Home
Mobile

വൺപ്ലസ് 9 പ്രോ നേരത്തെ സ്വന്തമാക്കുവാൻ നിങ്ങൾക്ക് ഇതാ ഒരവസരം: ഓഫറുകളും, വിലയും

സ്റ്റാൻഡേർഡ് മോഡലിനും വൺപ്ലസ് 9 ആർക്കുമൊപ്പം വൺപ്ലസ് 9 പ്രോ 5 ജി അടുത്തിടെ പ്രഖ്യാപിച്ചു. ഈ മൂന്ന് മോഡലുകളിൽ പ്രോ മോഡൽ ഏപ്രിൽ 1 ന് രാജ്യത്ത് ആദ്യമായി വിൽപ്പനയ്‌ക്കെത്തും. ആമസോൺ ഇന്ത്യ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇപ്പോൾ, ട്വിറ്ററിൽ കമ്പനി ഒരു ടീസർ വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 31 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആമസോൺ പ്രൈം അംഗങ്ങൾക്ക് 'പ്രൈം ഏർലി ആക്സസ് സെയിൽ'' വഴി ഈ ഹാൻഡ്‌സെറ്റ് വാങ്ങാമെന്ന് പറഞ്ഞു.

വൺപ്ലസ് 9 പ്രോ: ഇന്ത്യയിലെ വിലയും ഓഫറുകളും

വൺപ്ലസ് 9 പ്രോ: ഇന്ത്യയിലെ വിലയും ഓഫറുകളും

വൺപ്ലസ് 9 പ്രോയുടെ ബേസിക് 8 ജിബി + 128 ജിബി മോഡലിന് 64,999 രൂപയും, 12 ജിബി + 256 ജിബി മോഡലിന് 69,999 രൂപയും വില വരുന്നു. എസ്‌ബി‌ഐ ക്രെഡിറ്റ് കാർ‌ഡ് വഴിയോ ഇ‌എം‌ഐ ഇടപാടിലോ വൺപ്ലസ് 9 പ്രോ വാങ്ങിയാൽ നിങ്ങൾക്ക് ലോഞ്ച് ഓഫറിൻറെ ഭാഗമായി 4,000 രൂപ വരെ കിഴിവ് ലഭിക്കുന്നതാണ്. വൺപ്ലസ് 9 പ്രോ നിങ്ങൾക്ക് പൈൻ ഗ്രീൻ, സ്റ്റെല്ലാർ ബ്ലാക്ക്, മോർണിംഗ് മിസ്റ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭിക്കുന്നതാണ്.

വൺപ്ലസ് 9 പ്രോ: വാങ്ങാനുള്ള പ്രധാന കാരണങ്ങൾ

വൺപ്ലസ് 9 പ്രോ: വാങ്ങാനുള്ള പ്രധാന കാരണങ്ങൾ

ക്യാമറ സെറ്റപ്പാണ് ഈ പുതിയ വൺപ്ലസ് 9 സീരീസിൻറെ പ്രധാന സവിശേഷത. ഏതൊരു സ്മാർട്ഫോൺ നൽകുന്നതിനേക്കാളും കൂടുതൽ വ്യക്തതയാർന്ന ഫോട്ടോകൾ നൽകുകയെന്ന ലക്ഷ്യത്തോടെ വൺപ്ലസ് അതിൻറെ ക്യാമറകൾക്കായി ഹാസ്സൽബ്ലാഡുമായി സഹകരിച്ച് പ്രവർത്തിക്കും. പിൻ പാനലിൽ വരുന്ന ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 എംപി സോണി ഐഎംഎക്സ് 789 പ്രൈമറി സെൻസർ എഫ് / 1.8 അപ്പർച്ചർ, ഒഐഎസ്, ഇഐഎസ് സപ്പോർട്ട് എന്നിവ ലഭിക്കും. 50 എംപി സോണി ഐഎംഎക്സ് 766 അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 8 എംപി ടെലിഫോട്ടോ ഷൂട്ടർ, 2 എംപി മോണോക്രോം സെൻസർ എന്നിവയാണ് പ്രധാന സെൻസറിനെ പ്രവർത്തിക്കുവാൻ വേണ്ട രീതിയിൽ തയ്യാറാക്കുന്നത്. വീഡിയോകളും സെൽഫികളും പകർത്തുന്നതിനായി ഈ ഫോണിന് മുൻവശത്ത് ഇഐഎസ് സപ്പോർട്ട് വരുന്ന 16 എംപി സെൻസറുണ്ട്.

സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിൽ നിന്നാണ് ഈ ഹാൻഡ്‌സെറ്റിന് ശക്തി

വൺപ്ലസ് 9 പ്രോയിൽ 6.7 ഇഞ്ച് എച്ച്ഡി + ഫ്ലൂയിഡ് അമോലെഡ് എൽടിപിഒ വളഞ്ഞ ഡിസ്‌പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ട്. കൂടാതെ, ഈ ഹാൻഡ്‌സെറ്റിൻറെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് കണ്ടെന്റിനെ ആശ്രയിച്ച് റിഫ്രഷ് റേറ്റുകൾ ക്രെമീകരിക്കാൻ ക്രമീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമായി ജോടിയാക്കിയ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിൽ നിന്നാണ് ഈ ഹാൻഡ്‌സെറ്റിന് ശക്തി ലഭിക്കുന്നത്. എന്നാൽ, സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുന്നതിനായുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഇതിൽ ലഭ്യമല്ല.

4,500 എംഎഎച്ച് ബാറ്ററി

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. കൂടാതെ, ഈ ഹാൻഡ്‌സെറ്റിന് 4,500 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇതിൽ വാർപ്പ് ചാർജ് 65 ടി, വാർപ്പ് ചാർജ് 50 വയർലെസ് ഫാസ്റ്റ് ചാർജിംഗ് എന്നിവ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. മറ്റ് മുൻനിര ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സ്മാർട്ട്‌ഫോണിൻറെ വില അൽപ്പം കൂടുതലാണെങ്കിലും നിങ്ങൾക്ക് സുഗമമായ ഗെയിമിംഗും സ്ക്രോളിംഗ് അനുഭവവും നൂതന ക്യാമറ സവിശേഷതകളും മറ്റും ലഭിക്കും.

Best Mobiles in India

English summary
Along with the regular model and the OnePlus 9R, the OnePlus 9 Pro 5G was recently released. The Pro model, out of the three, will go on sale for the first time in the country on April 1. The phone will be sold on Amazon India as well as the company's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X