വൺപ്ലസ് 8 ടി സ്മാർട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു: ഓഫറുകളും, ഡിസ്‌കൗണ്ടും

|

വൺപ്ലസ് 8 ടി സ്മാർട്ഫോൺ ഇപ്പോൾ ഇന്ത്യയിൽ വിലക്കുറവിൽ ലഭ്യമാണ്. വൺപ്ലസ് 9, 9 പ്രോ എന്നിവയുടെ ലോഞ്ചിൽ അവയുടെ വില കുറച്ചതിനുശേഷം, വൺപ്ലസ് 8 ടിക്ക് രണ്ടാമത്തെ വിലക്കുറവ് ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. ഈ സീരിസിലെ ഒരു പുതിയ നോർഡ് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഈ ഹാൻഡ്‌സെറ്റിൻറെ രണ്ട് വേരിയന്റുകൾക്കും ഔദ്യോഗികമായി 1,000 രൂപ വിലക്കുറച്ചു. ആദ്യ ജനറേഷൻ വൺപ്ലസ് നോർഡ് ജനപ്രിയമാക്കാൻ സഹായിച്ച മിഡ് പ്രീമിയം സെഗ്‌മെന്റിൽ രണ്ടാമത്തേ സ്മാർട്ഫോൺ മോഡൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസിൻറെ രണ്ടാമത്തേ ഹാൻഡ്‌സെറ്റ് ജനപ്രിയമാക്കിയ 'ഫ്ലാഗ്ഷിപ്പ് കില്ലർ' ടൈറ്റിൽ പുതുക്കാൻ സഹായിച്ചു.

 

വൺപ്ലസ് 8 ടി സ്മാർട്ഫോണിന് ഇന്ത്യയിൽ നൽകിയിട്ടുള്ള പുതിയ വില

വൺപ്ലസ് 8 ടി സ്മാർട്ഫോണിന് ഇന്ത്യയിൽ നൽകിയിട്ടുള്ള പുതിയ വില

വൺപ്ലസ് 8 ടിയുടെ 8 ജിബി + 128 ജിബി വേരിയന്റിന് 38,999 രൂപയും, 12 ജിബി + 256 ജിബി വേരിയന്റിന് 41,999 രൂപയുമാണ് വില വരുന്നത്. ഈ രണ്ട് വേരിയന്റുകളും ഇതുവരെ യഥാക്രമം 39,999 രൂപ, 42,999 രൂപ വിലയ്ക്കായിരുന്നു വിൽപ്പന നടത്തിയിരുന്നത്. 2020 ൽ 42,999 രൂപയ്ക്കും, 45,999 രൂപയ്ക്കും ഈ ഫോണുകൾ വിപണിയിലെത്തി. ഈ പുതിയ വിലയിൽ സ്മാർട്ഫോണുകൾ ഇപ്പോൾ വൺപ്ലസ് ഇന്ത്യയിലും ആമസോൺ ഇന്ത്യയിലും തത്സമയമാണ്.

15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ

വൺപ്ലസ് 8 ടി സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

വൺപ്ലസ് 8 ടി സ്മാർട്ഫോണിൻറെ സവിശേഷതകൾ

ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഓപ്പറേറ്റിംഗ് സിസ്റ്റം 11ൽ പ്രവർത്തിക്കുന്ന വൺപ്ലസ് 8 ടി സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 ആസ്പെക്റ്റ് റേഷിയോ, 402 പിപി പിക്‌സൽ ഡെൻസിറ്റി എന്നീ സവിശേഷതകളുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിട്ടുണ്ട്. 12 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും, അഡ്രിനോ 650 ജിപിയുവുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

വൺപ്ലസ് 8 ടി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

വൺപ്ലസ് 8 ടി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

വൺപ്ലസ് 8 ടി സ്മാർട്ട്ഫോണിൽ ക്വാഡ് റിയർ ക്യാമറ സംവിധമാണുള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 481 സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ലെൻസ്, 5 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾ എടുക്കുവാനും വീഡിയോ കോളുകൾക്കുമായി ഡിസ്‌പ്ലേയുടെ മികളിൽ ഇടത് ഭാഗത്തുള്ള ഹോൾ-പഞ്ച് കട്ട്‌ ഔട്ടിൽ എഫ് / 2.4 ലെൻസുള്ള 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൻസർ നൽകിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
OnePlus 8T has received a second official price cut, after the reductions made at the launch of the OnePlus 9 and 9 Pro. The recent price decrease reduces the official price of both models by Rs 1,000, just in time for the debut of a new Nord smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X