5G സംവിധാനത്തോട് കൂടിയ വണ്‍പ്ലസ് 7 2019-ല്‍ വിപണിയിലെത്തും

|

ഈ മാസം 29ന് വണ്‍പ്ലസ് 6T വിപണിയിലിറക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് വണ്‍പ്ലസ്. കമ്പനിയുടെ ഏറ്റവും വില കൂടിയതും സാങ്കേതിക സൗകര്യങ്ങള്‍ ഉള്ളതുമായ ഫോണ്‍ ആയിരിക്കുമിത്. ഇതിനിടെ 5G സംവിധാനത്തോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ 2019-ല്‍ പുറത്തിറക്കുമെന്ന് വണ്‍പ്ലസ് സഹസ്ഥാപകന്‍ കാള്‍ പെയ് ഹോംഗ്‌കോങില്‍ പ്രഖ്യാപിച്ചു.

5G സാങ്കേതികവിദ്യ

5G സാങ്കേതികവിദ്യ

5G സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി വണ്‍പ്ലസ് ക്വാല്‍കോമുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. 2018 ഓഗസ്റ്റില്‍ ഇത് പരീക്ഷിക്കുകയും ചെയ്തു. പുതിയ ഫോണിന്റെ പേര് കാള്‍ പെയ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കമ്പനി ഫോണുകള്‍ക്ക് പേരുനല്‍കുന്ന രീതി പരിശോധിച്ചാല്‍ പുതിയ ഫോണ്‍ വണ്‍പ്ലസ് 7 ആകാനാണ് സാധ്യത. 5G സവിശേഷതയുള്ള ആദ്യ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമിത്.

ഫോണ്‍ പ്രവര്‍ത്തിക്കുക.

ഫോണ്‍ പ്രവര്‍ത്തിക്കുക.

സ്‌നാപ്ഡ്രാഗണ്‍ X50 5G മോഡം, QTM052 mm വേവ് ആന്റിന എന്നിവ ഉപയോഗിച്ചായിരിക്കും 5G നല്‍കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 SoC-യില്‍ ഫോണ്‍ പ്രവര്‍ത്തിക്കുക.

 5G സ്മാര്‍ട്ട്‌ഫോണ്‍
 

5G സ്മാര്‍ട്ട്‌ഫോണ്‍

ഷവോമി, HMD ഗ്ലോബല്‍, സോണി, HTC, LG, മോട്ടോറോള, വിവോ, ഓപ്പോ എന്നിവയും 5G സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവയിലെല്ലാം സ്‌നാപ്ഡ്രാഗണ്‍ 855 SoC ഉപയോഗിക്കാനാണ് സാധ്യത. 5G നെറ്റ് വര്‍ക്ക് സാധ്യമാകുന്നതോടെ 4K മുഴുനീള സിനിമ, ഗെയിമുകളായ PUBG, ഫോര്‍ട്ട്‌നൈറ്റ് മുതലായവ ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഒരു തടസ്സവുമില്ലാതെ 2K, 4K വീഡിയോകള്‍ കാണാനുമാകും.

 മി മിക്‌സ് 3 ആദ്യ 5G സ്മാര്‍ട്ട്‌ഫോണ്‍?

മി മിക്‌സ് 3 ആദ്യ 5G സ്മാര്‍ട്ട്‌ഫോണ്‍?

ഒക്ടോബര്‍ 25-ന് വിപണിയിലെത്തുന്ന ഷവോമി മി മിക്‌സ് 3 ആദ്യ 5G സ്മാര്‍ട്ട്‌ഫോണ്‍ ആകുമോയെന്ന് അറിയാനായി കാത്തിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍. 10 GB റാമോട് കൂടിയ ഫോണില്‍ 5G പ്രവതീക്ഷിക്കുന്നവര്‍ ഏറെയാണ്. ക്വാല്‍കോം ഇതുവരെ സ്‌നാപ്ഡ്രാഗണ്‍ 855 SoC പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ മി മിക്‌സ് 3-യിലെ 5G പ്രതീക്ഷ അസ്ഥാനത്താകുമോ എന്ന് സംശയിക്കുന്നവരുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 845 SoC-യിലാണ് മി മിക്‌സ് 3 പ്രവര്‍ത്തിക്കുന്നത്. പിന്നീട് 855 SoC പതിപ്പ് കമ്പനി പുറത്തിറക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

പേഴ്സണൽ സെക്രട്ടറിയുടെ ചതിയിൽ പേടിഎം ഉടമ; ആവശ്യപ്പെട്ടത് 20 കോടി; വിവരങ്ങൾ എല്ലാം ചോർത്തി!പേഴ്സണൽ സെക്രട്ടറിയുടെ ചതിയിൽ പേടിഎം ഉടമ; ആവശ്യപ്പെട്ടത് 20 കോടി; വിവരങ്ങൾ എല്ലാം ചോർത്തി!

Best Mobiles in India

English summary
OnePlus 7 is likely to launch in 2019 with 5G networking capability

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X