വണ്‍പ്ലസ് 6T-യും 6-ഉം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍

|

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ വണ്‍പ്ലസ് 6T-യെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഈമാസം 17-ന് ഫോണിന്റെ പ്രഖ്യാപനം ഉണ്ടാകും. ഇതിനിടെ ഫോണുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ചില കാര്യങ്ങള്‍ കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. കമ്പനി നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഫോണില്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടാകും. 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക് പ്രതീക്ഷിക്കണ്ട. വാട്ടര്‍ റെസിസ്റ്റന്റ് രൂപകല്‍പ്പനയായിരിക്കില്ല ഫോണിന്റേത്.

വണ്‍പ്ലസ് 6T-യും 6-ഉം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍

കമ്പനി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ടീസര്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ വണ്‍പ്ലസ് 6-ഉം 6T-യും കാണാം. ഒറ്റനോട്ടത്തില്‍ കാര്യമായ വ്യത്യാസം തോന്നുന്നില്ലെങ്കിലും ഇയര്‍പീസിന്റെ സ്ഥാനത്തില്‍ മാറ്റമുണ്ട്. ഇത്തരത്തില്‍ ഫോണുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രൂപകല്‍പ്പന

രൂപകല്‍പ്പന

രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങളോടെയാണ് വണ്‍പ്ലസ് 6 വിപണിയിലെത്തിയത്. അഞ്ച് അടുക്ക് കോട്ടിംഗോട് കൂടിയ ഗൊറില്ല ഗ്ലാസ് 5 പാനല്‍, 19:9 ആസ്‌പെക്ട് റേഷ്യോ, പിന്‍ഭാഗത്തെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ അവയില്‍ ചിലതാണ്.

വണ്‍പ്ലസ് 6T-യില്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എഡ്ജ്-റ്റു-എഡ്ജ് ഡിസ്‌പ്ലേ, വിവോ വി 11 പ്രോ, ഓപ്പോ ആര്‍ 17 പ്രോ എന്നിവയിലേതിന് സമാനമായ വാട്ടര്‍ഡ്രോപ്പ് നോച്ച് എന്നിവയും പ്രതീക്ഷിക്കാം.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

വണ്‍പ്ലസ് 6-ല്‍ 2280x1080 പിക്‌സെല്‍സ് റെസല്യൂഷനോട് കൂടിയ 6.2 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഉണ്ടായിരുന്നത്. 19:9 ആയിരുന്നു ആസ്‌പെക്ട് റേഷ്യോ. 6T 6.4 ഇഞ്ച് FHD+ ഒപ്ടിക് AMOLED ഡിസ്‌പ്ലേയോടെയാവും വിപണിയിലെത്തുക. 2340x1080 പിക്‌സല്‍ റെസല്യൂഷന്‍, ഉയര്‍ന്ന ആസ്‌പെക്ട് റേഷ്യോ എന്നിവയും പ്രതീക്ഷിക്കാം. വാട്ടര്‍ഡ്രോപ് നോച് ആണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.

ഹാര്‍ഡ്‌വെയര്‍

ഹാര്‍ഡ്‌വെയര്‍

കമ്പനിയുടെ മുന്‍കാല മോഡലുകള്‍ അനുസരിച്ച് ഹാര്‍ഡ്‌വെയറില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. സ്‌നാപ്ഡ്രാഗണ്‍ 845 SoC, 6GB/8GB റാം, 64GB/128GB/256GB സ്റ്റോറേജ് എന്നിവ ഏറെക്കുറെ ഉറപ്പാണ്.

ക്യാമറ

ക്യാമറ

വണ്‍പ്ലസ് 6T-യില്‍ പിന്നില്‍ മൂന്ന് ക്യാമറകള്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വെറും ഊഹങ്ങള്‍ മാത്രമാണെന്ന് പിന്നീട് വ്യക്തമായി. പിന്നില്‍ രണ്ട് ക്യാമറകള്‍ പ്രതീക്ഷിച്ചാല്‍ മതി. സെല്‍ഫി ക്യാമറ വണ്‍പ്ലസ് 6-ലേതിന് സമാനമായിരിക്കും.

ബാറ്ററി

ബാറ്ററി

ഡാഷ് ചാര്‍ജ് സവിശേഷതയോട് കൂടിയ 3300 mAh ബാറ്ററിയാണ് വണ്‍പ്ലസ് 5, 5T, 6 എന്നിവയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 6T മുതല്‍ ഇതിന് മാറ്റം വരുകയാണ്. ഇതില്‍ 3700 mAh ബാറ്ററിയാണ് ഉണ്ടാവുക. വയര്‍ലെസ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ ഫോണ്‍ ആയിരിക്കുമിതെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് കമ്പനി നിഷേധിച്ചിട്ടുണ്ട്.

സോഫ്റ്റ്‌വെയര്‍

സോഫ്റ്റ്‌വെയര്‍

വണ്‍പ്ലസ് 6 പുറത്തിറങ്ങുമ്പോള്‍ ആന്‍ഡ്രോയ്ഡ് ഒറിയോ അടിസ്ഥാന ഓക്‌സിജന്‍ OS-ല്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ആന്‍ഡ്രോയ്ഡ് 9 പൈ അപ്‌ഡേറ്റ് കമ്പനി നല്‍കി. 6T ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം (ഔട്ട്-ഓഫ്-ദി-ബോക്‌സ്) തന്നെ പ്രതീക്ഷിക്കാം.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള താരതമ്യമാണിത്. ഇതില്‍ ചില കാര്യങ്ങളില്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുള്ളൂ.

റ്റെതറിംഗും ഹോട്ട്‌സ്‌പോട്ടും തമ്മിലുള്ള വ്യത്യാസം; ഏതാണ് മികച്ചത്?റ്റെതറിംഗും ഹോട്ട്‌സ്‌പോട്ടും തമ്മിലുള്ള വ്യത്യാസം; ഏതാണ് മികച്ചത്?

 

Best Mobiles in India

Read more about:
English summary
OnePlus 6T vs OnePlus 6: Key differences in design, specifications, features and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X