Home
Mobile

വൺപ്ലസ് 8 ടി ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: ലൈവ് സ്ട്രീം, പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഇന്ന് രാത്രി 7:30 ന് ആരംഭിക്കുന്ന വെർച്വൽ ഇവന്റിലൂടെ വൺപ്ലസ് 8 ടി സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിലെത്തും. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ വൺപ്ലസ് 8 സീരീസിന്റെ പിൻഗാമിയാണ് ഈ പുതിയ സ്മാർട്ട്ഫോൺ. 65W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ, 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ എന്നിങ്ങനെയുള്ള ചില പ്രധാന സവിശേഷതകൾ വൺപ്ലസ് ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. കൂടാതെ, വൺപ്ലസ് 8 ടിക്ക് 5 ജി പിന്തുണയുണ്ടാകും. ഈ സ്മാർട്ട്ഫോണിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വൺപ്ലസ് 8 സീരീസിനേക്കാൾ കൂടുതൽ വില വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വൺപ്ലസ് 8 ടി ഇന്ത്യയിൽ ലോഞ്ച്: ലൈവ് സ്ട്രീം എങ്ങനെ കാണാം, പ്രതീക്ഷിക്കുന്ന വില

വൺപ്ലസ് 8 ടി ഇന്ത്യയിൽ ലോഞ്ച്: ലൈവ് സ്ട്രീം എങ്ങനെ കാണാം, പ്രതീക്ഷിക്കുന്ന വില

വൺപ്ലസ് വേൾഡ്, യൂട്യൂബ് എന്നിവയിൽ സംപ്രേഷണം ചെയ്യുന്ന വെർച്വൽ ഇവന്റിലൂടെ ഇന്ന് രാത്രി 7:30 ന് വൺപ്ലസ് 8 ടി ഇന്ത്യയിൽ വിപണിയിലെത്തും. കമ്പനി ഇതുവരെ ഈ ഫോണിന്റെ വില വെളിപ്പെടുത്തിയിലെങ്കിലും, കഴിഞ്ഞ മാസം ആമസോൺ ജർമ്മനിയിൽ ഒരു ലിസ്റ്റിംഗ് കാണിക്കുന്നത് 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 599 യൂറോ (ഏകദേശം 51,700 രൂപ) വിലയും, 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 699 യൂറോ (ഏകദേശം 60,000 രൂപ) വിലയുമാണ്.

ലൂണാർ സിൽവർ വേരിയന്റിനൊപ്പം അക്വാമറൈൻ ഗ്രീൻ നിറത്തിലും വൺപ്ലസ് 8 ടി വിൽപ്പനയ്ക്കെത്തും. ഇത് ആമസോൺ വഴിയും വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ് വഴിയും വിൽപ്പനയ്‌ക്കെത്തുന്നതാണ്.

വൺപ്ലസ് 8 ടി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 8 ടി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി വൺപ്ലസ് 8 ടി ഓക്സിജൻ ഒഎസ് 11 ൽ പ്രവർത്തിക്കുമെന്ന് ഇതുവരെ വൺപ്ലസ് വെളിപ്പെടുത്തി. 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ 120 ഹെർട്സ് റിഫ്രെഷ് റേറ്റും 91.1 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുമാണ് വരുന്നത്. 65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. വൺപ്ലസ് 8 ടി യുടെ പിന്നിൽ നാല് ക്യാമറകളുണ്ട്.

സ്നാപ്ഡ്രാഗൺ 865 SoC പ്രോസസർ

സ്നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. വൺപ്ലസ് 8 ടി യുടെ പിൻഭാഗത്തുള്ള ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 16 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്തായി, 16 മെഗാപിക്സൽ സോണി IMX471 സെൻസർ വരുമെന്ന് പറയുന്നു.

Best Mobiles in India

English summary
Today , October 14, OnePlus 8 T will be launched in India via a virtual event that will start at 7:30pm. The phone is the successor to the OnePlus 8 series that was released this year in April.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X