വൺപ്ലസ് 9 പ്രോ ഹാൻഡ്സെറ്റിനൊപ്പം 50W വയർലെസ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു

|

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസ് 9 സീരീസ് മാർച്ച് 23 ന് കമ്പനി അവതരിപ്പിക്കും. എല്ലാ ദിവസവും ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് നമുക്ക് ലഭിക്കുന്ന എല്ലാ പുതിയ വിശദാംശങ്ങളും ആവേശമുണർത്തുന്നു. പുതിയ വിവരങ്ങൾ ഉൾപ്പെടുത്തിയ ഈ ലിസ്റ്റിംഗ് വൺപ്ലസ് 9 പ്രോയ്ക്ക് വേഗതയേറിയ വയർലെസ് ചാർജിംഗ് ലഭിക്കുന്നതായി സ്ഥിരീകരിക്കുന്നു. ഇതോടെ, വയർലെസ് ചാർജിംഗുമായി വരുന്ന കമ്പനിയുടെ രണ്ടാമത്തെ സ്മാർട്ട്‌ഫോണായി വൺപ്ലസ് 9 പ്രോ മാറും. ഇതിനെക്കുറിച്ച് കൂടുതലായി നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

വൺപ്ലസ് 9 പ്രോ വേഗതയേറിയ വയർലെസ് ചാർജിംഗ് വരുന്നതായി സ്ഥിരീകരിച്ചു

വൺപ്ലസ് 9 പ്രോ വേഗതയേറിയ വയർലെസ് ചാർജിംഗ് വരുന്നതായി സ്ഥിരീകരിച്ചു

വൺപ്ലസ് സിഇഒ പീറ്റ് ലോയുടെ ട്വീറ്റ് അനുസരിച്ച്, മെച്ചപ്പെട്ട വാർപ്പ് വയർലെസ് ചാർജറിനൊപ്പം 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ വൺപ്ലസ് 9 പ്രോ സപ്പോർട്ട് ചെയ്യും. വൺപ്ലസ് 8 പ്രോയിൽ കാണുന്ന 30W വയർലെസ് ഫാസ്റ്റ് ചാർജിംഗിൽ നിന്നുള്ള സുപ്രധാന അപ്ഡേറ്റാണ് ഇത്. ഈ സാങ്കേതികവിദ്യ മുൻഗാമിയേക്കാൾ രണ്ട് മടങ്ങ് വേഗത്തിലാകുമെന്ന് പറയുന്നു. 50W ഫാസ്റ്റ് വയർലെസ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഹുവായ് മേറ്റ് 40 പ്രോ + യുമായി വൺപ്ലസ് 9 പ്രോ മത്സരിക്കും.

 5 ജി വേഗതയുടെ കാര്യത്തിൽ ഐഫോൺ 12നെ കടത്തിവെട്ടി സാംസങും വൺപ്ലസും 5 ജി വേഗതയുടെ കാര്യത്തിൽ ഐഫോൺ 12നെ കടത്തിവെട്ടി സാംസങും വൺപ്ലസും

വൺപ്ലസ് 9 പ്രോ

അവിടെയുള്ള മിക്ക ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളേക്കാളും ഇത് വളരെ വേഗതയേറിയതാണ്. ഉദാഹരണത്തിന്, സാംസങ് ഗാലക്‌സി എസ് 21 അൾട്രാ 10W വരെ വയർലെസ് ചാർജിംഗും ഐഫോൺ 12 പ്രോ ഫോണുകൾ 15W വരെ വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു. വീണ്ടും, വൺപ്ലസ് 9 പ്രോയെ ഇത് വിപണിയിൽ കടുത്ത മത്സരാർത്ഥിയാക്കുന്നു. വൺപ്ലസ് 9 പ്രോ 43 മിനിറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യുമെന്നാണ് വെളിപ്പെടുത്തൽ. 4,300 എംഎഎച്ച് ബാറ്ററിയുടെ സാന്നിധ്യവും ഇത് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ, മെച്ചപ്പെട്ട ഫാസ്റ്റ് വയർലെസ് ചാർജിംഗ് സാങ്കേതികവിദ്യ വൺപ്ലസ് 9 പ്രോയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ അല്ലെങ്കിൽ വാനില മോഡലിലും എത്തുമോ എന്ന് കാര്യം വ്യക്തമല്ല.

വൺപ്ലസ് 9 പ്രോ: പ്രധാനപ്പെട്ട സവിശേഷതകൾ

വൺപ്ലസ് 9 പ്രോ: പ്രധാനപ്പെട്ട സവിശേഷതകൾ

മാർച്ച് 23 ന് നടക്കുന്ന ഈ ഇവന്റിൽ വൺപ്ലസ് മൂന്ന് ഹാൻഡ്‌സെറ്റുകൾ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയ്ക്ക് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്പ്, 12 ജിബി റാം വരെ, 256 ജിബി വരെ സ്റ്റോറേജ്, അഡാപ്റ്റീവ് 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം അമോലെഡ് ഡിസ്‌പ്ലേ, ഓക്‌സിജൻ ഒഎസിനൊപ്പം ആൻഡ്രോയിഡ് 11 എന്നിവ വരുമെന്ന് പറയുന്നു. വൺപ്ലസ് 9ൽ മൂന്ന് പിൻ ക്യാമറകൾ ലഭിക്കുമെങ്കിലും 9 പ്രോയിൽ നാല് ക്യാമറകൾ ലഭിക്കുന്നതാണ്.

വൺപ്ലസ് 9 പ്രോ വേഗതയേറിയ വയർലെസ് ചാർജിംഗ്

രണ്ട് ഡിവൈസുകളിലെയും ക്യാമറ വിഭാഗം ഹാസ്സൽബ്ലാഡുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. വൺപ്ലസ് 9 ആർ, സ്നാപ്ഡ്രാഗൺ 690 SoC പ്രോസസർ, ഡ്യുവൽ അല്ലെങ്കിൽ ട്രിപ്പിൾ റിയർ ക്യാമറകൾ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയും ലഭിക്കാൻ സാധ്യതയുണ്ട്. വൺപ്ലസ് 9/9 പ്രോ മിക്കവാറും 60,000 രൂപയിൽ താഴെയാകുമ്പോൾ വൺപ്ലസ് 9 ആറിന് 25,000 മുതൽ 35,000 രൂപ വരെ വില നൽകിയേക്കാം.

66W ഫാസ്റ്റ് ചാർജിംഗ്, സ്‌നാപ്ഡ്രാഗൺ 780 SoC പ്രോസസർ വരുന്ന ഐക്യൂ നിയോ 5 അവതരിപ്പിച്ചു66W ഫാസ്റ്റ് ചാർജിംഗ്, സ്‌നാപ്ഡ്രാഗൺ 780 SoC പ്രോസസർ വരുന്ന ഐക്യൂ നിയോ 5 അവതരിപ്പിച്ചു

Best Mobiles in India

English summary
OnePlus is gearing up for the March 23 launch of the highly awaited OnePlus 9 series. All of the new information we get about the gadgets every day adds to the excitement. We now have new information that confirms faster wireless charging for the OnePlus 9 Pro, which we will add to this list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X