അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടും ബാങ്ക് ഓഫറുകളും; വൺപ്ലസ് 9 പ്രോ സ്വന്തമാക്കാൻ ഏറ്റവും മികച്ച അവസരം

|

വൺപ്ലസിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 9 പ്രോ. വർഷം ഒന്ന് കഴിഞ്ഞെങ്കിലും ഇന്നും വിപണിയിൽ ലഭ്യമാകുന്ന കരുത്തുറ്റ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ മുൻനിരയിൽ തന്നെ വൺപ്ലസ് 9 പ്രോയ്ക്ക് സ്ഥാനമുണ്ട്. പുറത്തിറങ്ങിയ സമയത്ത് ഡിവൈസിൽ ഏതാനും സോഫ്റ്റ്വെയർ പോരായ്മകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വന്ന അപ്ഡേറ്റുകൾ സോഫ്റ്റ്വെയർ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുകയും ചെയ്തിരുന്നു. വിപണിയിൽ ലഭ്യമാകുന്ന കരുത്തുറ്റ വൺപ്ലസ് ഡിവൈസുകളിൽ ഒന്നായ വൺപ്ലസ് 9 പ്രോ ഇപ്പോൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഡിസ്പ്ലെ

എൽടിപിഒ ഡിസ്പ്ലെ ഫീച്ചർ ചെയ്ത് എത്തിയ ആദ്യ വൺപ്ലസ് സ്മാർട്ട്ഫോൺ കൂടിയാണ് വൺപ്ലസ് 9 പ്രോ. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും വൺപ്ലസ് 9 പ്രോ ഓഫർ ചെയ്യുന്നു. ലോഞ്ച് ചെയ്ത് ഒരു വർഷത്തിനിപ്പുറം വലിയ വിലക്കുറവിൽ ആണ് വൺപ്ലസ് 9 പ്രോ കമ്പനി വിൽക്കുന്നത്. അടുത്തിടെ വൺപ്ലസ് 10 പ്രോ പുറത്തിറങ്ങിയതും വൺപ്ലസ് 9 പ്രോയുടെ വിലയിൽ ഗണ്യമായ കുറവ് വരാൻ കാരണമായി. വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന്റെ വിലയും ഒപ്പം ലഭിക്കുന്ന ബാങ്ക് ഓഫറുകളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സ്ക്രോൾ ചെയ്യുക.

ലോകത്തെ ആദ്യ 165 ഹെർട്സ് ഡിസ്പ്ലെയുമായി അസൂസ് ആർഒജി ഫോൺ 6 എത്തുന്നുലോകത്തെ ആദ്യ 165 ഹെർട്സ് ഡിസ്പ്ലെയുമായി അസൂസ് ആർഒജി ഫോൺ 6 എത്തുന്നു

വൺപ്ലസ് 9 പ്രോ വില

വൺപ്ലസ് 9 പ്രോ വില

വൺപ്ലസ് 9 പ്രോയുടെ 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് നിലവിൽ 49,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഉപഭോക്താവിന്റെ പക്കൽ സിറ്റി ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ വൺപ്ലസ് 9 പ്രോയുടെ ബേസ് വേരിയന്റ് 5,000 രൂപ വരെ ഡിസ്കൌണ്ടിലും സ്വന്തമാക്കാം. അതായത് വെറും 44,999 രൂപ നൽകി വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ സ്വന്തമാക്കാം എന്ന് സാരം.

അമേരിക്കൻ
 

അമേരിക്കൻ എക്സ്പ്രസ് കാർഡ് വഴി വൺപ്ലസ് 9 പ്രോ 8 ജിബി വേരിയന്റ് വാങ്ങുമ്പോൾ 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. എന്നാൽ ഇത് ഒരു ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അല്ല എന്ന കാര്യം യൂസേഴ്സ് മനസിലാക്കിയിരിക്കണം. ഈ ഓഫറുകൾക്ക് പുറമെ വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ വാങ്ങുന്ന യൂസേഴ്സിന് ആറ് മാസത്തെ സ്പോട്ടിഫൈ പ്രീമിയം സബ്സ്ക്രിപ്ഷനും സൌജന്യമായി ലഭിക്കും.

ടെക് ലോകത്തെ മാറ്റി മറിച്ച ഐഫോണുകളുടെ ചരിത്രവും പരിണാമവുംടെക് ലോകത്തെ മാറ്റി മറിച്ച ഐഫോണുകളുടെ ചരിത്രവും പരിണാമവും

പഴയ ഡിവൈസ്

കൂടാതെ പഴയ ഡിവൈസ് എക്സ്ചേഞ്ച് ചെയ്ത് വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഈ ഡീൽ കൂടുതൽ മികച്ചതാവുന്നു. വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന്റെ 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റും വാങ്ങാൻ കഴിയും. 54,999 രൂപയ്ക്കാണ് വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് വേരിയന്റ് വിൽപ്പനയ്ക്ക് എത്തുന്നത്.

സ്പോട്ടിഫൈ

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിന് ഒപ്പം ലഭിക്കുന്ന എല്ലാ ഓഫറുകളും ഹൈ എൻഡ് വേരിയന്റിന് ഒപ്പവും ലഭ്യമാകും. ആറ് മാസത്തെ സ്പോട്ടിഫൈ പ്രീമിയം സബ്സ്ക്രിപ്ഷൻ, സിറ്റി കാർഡ് ഉപയോഗിക്കുമ്പോഴുള്ള ഡിസ്കൌണ്ട്, അമേരിക്കൻ എക്സ്പ്രസ് കാർഡ് വഴിയുള്ള ക്യാഷ്ബാക്ക് എന്നിവയെല്ലാം ഈ വേരിയന്റിലും ലഭിക്കും. സിറ്റി ബാങ്ക് ഓഫർ 2022 ജൂൺ 30 വരെ മാത്രമാണ് ഉണ്ടാകുക എന്ന കാര്യം യൂസേഴ്സ് മനസിലാക്കിയിരിക്കണം.

കരുത്തൻ ഫോൺ വേണ്ടവർക്ക് ഈ മാസം വാങ്ങാവുന്ന കിടിലൻ 12 ജിബി റാം സ്മാർട്ട്ഫോണുകൾകരുത്തൻ ഫോൺ വേണ്ടവർക്ക് ഈ മാസം വാങ്ങാവുന്ന കിടിലൻ 12 ജിബി റാം സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 9 പ്രോ ഫീച്ചറുകൾ

വൺപ്ലസ് 9 പ്രോ ഫീച്ചറുകൾ

ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 എസ്ഒസിയാണ് വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 2022ന്റെ പവർ ഹൌസ് ആയ സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുമായി കിടപിടിക്കാനും മത്സരിക്കാനും വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിലെ സ്നാപ്പ്ഡ്രാഗൺ 888 എസ്ഒസിക്ക് ഇപ്പോഴും സാധിക്കുന്നു. 8 ജെൻ 1 എസ്ഒസിയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും സ്നാപ്പ്ഡ്രാഗൺ 888 എസ്ഒസിക്കും ചെയ്യാൻ ആകുമെന്ന് പറയുന്നത് വെറും ഭംഗി വാക്കല്ല.

സ്മാർട്ട്ഫോൺ

വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഒരു കർവ്ഡ് ( 3216 x 1440 പിക്‌സൽസ് റെസല്യൂഷൻ ഉള്ള ) ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. എൽടിപിഒ ഡിസ്പ്ലെയാണ് വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത് എന്ന് നേരത്തെ പറഞ്ഞല്ലോ. 120 ഹെർട്സ് റിഫ്രഷ് റേറ്റും വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

ബജറ്റ് വിപണി പിടിച്ചെടുക്കാൻ മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിബജറ്റ് വിപണി പിടിച്ചെടുക്കാൻ മോട്ടോ ഇ32എസ് സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

ബാറ്ററി

4,500 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. നിലവിലെ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡിവൈസ് ആയ 10 പ്രോയിൽ 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് ഉള്ളത്. അതായത് ഫാസ്റ്റ് ചാർജിങ് ഫീച്ചറിന്റെ കാര്യത്തിൽ രണ്ട് ഡിവൈസുകളും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലെന്ന് സാരം.

ക്വാഡ് റിയർ ക്യാമറ

ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. സോണി ഐഎംഎക്സ്789 48 മെഗാ പിക്സൽ പ്രൈമറി സെൻസർ, സോണി ഐഎംഎക്സ്766 50 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 8 മെഗാ പിക്സൽ ടെലിഫോട്ടോ സെൻസർ, 2 മെഗാ പിക്സൽ മോണോക്രോം സെൻസർ എന്നിവയാണ് ഈ ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തിലെ സെൻസറുകൾ. സെൽഫികൾക്കായി വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണിൽ സോണി ഐഎംഎക്സ്471 16 മെഗാ പിക്സൽ സെൻസറും നൽകിയിരിക്കുന്നു.

ജൂൺ മാസത്തിൽ വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾജൂൺ മാസത്തിൽ വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The OnePlus 9 Pro is one of the most powerful smartphones on the market today. The device had some software vulnerabilities at the time of its release. Subsequent updates, however, fixed all software issues. The OnePlus 9 Pro is now available at a cheaper price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X