വൺപ്ലസ് 9 പ്രോയുടെ 12 ജിബി റാം മോഡൽ വിൽപ്പന ഇന്ന് ആരംഭിച്ചു
രണ്ട് റാം വേരിയന്റുകളുമായി വൺപ്ലസ് 9 പ്രോ ഇന്നലെ ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമായി വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഇന്ന് മുതൽ ആമസോണിലെ എല്ലാ പ്രൈം അംഗങ്ങൾക്കും വൺപ്ലസ് 9 പ്രോ ലഭ്യമാകും. എന്നാൽ, വൺപ്ലസ് 9 പ്രോയുടെ സ്റ്റോക്ക് ഇപ്പോൾ പരിമിതമാണെന്ന് പറയുന്നു. ഇപ്പോൾ വിൽപ്പനയ്ക്ക് ലഭ്യമായിരിക്കുന്നത് 12 ജിബി റാം വേരിയന്റ് മാത്രമാണ്. 8 ജിബി റാമുള്ള ബേസിക് വേരിയന്റ് ഇപ്പോൾ സ്റ്റോക്കില്ല. അതിനാൽ, ഇന്ന് നിങ്ങൾക്ക് വൺപ്ലസ് 9 പ്രോയുടെ 12 ജിബി റാം വേരിയൻറ് മാത്രമാണ് സ്വന്തമാക്കുവാൻ കഴിയുന്നത്.

ഈ വേരിയന്റിന് 69,999 രൂപയാണ് കമ്പനി വില നൽകിയിരിക്കുന്നത്. മോണിംഗ് മിസ്റ്റ് കളർ വേരിയന്റിൽ മാത്രമായിട്ടാണ് ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകുന്നത്. പൈൻ ഗ്രീൻ, സ്റ്റെല്ലാർ ബ്ലാക്ക് ഓപ്ഷനുകൾ ഓൺലൈനിൽ സ്റ്റോക്കില്ല. പലയാളുകൾക്കും മറ്റ് കളർ വേരിയന്റുകൾ വൺപ്ലസ് ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി കണ്ടെത്താനും നിരവധി പരിമിതമായ കാലയളവ് ഓഫറുകൾ കണ്ടെത്താനും കഴിയുന്നുണ്ട്.

വൺപ്ലസ് 9 പ്രോ ഓപ്പൺ സെയിൽ
കമ്പനിയിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന എല്ലാ ഫീച്ചറുകളും ഉപയോഗിച്ച് ഈ വർഷം വൺപ്ലസിൽ നിന്നുള്ള ഏറ്റവും മികച്ച ഓഫറാണ് വൺപ്ലസ് 9 പ്രോ. ഹാസ്സൽബ്ലാഡുമായുള്ള ബന്ധം വൺപ്ലസിന് മികച്ച ക്യാമറ സെറ്റപ്പ് ലഭ്യമാക്കുവാൻ സഹായകമായി. എന്നാൽ, സാംസങ് ഗാലക്സി എസ് 21 സീരീസ് മറ്റ് ഡിവൈസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വൺപ്ലസ് 9 പ്രോയ്ക്ക് ലഭിച്ചിരിക്കുന്ന ക്യാമറകളെ കടത്തിവെട്ടുന്നതായി കണ്ടെത്തുകയുണ്ടായി.

സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് വരുന്ന വൺപ്ലസ് 9 പ്രോ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കുന്നു. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സ് അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 11 നൊപ്പം വരുന്ന ഇത് മൂന്ന് ആൻഡ്രോയിഡ് ഒ.എസ് അപ്‌ഗ്രേഡുകൾ സ്വീകരിക്കുന്നതിനുള്ള നിരയിലാണ് ഉൾപ്പെടുന്നത്. വണ്‍പ്ലസ് 9 പ്രോയില്‍ വലിയ 6.7 ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 65W ഫാസ്റ്റ് വയർഡ് ചാർജിംഗിനും 50W വയർലെസ് ചാർജിംഗിനും സപ്പോർട്ട് നൽകുന്ന 4,500 എംഎച്ച് ബാറ്ററിയാണ് വണ്‍പ്ലസ് പ്രോ 9 ല്‍ വരുന്നത്. ഈ ഹാൻഡ്‌സെറ്റ് നിങ്ങൾക്ക് 43 മിനിറ്റില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുവാൻ സാധിക്കും.

പ്രോ വേരിയന്റിലെ വാട്ടർഡ്-ഡൗൺ എഡിഷനാണ് വൺപ്ലസ് 9. ഈ ഫോൺ ഏപ്രിൽ 14 മുതൽ ആമസോണിലും വൺപ്ലസ്.ഇനിലും വിൽപ്പനയ്‌ക്കെത്തും. 120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയ്‌ക്കൊപ്പം സ്‌നാപ്ഡ്രാഗൺ 888 വൺപ്ലസ് 9 ന് നൽകുന്നു. മാത്രമല്ല, ഗ്ലോബൽ വേരിയന്റിന് ലഭിക്കുന്ന വയർലെസ് ചാർജിംഗ് ഇന്ത്യൻ വേരിയന്റിന് നഷ്ടമാകുന്നു. ക്വാഡ് റിയര്‍ ക്യാമറയില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 50 മെഗാപിക്‌സല്‍ അള്‍ട്രവൈഡ് ആംഗിള്‍ ക്യാമറയും 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറയും 2 മെഗപിക്‌സല്‍ മോണോക്രോം ക്യാമറയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറയില്‍ വണ്‍പ്ലസ് 9 ൻറെ അതേ മോഡുകള്‍ തന്നെ ഇവിടെയും പിന്തുടരുന്നു. വൺപ്ലസ് 9 നൊപ്പം ഏപ്രിൽ 14 നും വിൽപ്പനയ്‌ക്കെത്തും. വൺപ്ലസ് 9 ആർ പുതിയ ഡിസൈനും അപ്‌ഡേറ്റ് ചെയ്ത ചിപ്‌സെറ്റും വരുന്ന വൺപ്ലസ് 8 ടി ആണ്. പഴയ സ്‌നാപ്ഡ്രാഗൺ 825 ന് പകരമായി ഇത് സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. ബേസിക് വേരിയന്റിന് 39,999 രൂപ മുതൽ വില ആരംഭിക്കുന്നു.


Click it and Unblock the Notifications