Home
Mobile

വൺപ്ലസ് 9 ഇ സ്മാർട്ഫോൺ മാർച്ച് 23 ന് അവതരിപ്പിക്കുമെന്ന് ബിഐഎസ് ലിസ്റ്റിംഗ്

പുതിയ വൺപ്ലസ് 9 സീരീസ് സ്മാർട്ഫോൺ മാർച്ച് 23 ന് അവതരിപ്പിക്കും. നിരവധി അഭ്യൂഹങ്ങൾക്കും ചോർച്ചകളും ഈ സ്മാർട്ഫോണിന് ചുറ്റുമായി നിലനിന്നിരുന്നു. മൂന്നാമത്തെ വൺപ്ലസ് 9 സ്മാർട്ട്ഫോണിൻറെ വരവിനെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു. ചോർച്ചകൾ മൂന്നാമത്തെ വൺ‌പ്ലസ് 9 സ്മാർട്ട്ഫോണിനെ കുറിച്ച സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും സമീപകാല ബി‌ഐ‌എസ് ലിസ്റ്റിംഗ് വൺ‌പ്ലസ് 9 ഇ വരുന്നതായി സ്ഥിരീകരിക്കുന്നു. ഇത് വൺ‌പ്ലസ് 9 ൻറെ ഏറ്റവും 'ഭാരം കുറഞ്ഞ' എഡിഷനായിരിക്കും.

വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ഇ

മൈസ്മാർട്ട് പ്രൈസിൻറെ റിപ്പോർട്ട് അനുസരിച്ച്, വൺപ്ലസ് 9 പ്രോ, വൺപ്ലസ് 9 ഇ എന്നിവ യഥാക്രമം LE2121, LE2101 എന്നീ മോഡൽ നമ്പറുകളുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ, വൺപ്ലസ് 9 ഇ (വൺപ്ലസ് 9 ആർ അല്ലെങ്കിൽ വൺപ്ലസ് 9 ലൈറ്റ്) വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയ്‌ക്കൊപ്പം വിപണിയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, വൺപ്ലസ് ട്വിറ്ററിൽ വൺപ്ലസ് 9 സീരീസിൻറെ ഒരു ചിത്രവും നൽകിയിട്ടുണ്ട്. ഇത് മിക്കവാറും വൺപ്ലസ് 9 ഇ ആയിരിക്കാനാണ് സാധ്യത.

വൺപ്ലസ് 9 പ്രോ

ഈ സ്മാർട്ഫോണുകളെ കുറിച്ച് വ്യക്തമായ വിശദാംശങ്ങൾ ഇല്ലെങ്കിലും മറ്റ് രണ്ട് ഹൈ-എൻഡ് സ്മാർട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഈ പുതിയ ഫോൺ ഒരു മിഡ് റേഞ്ചറാണെന്ന് മുൻകാല അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 690 ചിപ്പ്സെറ്റ്, ഡ്യുവൽ റിയർ ക്യാമറകൾ, 5,000 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ട്, 90 ഹെർട്സ് ഡിസ്‌പ്ലേ എന്നിവയാണ് ഇതിൻറെ പ്രധാനപ്പെട്ട സവിശേഷതകൾ. ഇന്ത്യയിലെ വൺപ്ലസ് 9 ഇയ്ക്ക് 25,000 മുതൽ 35,000 രൂപ വരെ വില വന്നേക്കാം. പക്ഷേ, ഇതുവരെയും ഈ നൽകിയിരിക്കുന്ന വിലകൾ ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല.

വൺപ്ലസ് 9, 9 പ്രോ പ്രതീക്ഷിക്കുന്ന സവിശേഷതകൾ, വില

വൺപ്ലസ് 9, 9 പ്രോ പ്രതീക്ഷിക്കുന്ന സവിശേഷതകൾ, വില

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയ്ക്ക് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ്, 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ്, 12 ജിബി വരെ റാം, 256 ജിബി സ്റ്റോറേജ് എന്നിവയുള്ള ക്യുഎച്ച്ഡി + ഡിസ്‌പ്ലേ ആയിരിക്കും വരുന്നത്. ക്യാമറ സെൻസറുകൾക്കായി ഹാസെൽബ്ലാഡുമായി വൺപ്ലസ് സഹകരിച്ചതിനാൽ രണ്ട് ഡിവൈസുകളിലും വരുന്ന ക്യാമറകളിൽ ഉയർന്ന ബാങ്കിംഗ് ഉള്ളവയാണ്. 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 789 സെൻസർ, 50 മെഗാപിക്സൽ സോണി ഐഎംഎക്സ് 766 അൾട്രാ വൈഡ് ക്യാമറ, സാധ്യമായ മാക്രോ ലെൻസ്, ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറകളുമായി വൺപ്ലസ് 9 പ്രോ വരുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് 9ന് 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറകൾ ലഭിച്ചേക്കാം.

വൺപ്ലസ് 9

65W ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും സപ്പോർട്ട് ചെയ്യുന്നു. പക്ഷേ, വാനില മോഡലിന് വയർലെസ് ചാർജിംഗും വാട്ടർ റെസിസ്റ്റൻസും ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. വിലവിവരങ്ങൾ വ്യക്തമല്ലാത്തതിനാൽ, വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ എന്നിവയ്ക്ക് 70,000 രൂപയിൽ താഴെ വില വരുവാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, പുതിയ ഫ്ലാഗ്ഷിപ്പുകൾക്കൊപ്പം വൺപ്ലസ് ആദ്യത്തെ സ്മാർട്ട് വാച്ചായ വൺപ്ലസ് വാച്ചും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
On March 23, OnePlus will unveil the highly awaited OnePlus 9 sequence. The latest detail, amongst the numerous rumors and leaks that we are exposed to every other day, points to the arrival of the third OnePlus 9 handset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X