സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറുമായി ഇന്ത്യയിലും ചൈനയിലും വൺപ്ലസ് 9 ലൈറ്റ് അവതരിപ്പിച്ചേക്കും

|

വൺപ്ലസ് 9 ലൈറ്റ് (OnePlus 9 Lite) സ്മാർട്ഫോൺ രണ്ട് വ്യത്യസ്ത വേരിയന്റുകളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് ടിപ്പ്സ്റ്റർ വെളിപ്പെടുത്തി. നേരത്തെ വൺപ്ലസ് 9 ഇ എന്ന് വിളിക്കപ്പെടുന്ന വൺപ്ലസ് ഫോൺ, വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയ്‌ക്കൊപ്പം ഈ ഹാൻഡ്‌സെറ്റ് പ്രഖ്യപിച്ചതായും പറയുന്നു. വൺപ്ലസ് ഈ വർഷം ആദ്യം വൺപ്ലസ് 9 സീരീസ് അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയ്ക്ക് മുൻനിര സവിശേഷതകളുണ്ടായേക്കും. വൺപ്ലസ് 9 ലൈറ്റ് സ്മാർട്ഫോൺ ഈ സീരീസിൽ വിലകുറഞ്ഞതും വാട്ടർഡ്-ഡൗൺ വേരിയന്റുമായിരിക്കും.

വൺപ്ലസ് 9 ലൈറ്റ് സ്മാർട്ഫോണിൻറെ ലോഞ്ച്
 

ഒരു ടിപ്‌സ്റ്റർ, ട്വിറ്ററിൽ വൺപ്ലസ് 9 ലൈറ്റ് സ്മാർട്ഫോണിൻറെ ലോഞ്ച് വിശദാംശങ്ങൾ ചോർത്തി. മോഡൽ നമ്പറുകളായ LE2100, LE2101 എന്നിവയുമായി വരുന്ന രണ്ട് വേരിയന്റുകൾ ഈ സ്മാർട്ട്ഫോണിലുണ്ടെന്ന് പറയപ്പെടുന്നു. അധികം വൈകാതെ തന്നെ ഇന്ത്യയിലേക്കും ചൈനയിലേക്കും ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചേക്കും. പിന്നീട് ഈ ഹാൻഡ്‌സെറ്റുകൾ യൂറോപ്പിലും യുഎസിലും അവതരിപ്പിച്ചേക്കും. പ്രീവിയസ് ജനറേഷൻ ഫ്രന്റ്ലൈൻ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസറായിരിക്കും ഈ ഹാൻഡ്സെറ്റുകൾക്ക് പ്രവർത്തനക്ഷമത നൽകുന്നതെന്നും ടിപ്പ്സ്റ്റർ കൂട്ടിച്ചേർത്തു.

വൺപ്ലസ് 9 ലൈറ്റ്

വൺപ്ലസ് 9 സീരീസിലെ മൂന്നാമത്തെ മോഡലായി വൺപ്ലസ് 9 ലൈറ്റ് എത്തുമെന്ന് ആൻഡ്രോയിഡ് സെൻട്രൽ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. വൺപ്ലസ് 9 ഇ, വൺപ്ലസ് 9 ടി എന്നിവയുൾപ്പെടെ വ്യത്യസ്ത പേരുകളിലാണ് ഈ സ്മാർട്ട്ഫോൺ തുടക്കത്തിൽ പ്രചരിച്ചിരുന്നത്. ട്വിറ്ററിലെ ടെക്ഡ്രോയിഡർ അക്കൗണ്ടിന് പിന്നിലുള്ള ടിപ്പ്സ്റ്റർ വൺപ്ലസ് 9 സീരീസിന് മൂന്ന് മോഡലുകൾ ഉണ്ടായിരിക്കുമെന്ന അവകാശവാദം നേരത്തെ നിഷേധിച്ചിരുന്നു. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവ ഈ വർഷം മാർച്ച് പകുതിയിൽ എത്തുമെന്ന് പറഞ്ഞിരുന്നു.

വൺപ്ലസ് 9 ലൈറ്റ്: പ്രതീക്ഷിക്കുന്ന വില

വൺപ്ലസ് 9 ലൈറ്റ്: പ്രതീക്ഷിക്കുന്ന വില

കഴിഞ്ഞ മാസം ആൻഡ്രോയിഡ് സെൻട്രലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത് വൺപ്ലസ് 9 ലൈറ്റിന് 600 ഡോളർ (ഏകദേശം 43,800 രൂപ) വില നൽകുമെന്നാണ്. വൺപ്ലസ് 9 ഫോണുകൾക്കൊപ്പം വൺപ്ലസ് നോർഡ് വിൽക്കുന്നത് തുടരാൻ ഇത് പ്രധാനമായും സഹായിക്കും.

വൺപ്ലസ് 9 ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

വൺപ്ലസ് 9 ലൈറ്റ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് 9 ലൈറ്റിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC പ്രോസസർ വരുമെന്ന് അഭ്യൂഹമുണ്ട്. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ടോപ്പ്-ഓഫ്-ലൈൻ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസർ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് 9 ലൈറ്റ് 90Hz റിഫ്രെഷ് റേറ്റോടുകൂടിയ അമോലെഡ് ഡിസ്പ്ലേയുമായി വരുമെന്നും മുകളിൽ 11 ഓക്സിജൻ ഓപ്പറേറ്റിംഗ് സിസ്റ്റം എഡിഷനൊപ്പം ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സിൽ പ്രവർത്തിക്കുമെന്നും പറയുന്നു. സ്മാർട്ട്‌ഫോണിൽ 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉൾപ്പെടുത്തിയേക്കാം. വൺപ്ലസ് 9 ലൈറ്റിനെക്കുറിച്ച് ഇതുവരെ കൂടുതൽ വിശദാംശങ്ങളൊന്നും വൺപ്ലസ് നൽകിയിട്ടില്ല.

Most Read Articles
Best Mobiles in India

English summary

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X