വണ്‍പ്ലസ് ശ്രേണിയിലെ കരുത്തന്‍; വണ്‍പ്ലസ് 7 പ്രോ റിവ്യൂ

|

ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് വിപണിയിലെത്തിച്ച ഏറ്റവും പുതിയ മോഡലാണ് വണ്‍പ്ലസ് 7 പ്രോ. വണ്‍പ്ലസ് ഫോണുകളുടെ കരുത്ത് അടുത്തറിയാവുന്നവര്‍ക്ക് മോഡലിനെക്കുറിച്ച് വിശദീകരണം ആവശ്യമായി വരില്ല. അത്രയ്ക്ക് സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് വണ്‍പ്ലസ് മോഡലുകളുടെ വരവ്. ഡിസൈനിംഗിലും കരുത്തിലും ക്യാമറ ക്വാളിറ്റിയിലും ഒരുപോലെ വണ്‍പ്ലസ് 7 പ്രോ മികവുപുലര്‍ത്തുന്നുണ്ട്.

വണ്‍പ്ലസ് ശ്രേണിയിലെ കരുത്തന്‍; വണ്‍പ്ലസ് 7 പ്രോ റിവ്യൂ

മോഡല്‍ ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പ്രതികരണം രേഖപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. ബംഗളൂരുവില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങിലാണ് മോഡലിനെ ആദ്യമായി ഇന്ത്യയിലെത്തിച്ചത്. 2019ല്‍ വിപണിയില്‍ ലഭ്യമായ മികച്ച ഫ്‌ളാഗ്ഷിപ്പ് മോഡലാണോ വണ്‍പ്ലസ് 7 പ്രോ. അടുത്തറിയാം.

ഡിസൈന്‍

ഡിസൈന്‍

വണ്‍പ്ലസ് ഫോണുകളുടെ ഡിസൈനിംഗിനെപ്പറ്റി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഒറ്റ ലുക്കില്‍ ഏവരുടെയും ഇഷ്ട കഥാപാത്രമായി മാറും ഈ മിടുക്കന്‍. 2.5 ഡി കര്‍വ്ഡ് ഗ്ലാസ് പാനലാണ് പിന്‍ഭാഗത്തുള്ളത്. മുന്‍ഭാഗത്തെ ഇന്‍-ഡിസ്‌പ്ലേ പ്രത്യേക രൂപഭംഗി നല്‍കുന്നു. മറ്റുള്ള ഫ്‌ളാഗ്ഷിപ്പ് മോഡലുകളെ അപേക്ഷിച്ച് ലുക്കില്‍ ഏറെ വ്യത്യാസമുണ്ട്. നോച്ചും ബേസിലുകളും ഫോണിനെ വ്യത്യസ്തനാക്കുന്നു.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

6.7 ഇഞ്ച് ഓ.എല്‍.ഇ.ഡി ക്വാഡ് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2 കെ ഡിസ്‌പ്ലേ ഫീച്ചര്‍ എടുത്തുപറയേണ്ടതാണ്. 90 ഹെര്‍ട്‌സാണ് റിഫ്രഷ് റേറ്റ്. ഓ.എല്‍.ഇ.ഡി പാനലുപയോഗിച്ചാണ് നിര്‍മാണം. സാംസംഗ് ഗ്യാലക്‌സി എസ് 10 നെ അനുസ്മരിപ്പിക്കുവിധമാണ് നിര്‍മാണം.

ഹാര്‍ഡ് വെയര്‍

ഹാര്‍ഡ് വെയര്‍

വണ്‍പ്ലസ് 7ലുള്ളതുപോലെത്തന്നെ ഹാര്‍ഡ് വെയര്‍ കരുത്ത് വണ്‍പ്ലസ് 7 പ്രോയിലുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നുണ്ട്. ഒപ്പം 6/8/12 ജി.ബ് റാം കരുത്തും 128/256 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തും ഫോണിലുണ്ട്. പുത്തന്‍ വൈബ്രേഷന്‍ മോട്ടോര്‍ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 4,000 മില്ലി ആംപയറിന്റെ ബാറ്ററി കരുത്ത് ഫോണിലുണ്ട്. വാര്‍പ് ചാര്‍ജ് 30 സപ്പോര്‍ട്ടുമുണ്ട്്. 20 മിനിറ്റു ചാര്‍ജ് ചെയ്താല്‍ ഒരുദിവസം വരെ നോര്‍മല്‍ രീതിയില്‍ ചാര്‍ജ് നില്‍ക്കും.

ക്യാമറ

ക്യാമറ

111 പോയിന്റ് ഡി.എക്‌സ്.ഒ മാര്‍ക്കോടുകൂടി ക്യാമറ രംഗത്ത് മികവു പുലര്‍ത്തുകായണ് വണ്‍പ്ലസ് 7 പ്രോ. 48 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും 16 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സും പിന്നിലുണ്ട്. 117 ഡിഗ്രിയാണ് ഫീല്‍ഡ് ഓഫ് വ്യൂ. 8മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സ് 3X ഓപ്റ്റിക്കല്‍ സൂമിംഗ് നല്‍കും.

ചുരുക്കം

ചുരുക്കം

പ്രീമിയം ശ്രേണിയില്‍ ലഭ്യമായ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് വണ്‍പ്ല് 7 പ്രോ എന്നതില്‍ സംശയമില്ല. ഐ.പി റേറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയുടെ അഭാവം മാത്രമാകും നിങ്ങളെ നിരാശപ്പെടുത്തുക.

വിപണിയിലെ മികച്ച ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍; വണ്‍പ്ലസ് 7 ഫസ്റ്റ് ഇംപ്രഷന്‍വിപണിയിലെ മികച്ച ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍; വണ്‍പ്ലസ് 7 ഫസ്റ്റ് ഇംപ്രഷന്‍

 

Best Mobiles in India

Read more about:
English summary
OnePlus 7 Pro first impression: Best OnePlus smartphone ever

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X