Home
Mobile

പുതിയ ക്യാമറ സവിശേഷതകളുമായി വൺപ്ലസ് 9, 9 പ്രോ, 9 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവ ചൊവ്വാഴ്ച ഒരു വെർച്വൽ ഇവന്റിൽ അവതരിപ്പിച്ചു. സ്വീഡിഷ് ബ്രാൻഡായ ഹാസ്സൽബ്ലാഡ് നൽകുന്ന ക്യാമറകളുമായാണ് പുതിയ വൺപ്ലസ് ഹാൻഡ്‌സെറ്റുകൾ പ്രവർത്തിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. വൺപ്ലസ് 9 പ്രോ വൺപ്ലസ് 8 ടിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യ്ത രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. വൺപ്ലസ് 9 പ്രോ വൺപ്ലസ് 8 പ്രോയുടെ പിൻഗാമിയായി ഇവ വരുന്നു. 120 ഹെർട്സ് ഡിസ്പ്ലേകളുമായി വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവ വരുന്നു. എൽടിപിഒ ഡിസ്പ്ലേയ് വരുന്ന .പ്രോ വേരിയൻറ് സ്മാർട്ട് 120 ഹെർട്സ് സവിശേഷതയിലൂടെ റിഫ്രഷ് റേറ്റ് നൽകുന്നു. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയ്‌ക്ക് പുറമേ ഈ ചൈനീസ് കമ്പനി വൺപ്ലസ് 9 ആർ എന്ന മറ്റൊരു ഹാൻഡ്സെറ്റും അവതരിപ്പിച്ചു. വൃത്താകൃതിയിലുള്ള രൂപകൽപ്പനയും വാർപ്പ് ചാർജ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും വരുന്ന വൺപ്ലസ് വാച്ചും കമ്പനി പുറത്തിറക്കി കഴിഞ്ഞു.

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ആർ, വൺപ്ലസ് വാച്ച് വില ഇന്ത്യയിൽ

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ആർ, വൺപ്ലസ് വാച്ച് വില ഇന്ത്യയിൽ

8 ജിബി + 128 ജിബി സ്റ്റോറേജ് വരുന്ന വൺപ്ലസ് 9 വേരിയന്റിന് ഇന്ത്യയിൽ 49,999 രൂപയും, 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 54,999 രൂപയുമാണ് വില വരുന്നത്. വൺപ്ലസ് 9 പ്രോയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 64,999 രൂപയും,12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 69,999 രൂപയും വില നൽകിയിരിക്കുന്നു. വൺപ്ലസ് 9 ആറിൻറെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 39,999 രൂപയും, 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് 43,999 രൂപയുമാണ് വില വരുന്നത്. കൂടാതെ, പുറത്തിറങ്ങിയ വൺപ്ലസ് വാച്ചിന് 16,999 രൂപയുമാണ് വില വരുന്നത്.

വൺപ്ലസ് 9

ആഗോളതലത്തിൽ, 8 ജിബി + 128 ജിബി സ്റ്റോറേജ് വൺപ്ലസ് 9 മോഡലിന് യൂറോ 699 (ഏകദേശം 60,000 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 799 (ഏകദേശം 68,800 രൂപ), വൺപ്ലസ് 9 പ്രോയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് യൂറോ 899 (ഏകദേശം 77,400 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 999 (ഏകദേശം 86,000 രൂപ), വൺപ്ലസ് വാച്ചിന് യൂറോ 159 (ഏകദേശം 13,700 രൂപ) വില വരുന്നു. ആർട്ടിക് സ്കൈ, ആസ്ട്രൽ ബ്ലാക്ക്, വിന്റർ മിസ്റ്റ് കളർ ഓപ്ഷനുകളിൽ വൺപ്ലസ് 9 വാങ്ങാൻ ലഭ്യമാണ്. വൺപ്ലസ് 9 പ്രോ, മോർണിംഗ് മിസ്റ്റ്, പൈൻ ഗ്രീൻ, സ്റ്റെല്ലാർ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനിൽ വൺപ്ലസ് വണ്ണിൽ അവതരിപ്പിച്ച ക്ലാസിക് സാൻഡ്‌സ്റ്റോൺ ഡിസൈൻ അവതരിപ്പിക്കും. ഈ രണ്ട് സ്മാർട്ട്ഫോണുകളും വൺപ്ലസ് ഓൺലൈൻ സ്റ്റോർ വഴി പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്.

വൺപ്ലസ് 9 പ്രോ

കാർബൺ ബ്ലാക്ക്, ലേക് ബ്ലൂ കളർ ഓപ്ഷനുകളിൽ വിൽപ്പനയ്‌ക്കെത്തുന്ന വൺപ്ലസ് 9 ആറിൻറെ പ്രീ-ഓർഡറുകൾ ഏപ്രിലിൽ ആരംഭിക്കും. മിഡ്‌നൈറ്റ് ബ്ലാക്ക്, മിഡ്‌നൈറ്റ് സിൽവർ ഷേഡുകൾ വരുന്ന സ്റ്റെയിൻ‌ലെസ് സ്റ്റീൽ കേസിൽ വൺപ്ലസ് വാച്ച് ലഭ്യമാകും. ഗോൾഡ് നിറത്തിൽ ഒരു കോബാൾട്ട് അലോയ് കേസ് അവതരിപ്പിക്കുന്ന ഒരു കോബാൾട്ട് ലിമിറ്റഡ് എഡിഷനിലും ഇത് വരും.

വൺപ്ലസ് 9 സവിശേഷതകൾ

വൺപ്ലസ് 9 സവിശേഷതകൾ

വൺപ്ലസ് 9 ആൻഡ്രോയിഡ് 11 ഓക്സിജൻ ഒ.എസ് 11ൽ പ്രവർത്തിക്കുന്നു. 20: 9 ആസ്പെക്റ്റ് റേഷിയോയും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഉൾപ്പെടുന്ന 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഫ്ലൂയിഡ് ഡിസ്‌പ്ലേ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത് . കഴിഞ്ഞ വർഷം വൺപ്ലസ് 8 ടിയിൽ പ്രദർശിപ്പിച്ച അതേ ഡിസ്പ്ലേ ഒരു 3D കോർണിംഗ് ഗോറില്ല ഗ്ലാസ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു. 8 ജിബിയും 12 ജിബി എൽപിഡിഡിആർ 5 റാമുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് വൺപ്ലസ് 9ന് കരുത്തേകുന്നത്. ഇതിൽ വൺപ്ലസ് കൂൾ പ്ലേ എന്നറിയപ്പെടുന്ന മൾട്ടി-ലേയേർഡ് കൂളിംഗ് സിസ്റ്റവുമുണ്ട്.

വൺപ്ലസ് 9 ക്യാമറ സവിശേഷതകൾ

വൺപ്ലസ് 9 ക്യാമറ സവിശേഷതകൾ

ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (ഇഐഎസ്) വരുന്ന 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 689 പ്രൈമറി സെൻസർ ഉണ്ട്. അൾട്രാ വൈഡ് ആംഗിൾ എഫ് / 2.2 ഫ്രീഫോം ലെൻസും 2 മെഗാപിക്സൽ മോണോക്രോം സെൻസറും വരുന്ന 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 സെക്കൻഡറി സെൻസറും ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. വൺപ്ലസ് 9 ന് മുൻവശത്ത് എഫ് / 2.4 ലെൻസ് വരുന്ന 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയുണ്ട്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ

എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കാത്ത 128 ജിബിയും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും വൺപ്ലസ് 9 ന് ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ഡ്യുവൽ ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്ന സെൻസറുകളുടെ ഒരു നിരയും ഈ സ്മാർട്ട്ഫോണിലുണ്ട്, കൂടാതെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും വരുന്നു. വാർപ്പ് ചാർജ് 65 ടി ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 9ൽ വരുന്നത്. വൺപ്ലസ് 9 ൻറെ നോർത്ത് അമേരിക്കൻ, യൂറോപ്യൻ എഡിഷനുകളിൽ 15W ക്യു വയർലെസ് ചാർജിംഗും ഉണ്ട്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും വൺപ്ലസ് നൽകിയിട്ടുണ്ട്.

വൺപ്ലസ് 9 പ്രോ സവിശേഷതകൾ

വൺപ്ലസ് 9 പ്രോ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഓക്‌സിജൻ ഒഎസ് 11 ൽ വൺപ്ലസ് 9 പ്രോ പ്രവർത്തിക്കുന്നു. 6.7 ഇഞ്ച് ക്യുഎച്ച്ഡി + (1,440x3,216 പിക്‌സൽ) ഫ്ലൂയിഡ് ഡിസ്‌പ്ലേ 2.0 അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്മാർട്ട് 120 ഹെർട്സ് സവിശേഷത പ്രവർത്തനക്ഷമമാക്കുന്ന കുറഞ്ഞ താപനിലയുള്ള പോളിക്രിസ്റ്റലിൻ ഓക്സൈഡ് (എൽടിപിഒ) സാങ്കേതികവിദ്യയുമായി ഡിസ്പ്ലേ ജോടിയാക്കുന്നു. നിലവിലെ ഉപയോക്തൃ സാഹചര്യവുമായി റിഫ്രഷ് റേറ്റ് സ്വപ്രേരിതമായി പൊരുത്തപ്പെടുത്തുന്നതിലൂടെ ഇത് ഊർജ്ജ ഉപഭോഗം 50 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു.

വൺപ്ലസ് 9 പ്രോ കളർ വേരിയന്റ്

സ്മാർട്ട് 120 ഹെർട്സ് സവിശേഷതയ്‌ക്ക് പുറമേ, മൊബൈൽ ഗെയിമുകൾ കളിക്കുമ്പോൾ ടച്ച് റെസ്പോൺസീവ് റേഞ്ച് 360 ഹെർട്സ് ആയി വർദ്ധിപ്പിക്കുന്ന ഹൈപ്പർ ടച്ച് സപ്പോർട്ട് വൺപ്ലസ് 9 പ്രോയ്ക്കുണ്ട്. ഈ സവിശേഷത നിലവിൽ പബ്‌ജി മൊബൈൽ, കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ, ലീഗ് ഓഫ് ലെജന്റ്സ്, ബ്രൗൾ സ്റ്റാർസ് തുടങ്ങിയ ടൈറ്റിലുകളെ സപ്പോർട്ട് ചെയ്യുന്നുണ്ട്. വൺപ്ലസ് 9 പ്രോയിലെ ഗെയിമർമാർക്ക് വൺപ്ലസ് 8 ടിയിൽ ലഭ്യമായ ഹിറ്റ് ഡിസിപ്പേഷൻ രൂപകൽപ്പനയിൽ നിർമ്മിച്ച വൺപ്ലസ് കൂൾ പ്ലേയ്‌ക്കൊപ്പം ഒരു വലിയ വേപ്പർ ചേമ്പർ, കട്ടിയുള്ള ഗ്രാഫൈറ്റ് ഷീറ്റുകൾ, കഴിഞ്ഞ വർഷത്തെ മോഡലിനേക്കാൾ വലിയ കോപ്പർ ഫോയിൽ എന്നിവയും ലഭിക്കും.

വൺപ്ലസ് 9 പ്രോ ക്യാമറ സവിശേഷതകൾ

വൺപ്ലസ് 9 പ്രോ ക്യാമറ സവിശേഷതകൾ

8 ജിബിയും 12 ജിബി എൽപിഡിഡിആർ 5 റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് വൺപ്ലസ് 9 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 789 പ്രൈമറി സെൻസറും എഫ് / 1.8 ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഇഐഎസ് സപ്പോർട്ടുമുള്ള ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ഫ്രീഫോം ലെൻസ്, 8 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ, 2 മെഗാപിക്സൽ മോണോക്രോം സെൻസറുള്ള 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 സെക്കൻഡറി സെൻസറും ക്യാമറ സെറ്റപ്പിലുണ്ട്. മുൻവശത്ത് എഫ് / 2.4 ലെൻസ്‌ വരുന്ന 16 മെഗാപിക്സൽ സെൻസറും ഇഐഎസ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിലുണ്ട്.

 45W വരെ പവർ നൽകാൻ കഴിയുന്ന ചാർജിംഗ്

മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യുവാൻ ഇതിൽ സാധിക്കില്ല. 128 ജിബിയും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും വൺപ്ലസ് 9 പ്രോയിൽ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, ലേസർ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്.

4,500 എംഎഎച്ച് ബാറ്ററി

വാർപ് ചാർജ് 65 ടി, വാർപ്പ് ചാർജ് 50 വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 9 പ്രോയിൽ നൽകിയിരിക്കുന്നത്. ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെ മറ്റ് ഡിവൈസുകളിൽ യുഎസ്ബി പിഡി അല്ലെങ്കിൽ പിപിഎസ് ഉപയോഗിച്ച് 45W വരെ പവർ നൽകാൻ കഴിയുന്ന ചാർജിംഗ് അഡാപ്റ്ററും ഫോണിലുണ്ട്. ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് എന്നിവയ്ക്കായി IP68 സാക്ഷ്യപ്പെടുത്തിയ ബോഡിയും ലഭിക്കും.

വൺപ്ലസ് 9 ആർ സവിശേഷതകൾ

വൺപ്ലസ് 9 ആർ സവിശേഷതകൾ

വൺപ്ലസ് 9 ഫ്ലാഗ്ഷിപ്പുകൾ പോലെ വൺപ്ലസ് 9 ആർ ആൻഡ്രോയിഡ് 11 ഓക്സിജൻ ഒഎസ് 11ൽ പ്രവർത്തിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഇതിൽ വരുന്നത്. വാർപ്പ് ചാർജ് 65 ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വൺപ്ലസ് വാച്ച്

വൺപ്ലസ് വാച്ച്

1.39 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ലേ, ഐപി 68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് എന്നിവ വൺപ്ലസ് വാച്ചിൻറെ പ്രധാന സവിശേഷതകളാണ്. ഇതുകൂടാതെ, ഈ വാച്ച് കമ്പനിയുടെ സ്വന്തം കസ്റ്റമൈസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. വൺപ്ലസ് വാച്ച് ക്ലാസിക് എഡിഷന് 16,999 രൂപയാണ് വില വരുന്നത്. ഈ വാച്ചിൻറെ ലഭ്യതയെ കുറിച്ച് കമ്പനി ഇതുവരെ ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല. വൺപ്ലസ് വാച്ച് കോബോൾട്ട് ലിമിറ്റഡ് എഡിഷൻറെ വിലയോ ലഭ്യതയോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൂൺലൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ വാച്ച് ലഭ്യമാക്കും. സഫയർ ഗ്ലാസ് ടോപ്പിനൊപ്പം വരുന്ന വൺപ്ലസ് വാച്ച് കോബോൾട്ട് ലിമിറ്റഡ് എഡിഷനും കമ്പനി പുറത്തിറക്കി.

വൺപ്ലസ് വാച്ച് സവിശേഷതകൾ

വൺപ്ലസ് 9 ഫ്ലാഗ്ഷിപ്പുകൾ പോലെ വൺപ്ലസ് 9 ആർ ആൻഡ്രോയിഡ് 11 ഓക്സിജൻ ഒഎസ് 11ൽ പ്രവർത്തിക്കുന്നു. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഇതിൽ വരുന്നത്. വാർപ്പ് ചാർജ് 65 ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
The new OnePlus flagships feature Hasselblad cameras and are powered by Qualcomm's Snapdragon 888 processor. The OnePlus 9 is an upgrade to the OnePlus 8T, and the OnePlus 9 Pro is the successor to the OnePlus 8 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X