വൺപ്ലസ് 9 സീരീസ് മാർച്ച് 23ന് അവതരിപ്പിച്ചേക്കും
വൺപ്ലസ് 9 സീരീസ് സ്മാർട്ഫോണുകളുടെ സവിശേഷതകളും മറ്റ് വിവരങ്ങളും കുറച്ചുകാലമായി അഭ്യുഹങ്ങളിൽ വരുന്നുണ്ട്. ഇതുവരെ, ലീക്കുകളും അഭ്യൂഹങ്ങളും വരാനിരിക്കുന്ന ഈ ഹാൻഡ്സെറ്റുകൾ എന്തൊക്കെ ലഭ്യമാക്കുമെന്നതിൻറെ ഒരു ചെറിയ വിവരണം നൽകി. ഇപ്പോൾ വൺപ്ലസ് 9 സീരീസിൻറെ ലോഞ്ച് തീയതി ഓൺലൈനിൽ ചോർന്നിരുന്നു. മാർച്ച് എട്ടിന് 'സ്റ്റേ ട്യൂൺ' എന്ന് പരാമർശിച്ച വൺപ്ലസ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഔദ്യോഗിക ടീസർ പ്രത്യക്ഷപ്പെട്ടതിനാൽ ഇതിൻറെ ലോഞ്ച് ഇനി അധികം താമസിക്കില്ലെന്ന് കാണിക്കുന്നു.

കൂടാതെ, വൺപ്ലസ് 9 സീരീസ് ലോഞ്ച് തീയതി മാർച്ച് 8 ന് വെളിപ്പെടുത്തുമെന്ന് ടിപ്പ്സ്റ്റർ മാക്സ് ജെ അവകാശപ്പെട്ടു. അതേസമയം, ടിപ്പ്സ്റ്റർ മുകുൾ ശർമ വെളിപ്പെടുത്തിയ ഒരു ട്വീറ്റ് വൺപ്ലസ് 9 സീരീസ് മാർച്ച് 23 ന് അവതരിപ്പിക്കുമെന്ന് സൂചന നൽകി. ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. അതിനാൽ തന്നെ, ഈ കാര്യങ്ങൾ വളരെ ഗൗരവമായി എടുക്കേണ്ട കാര്യമില്ല. വൺപ്ലസിൽ നിന്ന് വരാനിരിക്കുന്ന സീരീസിൽ മൂന്ന് സ്മാർട്ഫോൺ മോഡലുകൾ ഉൾപ്പെടുന്നുണ്ട്.

വൺപ്ലസ് 9, 9 പ്രോ, വൺപ്ലസ് 9 ആർ അല്ലെങ്കിൽ 9 ഇ തുടങ്ങിയവയാണ് വൺപ്ലസ് 9 സീരീസിൽ ഉൾപ്പെടുന്ന സ്മാർട്ഫോൺ മോഡലുകൾ. ഈ വരുന്ന അവസാന മോഡലിനെ വൺപ്ലസ് 9 ലൈറ്റ് എന്നും വിളിക്കാറുണ്ട്. 9 സീരീസിന് കീഴിൽ എത്ര മോഡലുകൾ വിപണിയിലെത്തുമെന്ന കാര്യം കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. വൺപ്ലസ് 9 പ്രോയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും പഞ്ച്-ഹോൾ കട്ട്ഔട്ടും വരുന്ന 6.7 ഇഞ്ച് ക്യുഎച്ച്ഡി + ഡിസ്‌പ്ലേ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ കുറഞ്ഞത് 8 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിൽ നിന്ന് ഇതിന് മികച്ച പ്രവർത്തനക്ഷമത നൽകും.

അടുത്തിടെ, ഇതിൻറെ പ്രോ മോഡൽ ഓൺലൈനിൽ ചോർന്നു. ഇത് ഒരു ഹാസ്സൽബ്ലാഡ് സർട്ടിഫൈഡ് ക്യാമറ സെറ്റപ്പ് വാഗ്ദാനം ചെയ്യുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ക്യാമറ, 50 എംപി വൈഡ് ആംഗിൾ ലെൻസ്, 8 എംപി ടെലിഫോട്ടോ ലെൻസ്, 2 എംപി ഡെപ്ത് അല്ലെങ്കിൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. 30 എഫ്പിഎസ് വരെ 8K വീഡിയോ റെക്കോർഡിംഗും ഇത് സപ്പോർട്ട് ചെയ്യും.

സ്റ്റാൻഡേർഡ് വൺപ്ലസ് 9, 6.55 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ 1,080 എക്സ് 2,400 പിക്സൽ റെസല്യൂഷനും അതേ 120 ഹെർട്സ് റിഫ്രഷ് റേറ്റും നൽകും. ഈ സീരിസിൻറെ സ്റ്റാൻഡേർഡ് മോഡൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറിൽ പ്രവർത്തിച്ചേക്കും. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്ന 4,500 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതിൽ സപ്പോർട്ട് ചെയ്യുന്നത്. വൺപ്ലസ് 9 ആർ അല്ലെങ്കിൽ 9 ഇ സീരീസിൽ നിന്ന് താങ്ങാനാവുന്ന ഒരു ഓഫർ ആണെന്ന് പറയപ്പെടുന്നു. സവിശേഷതകളുടെ കാര്യത്തിൽ, 90 ഹെർട്സ് റിഫ്രഷ് രാട്ടിനൊപ്പം 6.5 ഇഞ്ച് എഫ്എച്ച്ഡി + സ്‌ക്രീനുമായി ഈ സ്മാർട്ട്ഫോൺ വരാൻ സാധ്യതയുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 SoC പ്രോസസർ പ്രവർത്തിപ്പിക്കുമെന്നും 5,000 എംഎഎച്ച് ബാറ്ററി ഇതിന് ലഭിക്കുമെന്നും പറയുന്നു.


Click it and Unblock the Notifications








