വൺപ്ലസ് 7 ടി പ്രോയ്ക്ക് ഇന്ത്യയിൽ 6,000 രൂപ സ്ഥിര വിലകുറവ്: വിശദാംശങ്ങൾ

|

വൺപ്ലസ് ഇന്ത്യയിലെ വൺപ്ലസ് 7 ടി പ്രോ ഹേസ് ബ്ലൂവിന്റെ വില 6,000 രൂപ കുറച്ചു. ആമസോൺ ഇന്ത്യ, വൺപ്ലസ് ഔദ്യോഗിക സ്റ്റോറുകളിൽ 53,999 രൂപയ്ക്ക് പകരം 47,999 രൂപയിലാണ് ഈ ഹാൻഡ്‌സെറ്റ് ഇപ്പോൾ ലഭിക്കുന്നത്. മാത്രമല്ല, ആമസോൺ.ഇനിലെ എല്ലാ വൺപ്ലസ് 7 പ്രോ, 7 ടി സീരീസുകളിലും കമ്പനി 12 മാസം വരെ ചിലവില്ലാത്ത ഇഎംഐ വാഗ്ദാനം ചെയ്യാൻ തുടങ്ങി.

വൺപ്ലസ് 7 ടി പ്രോ ഇന്ത്യയിൽ
 

വൺപ്ലസ് 7 ടി പ്രോ ഇന്ത്യയിൽ

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വിൽപ്പന വീണ്ടും തത്സമയം നടക്കുന്നതിനാൽ 12 മാസത്തിനിടെ കുറഞ്ഞ പ്രതിമാസ ഗഡുക്കളായി അടയ്ക്കുന്നതിന് വൺപ്ലസ് ബജാജ് ഫിനാൻസുമായി ഇപ്പോൾ പങ്കാളിത്തത്തിലാണ്. മൂല്യത്തിന്റെ മൂന്നിലൊന്ന് ഈ ഫോൺ വാങ്ങുമ്പോൾ ബാക്കി തുക 12 തവണകളായി അടയ്ക്കുന്ന ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭിക്കുന്നത്.

വൺപ്ലസ് 7 ടി പ്രോ വില

വൺപ്ലസ് 7 ടി പ്രോ വില

വൺപ്ലസ് 7ടി പ്രോ ക്യുഎച്ച്ഡി + റെസല്യൂഷനും എച്ച്ഡിആർ 10 + (3120x1440 സ്‌ക്രീൻ റെസലൂഷൻ) 6.67 ഇഞ്ച് വലുപ്പമുള്ള 90 ഹെർട്സ് ഡിസ്പ്ലെയുമായിട്ടാണ് പുറത്തിറങ്ങിയത്. പിൻ പാനലിലിൽ മൂന്ന് ക്യാമറകളും മുൻവശത്ത് സെൽഫികൾക്കായി സിംഗിൾ ഇമേജ് സെൻസറുമാണ് വൺപ്ലസ് 7 ടി പ്രോയിൽ നൽകിയിട്ടുള്ളത്. 7 പി ലെൻസ് ഘടന, എഫ് 1.6 അപ്പർച്ചർ, ഒഐഎസ് എന്നിവയുള്ള സോണി 48 എംപി ഐഎംഎക്സ് 586 സെൻസറാണ് പ്രൈമറി ക്യാമറയിൽ നൽകിയിട്ടുള്ളത്.

വൺപ്ലസ് 7ടി പ്രോ ഇപ്പോൾ 7,000 രൂപ വരെ വിലക്കിഴിവിൽ സ്വന്തമാക്കാം

വൺപ്ലസ് 7 ടി പ്രോ വില്പന

വൺപ്ലസ് 7 ടി പ്രോ വില്പന

117 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 16 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസാണ് സെക്കൻഡറി ക്യാമറയിൽ നൽകിയിട്ടുള്ളത്. മൂന്നാമത്തെ ക്യാമറ F 2.4 അപ്പേർച്ചറും 3x ഒപ്റ്റിക്കൽ സൂമുമുള്ള, OIS സപ്പോർട്ടോട് കൂടിയ 8 എംപി ടെലിഫോട്ടോ ലെൻസാണ്. ക്യാമറ ആപ്ലിക്കേഷനിൽ തന്നെ സൂപ്പർ മാക്രോ മോഡും നൈറ്റ്സ്കേപ്പ് മോഡും നൽകിയിട്ടുണ്ട്. ഇത് എച്ച്ഐ‌എസിനെയും (ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷൻ) സപ്പോർട്ട് ചെയ്യുമെന്നതിനാൽ ഉപയോക്താക്കൾക്ക് സുഗമവും സ്റ്റെബിലിറ്റി ഉള്ളതുമായ വീഡിയോ ഷൂട്ട് ചെയ്യാൻ കഴിയും.

വൺപ്ലസ് 7 ടി പ്രോ വിലകുറവ്
 

വൺപ്ലസ് 7 ടി പ്രോ വിലകുറവ്

വൺപ്ലസ് 7 ടി പ്രോയുടെ മുൻവശത്ത്, 16 എംപി പോപ്പ്-അപ്പ് സെൽഫി ഷൂട്ട ക്യാമറയാണ് നൽകിയിട്ടുള്ളത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 പ്ലസ് പ്രോസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒ.എസ് 10ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 30W വാർപ്പ് ചാർജ് 30 ടി സപ്പോർട്ടുള്ള 4080 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 7 ടി പ്രോയിൽ നൽകിയിട്ടുള്ളത്.

Most Read Articles
Best Mobiles in India

English summary
OnePlus 7T Pro received a price cut of Rs. 6,000 last month but because of the lockdown restrictions owing to coronavirus outbreak, deliveries were not possible. Now that the restrictions have been somewhat relaxed and e-commerce websites are allowed to deliver non-essentials like smartphones in certain areas, OnePlus has officially announced the OnePlus 7T Pro price cut, and brought back the OnePlus 7-series for sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X