വൺപ്ലസ് 9 ആർടി സ്മാർട്ട്‌ഫോൺ ഈ വരുന്ന ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും

|

ഈ വർഷം വൺപ്ലസ് 9 ടി എന്ന് അറിയപ്പെടുന്ന വൺപ്ലസ് 8 ടി പിൻഗാമിയെ വൺപ്ലസ് നിർത്തുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ കണ്ടു. പകരം, ഈ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവ് വൺപ്ലസ് 9 ആർടി അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ആൻഡ്രോയിഡ് സെൻട്രലിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, വൺപ്ലസ് ടി സീരീസിന് കീഴിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കും, എന്നാൽ ഇത് പ്രതീക്ഷിച്ചതുപോലെ വൺപ്ലസ് 9 ടി ആയിരിക്കില്ല. രണ്ട് മാസം കഴിഞ്ഞ് കമ്പനി വൺപ്ലസ് 9 ആർടി പുറത്തിറക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

വൺപ്ലസ് 9 ആർടി സ്മാർട്ട്‌ഫോൺ ഈ വരുന്ന ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കി ഓക്സിജൻ ഒഎസ് 12ൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട്ഫോണായിരിക്കും വൺപ്ലസ് 9 ആർടി എന്ന കാര്യം എടുത്തുപറയേണ്ടതാണ്. കമ്പനി ഇപ്പോൾ ഓക്സിജൻ ഓപ്പറേറ്റിംഗ് സിസ്ടത്തിൻറെ അടിസ്ഥാനമായി കളർഒഎസ് ഉപയോഗിക്കുന്നുവെന്ന കാര്യം വ്യക്തമാണ്. റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ഓക്സിജൻ ഒഎസ് 12 ഒഎസ് ഫ്ലോട്ടിംഗ് വിൻഡോകൾ ഉൾപ്പെടെയുള്ള നിരവധി പുതിയ സവിശേഷതകളുമായി വരും. നിലവിലെ ടൈംലൈൻ അനുസരിച്ച്, ഓക്സിജൻ ഒഎസ് 12 നുള്ള ക്ലോസ്ഡ് ബീറ്റ ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും. ഈ സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ഇതിനായുള്ള റെസ്റ്റർമാരെ ഇപ്പോൾ റിക്രൂട്ട് ചെയ്യുന്നു.

ക്ലോസ്‌ഡ്‌ ബീറ്റയ്ക്ക് ശേഷം ഓക്സിജൻ ഒഎസ് 12 പബ്ലിക് ബീറ്റ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ലഭ്യമാക്കണമെന്ന് റിപ്പോർട്ടിൽ കാണിക്കുന്നു. അതിനാൽ, സെപ്റ്റംബറിൽ ഗൂഗിൾ പുതിയ ആൻഡ്രോയിഡ് 12 ഒഎസിൻറെ സ്റ്റേബിൾ വേർഷൻ പുറത്തിറക്കുമ്പോഴേക്കും ഒരു ഓക്സിജൻ ഒഎസ് 12 ബീറ്റ ബിൽഡ് കാണാൻ സാധ്യതയുണ്ട്. ഇവിടെ നമുക്ക് പുതിയ സ്മാർട്ഫോണായ വൺപ്ലസ് 9 ആർടിയുടെ കൂടുതൽ വിശേഷങ്ങളും സവിശേഷതകളും മറ്റും ഇവിടെ പരിശോധിക്കാം.

വൺപ്ലസ് 9 ആർടിയുടെ പ്രത്യകതകളും, അവതരിപ്പിക്കുന്ന തീയതിയും

വൺപ്ലസ് 9 ആർടിയുടെ പ്രത്യകതകളും, അവതരിപ്പിക്കുന്ന തീയതിയും

വൺപ്ലസ് 9 ആറിൽ പോലെ വരാനിരിക്കുന്ന വൺപ്ലസ് 9 ആർടി സ്മാർട്ട്ഫോൺ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രണ്ട് വിപണികളിലും ലഭ്യമാകുമെന്ന് പറയപ്പെടുന്നു. ടി സീരീസ് സ്മാർട്ട്ഫോൺ ഒക്ടോബർ മാസത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ ഡിവൈസ് അവതരിപ്പിക്കുന്ന തീയതി ഇതുവരെ വ്യക്തമല്ല, കൂടാതെ സ്മാർട്ട്‌ഫോൺ ബ്രാൻഡും വൺപ്ലസ് 9 ആർടിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് 9 ആറിന് ശേഷം വരാനിരിക്കുന്ന അടുത്ത മോഡലാണ് വൺപ്ലസ് 9 ആർടി. വൺപ്ലസ് 9 സ്മാർട്ട്‌ഫോൺ 9ആർ ഒരു ബേസിക്കായി ഉപയോഗിക്കുമെന്നും അതേ 120hz അമോലെഡ് ഡിസ്പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റ്, 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടിനൊപ്പം 4500mAh ബാറ്ററി എന്നിവ ഉൾപ്പെടുന്നു.

വൺപ്ലസ് 9 ആർടി സ്മാർട്ട്‌ഫോൺ ഈ വരുന്ന ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും

വൺപ്ലസ് 9 ആർടിയുടെ ചില പ്രധാന സവിശേഷതകൾ 9ആറുമായി സാദൃശ്യം പുലർത്തുമെന്ന് പറയുമ്പോൾ ക്യാമറയ്ക്ക് ചില അപ്ഗ്രേഡുകൾ ലഭിക്കും. റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 50 എംപി സോണി ഐഎംഎക്സ് 766 പ്രൈമറി ലെൻസ് ഉണ്ടാകും. 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസറും 16 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും 5 മെഗാപിക്സൽ മാക്രോ ലെൻസും 2 മെഗാപിക്സൽ മോണോക്രോം ഫിൽട്ടർ ക്യാമറയും അടങ്ങുന്ന ഒരു ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് മുൻഗാമിയുടെ സവിശേഷത. ഈ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഈ വർഷവസാനം രണ്ട് പുതിയ നോർഡ് സ്മാർട്ട്‌ഫോണുകൾ കൂടി പുറത്തിറക്കുമെന്ന് അതേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർഷം ബ്രാൻഡിൽ നിന്ന് ഫ്ലാഗ്ഷിപ്പുകൾ ഉണ്ടാകില്ലെന്നും സൂചിപ്പിക്കുന്നു. അതിനാൽ, 2022 ആദ്യ പകുതിയിൽ ബ്രാൻഡിൽ നിന്നുള്ള അടുത്ത പ്രീമിയം സ്മാർട്ട്‌ഫോൺ വൺപ്ലസ് 10 ആയിരിക്കും പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
What's interesting about this one is that the OnePlus 9 RT will be the first phone from the company to ship with OxygenOS 12 preinstalled, which is based on Android 12. ColorOS is currently the company's base for OxygenOS, as we all know. The first example of the recently launched OnePlus Nord 2's collaboration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X