൾ എഡിഷൻറെ ബോഡി ഭാഗം മാറ്റ് ഫിനിഷായതുകൊണ്ടുതന്നെ പോറൽ വീഴുമെന്ന ഭയവും വേണ്ട.

വൺപ്ലസിൻറെ ഔദ്യോഗിക പോർട്ടലായ oneplus.in ലും ഫോൺ ലഭിക്കും.

വൺപ്ലസിൻറെ ഔദ്യോഗിക പോർട്ടലായ oneplus.in ലും ഫോൺ ലഭിക്കും.

ലുക്ക് ആൻഡ് ഫീലും കരുത്തും കാമറ ക്വാളിറ്റിയുമെല്ലാം കൂടിച്ചേരുന്ന വൺപ്ലസ് 6 ടി തണ്ടർ പർപ്പിൾ എഡിഷൻ ആരെയും കൊതിപ്പിക്കുന്നതാണ്. കൂടാതെ മുൻ നിര ബ്രാൻഡുകളായ ആപ്പിളിനും സാംസംഗിനുമെല്ലാം വലിയ രീതിയിൽ ഭീഷണിയും ഉയർത്തുന്നുണ്ട്. 

ഓൺലൈൻ ഷോപ്പിംഗ്

ഓൺലൈൻ ഷോപ്പിംഗ്

41,999 രൂപയാണ് പുതിയ എഡിഷൻറെ ഇന്ത്യൻ വിപണിയിലെ വില. 8 ജി.ബിയാണ് റാം കരുത്ത്. ഇൻറേണൽ മെമ്മറിയായി 128 ജി.ബിയുമുണ്ട്. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോണിലും, വൺപ്ലസിൻറെ ഔദ്യോഗിക പോർട്ടലായ oneplus.in ലും ഫോൺ ലഭിക്കും.

Best Mobiles in India

English summary
OnePlus 6T Thunder Purple Edition is simply a piece of art
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X