Home
Mobile

വൺപ്ലസ് 9 സീരീസ്, വൺപ്ലസ് വാച്ച് മാർച്ച് 17 ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാണ കമ്പനിയായ വൺപ്ലസ് സാധാരണയായി മെയ് മാസത്തിൽ തങ്ങളുടെ ഹാൻഡ്‌സെറ്റുകൾ പ്രഖ്യാപിക്കുമെങ്കിലും കഴിഞ്ഞ വർഷം ഏപ്രിൽ 14 ന് വൺപ്ലസ് 8 സീരീസ് അവതരിപ്പിച്ചുകൊണ്ട് ആ പതിവിൽ നിന്ന് പിന്മാറി. ഈ വർഷം വൺപ്ലസ് 9 സീരീസ് മാർച്ച് പകുതിയോടെ അവതരിപ്പിക്കും. വൺപ്ലസ് 9 കുടുംബത്തിൽ വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ആർ എന്ന് വിളിക്കപ്പെടുന്ന ബജറ്റ് മോഡൽ തുടങ്ങി മൂന്ന് സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്നു.

വൺപ്ലസ് 9 സീരീസ്, വൺപ്ലസ് വാച്ച് മാർച്ച് 17 ന് അവതരിപ്പിക്കും

അഭ്യുഹങ്ങളിൽ വരുന്ന വൺപ്ലസ് 9 ഇ / 9 ലൈറ്റിന്റെ യഥാർത്ഥ പേര് വൺപ്ലസ് 9 ആർ മോണിക്കർ ടിപ്പ്സ്റ്റർ ഇവാൻ ബ്ലാസ് ആണ് അടുത്തിടെ വെളിപ്പെടുത്തിയത്. കൂടാതെ, 91 മൊബൈൽ ഫോണുകൾ എന്ന ടെക് മാധ്യമത്തിൽ നിന്നുമുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, വൺപ്ലസ് 9 സീരീസ് ലോഞ്ചിനിടെ കമ്പനി വൺപ്ലസ് വാച്ച് എന്ന് വിളിക്കുന്ന ആദ്യ സ്മാർട്ട് വാച്ച് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മുമ്പത്തെ ചോർച്ചകളും അഭ്യൂഹങ്ങളും അനുസരിച്ച്, വൺപ്ലസ് 9 ആർ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുമെന്ന് വ്യക്തമാണ്.

വൺപ്ലസ് 9 സീരീസ്

8 ജിബി റാമും 128 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 690 SoC ചിപ്‌സെറ്റിൽ ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കും. 64 എംപി പ്രൈമറി ക്യാമറ സെൻസറും ഇതിലുണ്ടാകും. നിലവിലുള്ള ക്യാമറ പ്രവണത കണക്കിലെടുത്താൽ ഇതിന് ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്‌സെറ്റ് കുറഞ്ഞത് 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉപയോഗിക്കും. പ്രീമിയം മുൻനിര വൺപ്ലസ് 9, 9 പ്രോ എന്നിവയിൽ സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ് ഉൾപ്പെടുത്തുവാൻ സാധ്യതയുണ്ട്.

Google Wear ഓപ്പറേറ്റിംഗ് സിസ്റ്റം

120Hz റിഫ്രഷ് റേറ്റ്, ക്യുഎച്ച്ഡി+ പാനൽ, 65W ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുത്തുമെന്നാണ് പറയുന്നത്. കമ്പനി അവതരിപ്പിക്കുന്ന സ്മാർട്ട് വാച്ചിൻറെ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഈ മോഡലിൻറെ പേര് വൺപ്ലസ് വാച്ച് ആർ‌എക്സ് ആയിരിക്കാമെന്ന് പറയുമ്പോൾ അതിൽ Google Wear ഓപ്പറേറ്റിംഗ് സിസ്റ്റം വരുമോ എന്ന് വ്യക്തമല്ല.

Best Mobiles in India

English summary
OnePlus, the Chinese smartphone maker, normally announces its numbered handsets in May, but it defied convention last year by announcing the OnePlus 8 series on April 14.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X