Home
Mobile

മോർണിംഗ് മിസ്റ്റ്, വിന്റർ മിസ്റ്റ് കളർ ഓപ്ഷനുകളിൽ വൺപ്ലസ് 9 സീരീസ് വരുന്നു

ഏതാനും ദിവസങ്ങൾക്കുള്ളിൽ അവതരിപ്പിക്കുവാൻ പോകുന്ന സ്മാർട്ഫോണാണ് വൺപ്ലസ് 9 സീരീസ്. ഹാസ്സൽബ്ലാഡുമായി പങ്കാളിത്തമുള്ള വൺപ്ലസ് 9 സീരീസിന് ധാരാളം ഓഫറുകൾ ലഭ്യമാണ്. കഴിഞ്ഞ ആഴ്‌ചകളിൽ വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണിനെ ചുറ്റിപ്പറ്റിയുള്ള നിരവധി ചോർച്ചകൾ വന്നിരുന്നു. ഇപ്പോൾ വൺപ്ലസ് സിഇഒ പീറ്റ് ലോ വൺപ്ലസ് 9 പ്രോയിലെ കളർ ഓപ്ഷനുകൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ്.

വൺപ്ലസ് 9 പ്രോ കളർ വേരിയന്റ്

വൺപ്ലസ് സിഇഒ പീറ്റ് ലോ വരാനിരിക്കുന്ന വൺപ്ലസ് 9 സീരീസിനെ കുറിച്ച് ഏതാനും കാര്യങ്ങൾ സൂചിപ്പിച്ചു. ഇപ്പോൾ വൺപ്ലസ് 9 പ്രോയുടെ നിറമാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ട്വിറ്ററിലേക്ക് സി‌ഇ‌ഒ മോണിംഗ് മിസ്റ്റ് കളർ പൂർണ്ണമായും കാണിച്ചു. അതിൻറെ രൂപത്തിൽ നിന്ന് മോർണിംഗ് മിസ്റ്റ് മോഡൽ ഗ്ലാസ് റിയർ പാനലിൽ പ്രതിഫലിക്കുന്ന സിൽവർ ഫിനിഷ് പോലെ കാണപ്പെടുന്നു. നിറങ്ങൾ സൃഷ്ടിക്കാൻ 30 ഘട്ടങ്ങളും 25 ദിവസത്തിലധികം സമയമെടുത്തുവെന്ന് ട്വീറ്റിൽ ലോ വിശദീകരിക്കുന്നു. പ്രോ മോഡലിന് പുറമെ വൺപ്ലസ് 9 കളർ ഓപ്ഷനുകളും ട്വിറ്ററിൽ വെളിപ്പെടുത്തി. ഇവിടെ വാനില മോഡലിൽ വിന്റർ മിസ്റ്റ് നിറം കാണുവാൻ കഴിയും. ഹാൻഡ്‌സെറ്റിന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പും വരുന്നു.

വൺപ്ലസ് 9 സീരീസ്: എന്താണ് പ്രതീക്ഷിക്കുന്നത്

വൺപ്ലസ് 9 സീരീസ്: എന്താണ് പ്രതീക്ഷിക്കുന്നത്

നിരവധി റിപ്പോർട്ടുകളും ചോർച്ചകളും വരാനിരിക്കുന്ന വൺപ്ലസ് 9 മുൻനിര സീരീസിൻറെ പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ് 9 ന് 6.55 ഇഞ്ച് സവിശേഷതയുണ്ടെന്നും പ്രോ മോഡലിന് 6.7 ഇഞ്ച് വലിയ എഫ്എച്ച്ഡി + ഡിസ്പ്ലേയുണ്ടാകുമെന്നും പറയുന്നു. പ്രോ മോഡലിൽ 120Hz റിഫ്രഷ് റേറ്റും ഉൾപ്പെടുന്നു. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയിൽ 4,500 എംഎഎച്ച് ബാറ്ററിയും കൂടാതെ, കരുത്ത് നൽകുവാൻ സ്നാപ്ഡ്രാഗൺ 888 SoC പ്രോസസറും വരുന്നു. വൺപ്ലസ് 8 ടിക്ക് സമാനമായ 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി പ്രോ വേരിയൻറ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

വൺപ്ലസ് 9 സീരീസ് ക്യാമറ സെറ്റപ്പ്

ഇതിനുപുറമെ, വരാനിരിക്കുന്ന ഈ ഹാൻഡ്‌സെറ്റിലെ പ്രധാന ആകർഷണം ഹാസെൽബ്ലാഡ് നൽകുന്ന ക്യാമറ സെറ്റപ്പാണ്. 50 എംപി സെക്കൻഡറി സെൻസർ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് ഷൂട്ടർ എന്നിവയുള്ള 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് വൺപ്ലസ് 9 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൺപ്ലസ് 9 മോഡലിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉൾപ്പെടുമെന്ന് പറയുന്നു. വൺപ്ലസ് 9 സീരീസും വൺപ്ലസ് വാച്ചും മാർച്ച് 23 ന് അവതരിപ്പിക്കുകയും തുടർന്ന്, പൂർണ്ണ സവിശേഷതകളും വിലയും വെളിപ്പെടുത്തും.

Best Mobiles in India

English summary
With the launch only a few days away, the OnePlus 9 series is the talk of the town. The OnePlus 9 series, which has partnered with Hasselblad, has a lot to give. Several reports about the forthcoming smartphone have surfaced in recent weeks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X